Don't Miss

പുതിയ വകഭേദങ്ങള്‍ ചെറുക്കാന്‍ യുകെയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ കോവിഡ് ജാബ്
ലണ്ടന്‍ : യുകെയില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 70 വയസിന് മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ കോവിഡ് ജാബ് സെപ്റ്റംബര്‍ മുതല്‍ ലഭ്യമാക്കുമെന്ന് വാക്സിന്‍ മിനിസ്റ്റര്‍ നദിം സഹാവി. പുതിയ കോവിഡ് വേരിയന്റുകളില്‍ നിന്ന് ഈ ഗ്രൂപ്പിലുള്ളവരെ സംരക്ഷിക്കുന്നതിനാണ് ബൂസ്റ്റര്‍ ജാബുകളേകുന്നതെന്നും അദ്ദേഹം പറഞ്ഞു. 70 വയസിന് മുകളിലുള്ളവര്‍ക്ക് പുറമെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സ്റ്റാഫുകള്‍ക്കും ക്ലിനിക്കലി വള്‍നറബിളായവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും മിനിസ്റ്റര്‍ പറയുന്നു. അപകടകാരികളായ പുതിയ കോവിഡ് വകഭേദങ്ങള്‍ ചെറുക്കുന്നതിനായിട്ടാണ് സയന്റിസ്റ്റുകള്‍ ബൂസ്റ്റര്‍ ജാബുകള്‍ വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതി പ്രകാരം ബൂസ്റ്റര്‍ ജാബുകള്‍ സെപ്റ്റംബറില്‍ നല്‍കാനാണ് സാധ്യതയെന്നാണ് സഹാവി വെളിപ്പെടുത്തി. നിലവില്‍ യുകെയിലെ 29 മില്യണിലധികം

More »

കേന്ദ്ര ഏജന്‍സികളെ മെരുക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം!
കൊച്ചി : തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സ്വര്‍ണ കടത്ത്, ഡോളര്‍ കടത്ത്, ഐ ഫോണ്‍ വിവാദം , കിഫ്‌ബി എന്നിങ്ങനെ സിപിഎം മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു പിണറായി സര്‍ക്കാര്‍. അന്വേഷണത്തിന് റിട്ട. ജഡ്ജി കെ. വി. മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുക. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് തടിയൂരാനും മുഖം രക്ഷിക്കാനും വിഷയം മുഖ്യധാരയില്‍ നിന്ന് മാറ്റി

More »

കുടുംബങ്ങള്‍ക്ക് സൗജന്യ ഹെലികോപ്ടര്‍; ചന്ദ്രനിലേക്ക് ഉല്ലാസയാത്ര- വോട്ടര്‍മാരെ ഞെട്ടിച്ച് സ്ഥാനാര്‍ത്ഥി
ചെന്നൈ : പല താരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും കാണാറുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വാഗ്ദാനങ്ങള്‍ കൊണ്ട് വോട്ടര്‍മാരെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ കുടുംബങ്ങള്‍ക്കും സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം, സൗജന്യ ഹെലികോപ്ടര്‍, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര തുടങ്ങി എത്തിപ്പിടിക്കാനാവാത്ത വാഗ്ദാനങ്ങളാണ് തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി തന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനു പുറമെ സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നീ വാഗ്ദാനങ്ങളും അദേഹം പ്രകടന പ്രതികയില്‍

More »

വിടപറഞ്ഞത് മലയാളികളുടെ അംബാസഡര്‍
ലണ്ടന്‍ : ബ്രിട്ടനിലെ മലയാളി സമൂഹം ഞെട്ടലോടെയാണ് തെക്കുംമുറി ഹരിദാസ് എന്ന ടി ഹരിദാസിന്റെ വിയോഗ വാര്‍ത്ത ശ്രവിച്ചത്. കാരണം യുകെയിലെ കുടിയേറ്റ മലയാളികള്‍ക്ക് അത്രയേറെ സുപരിചിതനായിരുന്നു അദ്ദേഹം. 'മലയാളികളുടെ അംബാസഡര്‍' എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത് നീണ്ട 46 വര്‍ഷം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സേവനം അനുഷ്ഠിച്ച ഹരിദാസ് 2018 നവംബറിലാണ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ തസ്തികയില്‍ നിന്നും വിരമിച്ചത്. ബ്രിട്ടനിലെ മലയാളികളുടെയെല്ലാം ഹരിയേട്ടനായിരുന്നു തെക്കുംമുറി ഹരിദാസ്. ഓണ്‍ലൈന്‍ സര്‍വീസുകള്‍ അന്യമായിരുന്ന കാലത്ത് ഹൈക്കമ്മിഷനിലെ എന്തുകാര്യത്തിനും മലയാളികള്‍ ആദ്യം ആശ്രയിച്ചിരുന്നതും അദ്ദേഹത്തിലായിരുന്നു. 1972ല്‍ ഹൈക്കമ്മിഷനില്‍ ജോലിയില്‍ പ്രവേശിച്ച ഹരിദാസ് 18 ഹൈക്കമ്മിഷണര്‍മാരോടൊപ്പം ജോലി ചെയ്തു. കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ലണ്ടനിലെ

More »

ഷാര്‍ജയില്‍ സ്പീക്കറുടെ കോളേജ് പദ്ധതി; ഇടനിലക്കാരിയായെന്നു സ്വപ്‌നയുടെ മൊഴി
കൊച്ചി : സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടത്തുന്ന അനധികൃത ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സ്വപ്‌നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായി ഒമാനില്‍ നടത്തുന്ന മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കമെന്നും ഈ സ്ഥാപനത്തിന് സൗജന്യമായി ഭൂമി കിട്ടാനായി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഷാര്‍ജയില്‍

More »

ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കോവിഡ് അതിവേഗം പടരുന്നു; തിരഞ്ഞെടുപ്പ് കോലാഹലത്തിനിടെ രണ്ടാംതരംഗ ഭീഷണിയും
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കോലാഹലത്തിനിടെ ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗ ഭീഷണി ശക്തമായി. മൂന്നു മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന എണ്ണമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതു. അതിനു പുറമെ ജനിതക മാറ്റം വന്ന കോവിഡും അതിവേഗം പടരുകയാണ്. ഇതിനോടകം 400 പേര്‍ക്ക് കോവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് നാല് വരെ 242 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടി കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ്

More »

സാമ്പത്തിക ഞെരുക്കം അതിരൂക്ഷം : എന്‍എച്ച്എസ് നൂല്‍പ്പാലത്തില്‍
ലണ്ടന്‍ : അടിയന്തരമായി എട്ട് ബില്യണ്‍ പൗണ്ട് അധിക സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ അഭിമാനമായ എന്‍എച്ച്എസ് നല്‍കുന്ന പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് ഹെല്‍ത്ത് സര്‍വീസ് ലീഡഴ് സ് മുന്നറിയിപ്പ് . അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 2021 - 22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എന്‍എച്ച്എസിന്റെ ബജറ്റിനെ സംബന്ധിച്ച് ട്രഷറിയും എന്‍എച്ച്എസും തമ്മില്‍ ഇനിയും സമവായത്തില്‍ എത്തിയിട്ടില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമെറിന്‍ ചാന്‍സലര്‍ റിഷി സുനക്കിന് അയച്ച കത്തില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോള്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയിരുന്നു. ഹോസ്പിറ്റലുകളില്‍ കോവിഡ് രോഗികളെ കൊണ്ട്

More »

യുകെ മലയാളിയുടെ അമ്മയെ തോക്കു ചൂണ്ടി കവര്‍ച്ച: ക്ഷേത്ര പൂജാരി അറസ്റ്റില്‍
കോട്ടയം : അയര്‍ക്കുന്നത്ത് യുകെ മലയാളിയുടെ അമ്മയെ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ ആളെ ഒരു മാസത്തിനു ശേഷം പിടികൂടി. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുടെ അമ്മ ലിസമ്മയെ തോക്കു ചൂണ്ടി കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടുമഠം ശ്രീരാജ് നമ്പൂതിരി (27) ആണ് അറസ്റ്റിലായത്. ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അറസ്റ്റ്. ഫെബ്രുവരി 10നാണ് അയര്‍ക്കുന്നം പുത്തന്‍വീട്ടില്‍ ജോസിന്റെ ഭാര്യ ലിസമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്. ജോസ് പുറത്തു പോയ സമയത്ത് ശ്രീരാജ് വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തു കയറിയായിരുന്നു കവര്‍ച്ച. കൈയിലിരുന്ന കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലിസമ്മയുടെ വായില്‍ തുണി തിരുകുകയും കൈയും കാലും കെട്ടിയിടുകയും ചെയ്തശേഷം ആറു പവന്റെ മാല ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന പത്തൊന്‍പത് പവനോളം

More »

'ഭരണം കൈയാലപ്പുറത്തെ തേങ്ങ': ഗ്രൂപ്പ് കളിയില്‍ മതിമറന്ന് കേരളത്തിലെ കോണ്‍ഗ്രസ്
കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന സ്ഥിതി ഇത്തവണ മാറുമെന്ന് സര്‍വേകളും ഇടതുമുന്നണിയും പറയുമ്പോഴും കുലുങ്ങാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പതിവുപോലെ 'തൊമ്മനും ചാണ്ടിയും കളിയില്‍' . അധികാരം കിട്ടിയില്ലെങ്കിലും വേണ്ടില്ല ,മത്സരിക്കാന്‍ സീറ്റു കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസിന്റെ ശാപം. സ്വയം മാറി നില്‍ക്കാന്‍ തയാറാകാതെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവാന്‍ ഇറങ്ങിയതോടെ എല്ലാം ഒന്നുകൂടെ കുഴഞ്ഞു മറിഞ്ഞു. തനിക്കും തന്റെ ശിങ്കിടികള്‍ക്കും ആഗ്രഹിക്കുന്ന സീറ്റു ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി പതിവ് സമ്മര്‍ദ്ദം പയറ്റുന്നു. മറുവശത്തു രമേശ് ചെന്നിത്തല മുഖ്യമന്ത്രി കസേര ഒരു തവണയെങ്കിലും സ്വന്തമാക്കാനുള്ള കളികളിലും. സീറ്റില്ലെങ്കില്‍ പാര്‍ട്ടി തന്നെ മാറാന്‍ റെഡിയായി നില്‍ക്കുന്ന കുറെ രണ്ടാം നിര നേതാക്കള്‍. ഹൈക്കമാന്റിനു പോലും പിടി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions