Don't Miss

മുഖ്യമന്ത്രിക്കെതിരായ മൊഴി: കസ്റ്റംസ് കമ്മിഷണര്‍ക്കെതിരെ കോടതി അലക്ഷ്യനീക്കവുമായി സിപിഎം
തിരുവനന്തപുരം : ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായിക്ക് നേരിട്ട് ബന്ധമുണ്ടെന്ന സ്വപ്‌നയുടെ മൊഴി പുറത്തായതിന് പിന്നാലെ കസ്റ്റംസ് കമ്മിഷണര്‍ക്കെതിരായ നീക്കം ശക്തമാക്കി സിപിഎം. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി നേതാവായ കെ.ജെ. ജേക്കബിനെ കൊണ്ട് സിപിഎം അഡ്വക്കേറ്റ് ജനറലിനു പരാതി നല്‍കി. രഹസ്യ മൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ.ജെ. ജേക്കബ് പരാതിയില്‍ പറയുന്നു. ജയില്‍ മേധാവി നല്‍കിയ മറ്റൊരു കേസിലാണ് സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് സുമിത് കുമാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചു. രഹസ്യമൊഴി

More »

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി : മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. നിലവില്‍ മുസ്‌ലിം ലീഗും ഇടത് മുന്നണിയും പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്. എഫ്.ഐ നേതാവ് വി.പി.സാനുവിനെ തന്നെ മത്സരത്തിന് എല്‍.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്

More »

ടൈം മാഗസിന്റെ കവര്‍ പേജായി കര്‍ഷക സമരത്തിലെ സ്ത്രീ പോരാളികള്‍
അന്തരാഷ്ട്രതലത്തില്‍ വീണ്ടും ചര്‍ച്ചയായി ഇന്ത്യയിലെ കര്‍ഷക സമരം. ടൈം മാഗസിന്റെ പുതിയ അന്താരാഷ്ട്ര കവര്‍ പേജില്‍ ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സ്ത്രീകളുടെ ചിത്രമാണ് . കൈയില്‍ കുട്ടികളെയുമെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്ളത്. 'On the Front lines of Indias farmer protests' എന്ന തലക്കേട്ടിലാണ് ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍ഷക സമരത്തിലെ സ്ത്രീകളുടെ സാന്നിധ്യം സംബന്ധിച്ച് മാഗസിനില്‍ വിശദമായ ലേഖനവും വന്നിട്ടുണ്ട്. 'എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല, എന്നെ വാങ്ങാന്‍ കഴിയില്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലേക്ക് തിരിച്ചു പോവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും എങ്ങനെയാണ് സ്ത്രീകള്‍ തങ്ങളുടെ സമരവുമായി മുന്നോട്ട് പോയതെന്ന് ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പ്രധാനപ്പെട്ട

More »

പിണറായിയുടെ മരുമകന്‍ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍
ടി വി രാജേഷ് എംഎല്‍എയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസും റിമാന്‍ഡില്‍. 2009ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യം റദ്ദായതിനേത്തുടര്‍ന്ന് കോഴിക്കോട് കോടതിയില്‍ ഹാജരായപ്പോഴാണ് നടപടി. രണ്ടാഴ്ചത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് സി ജെ എം കോടതി നാലിന്റെതാണ് ഉത്തരവ്. 2010ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2010-ല്‍ നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വാറണ്ട് ആയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. വേറെയും പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ മാത്രമാണ് ഹാജരാവാതിരുന്നത്. മറ്റു പ്രതികളെയെല്ലാം കേസില്‍ വെറുതെ വിട്ടിരുന്നു. കേസ് തീര്‍പ്പ് കല്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേതാക്കളോട് ഇന്ന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോടതിയില്‍

More »

മാണിഗ്രൂപ്പിന് സിപിഎമ്മിന്റെ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കും
തിരുവനന്തപുരം : തുടര്‍ഭരണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പതിവിനു വിപരീതമായി സിപിഎം സീറ്റുകളുടെ കാര്യത്തില്‍ മുന്നണിയില്‍ ഉദാര സമീപനം സ്വീകരിക്കുന്നു. പുതുതായി എത്തിയ ജോസ് കെ മാണി വിഭാഗത്തെ വാരിപ്പുണര്‍ന്നും മറ്റു പാര്‍ട്ടികളെ പിണക്കാതെയുമുള്ള സമീപനമാണ് സ്വീകരിക്കുക. സിപിഐ ഒഴിച്ചുള്ള മറ്റു കുഞ്ഞന്‍ പാര്‍ട്ടികളൊക്കെ എന്തെങ്കിലും കിട്ടിയാലും മതി എന്ന് ചിന്തിക്കുന്നവരാണ്. മധ്യ കേരളത്തിലെ വോട്ടു ലക്ഷ്യമിട്ടു മാണിഗ്രൂപ്പിന് വലിയ പ്രാധാന്യമാണ്‌ സിപിഎം നല്‍കുന്നത്. ഇതിനായി സിപിഎം തങ്ങളുടെ കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കും. മാത്രമല്ല ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനമായി. ഭൂരിപക്ഷം സീറ്റുകളും സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്ന് വിട്ടുനല്‍കാനാണ് തീരുമാനം. ഇതനുസരിച്ച് എട്ടോ ഒമ്പതോ സീറ്റുകളില്‍ സിപിഎമ്മിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ

More »

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തു. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. തലശ്ശേരിയിലേയ്ക്ക് കിണര്‍ പണിക്കായാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതാണെന്നാണ് യുവതി പറഞ്ഞത്. റെയില്‍വേ പൊലീസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ചെന്നൈയില്‍ നിന്ന് തലശ്ശേരിക്കാണ് യാത്രക്കാരി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവര്‍ ചെന്നൈ സ്വദേശിനിയാണ്. കസ്റ്റഡിയില്‍ എടുത്ത ഇവരെ ചോദ്യംചെയ്ത ശേഷമേ കൂടുതല്‍ കാര്യം വ്യക്തമാവുകയുള്ളുവെന്ന്

More »

തൃശൂരില്‍ 17കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 20 പേര്‍ക്കെതിരേ കേസ്
തൃശൂര്‍ : തൃശൂരില്‍ 17 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനടക്കം 20 പേര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും അടക്കമുള്ളവണ്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന്‍ മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ ഒത്താശചെയ്‌തെന്നും 14 തവണ പെണ്‍കുട്ടി പീഡനത്തിനിരയായെന്നുമാണ് വിവരം. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനും പോലീസും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച തന്നെ പ്രതികളെ പിടികൂടുമെന്നും കേസില്‍ കൂടൂതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നുമാണ് പോലീസ് നല്‍കുന്നവിവരം.

More »

ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കാന്‍ ജോസ് കെ മാണി വിഭാഗം
പാര്‍ട്ടിയും ചിഹ്നവും കിട്ടിയതോടെ ശക്തരായ ജോസ് കെ. മാണി വിഭാഗം തിരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് പക്ഷത്തിനെതിരെ അവസാന ആയുധം എടുക്കുന്നു. ജോസഫ് പക്ഷത്തിനു ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള തൊടുപുഴയിലും കടുത്തുരുത്തിയിലും വീണ്ടും മത്സരിക്കാനിരിക്കുന്ന പി ജെ ജോസഫിനും മോന്‍സ് ജോസഫിനും അയോഗ്യത കല്പിക്കാനാണ് ജോസ് കെ മാണിയും കൂട്ടരും അണിയറ നീക്കം ശക്തമാക്കിയത്. നിയമ സഭയിലെ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനുമെതിരേ നല്‍കിയ അയോഗ്യതാ പരാതിയില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ജോസ് കെ. മാണി വിഭാഗം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാന്‍ സ്പീക്കറെ സമീപിക്കും. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം കൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചതോടെയാണിത്. സ്പീക്കര്‍ ഉടന്‍ ഉചിതതീരുമാനം എടുക്കുമെന്നാണ് ജോസ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍. ജോസഫിനെയും

More »

താരങ്ങള്‍ ചോദിച്ചത് 5 ലക്ഷം മുതല്‍ 50 ലക്ഷം വരെ; ഒടുവില്‍ ശോഭന ജോര്‍ജ് അഭിനയിച്ചു
കൊച്ചി : ഖാദി ഫാഷന്‍ വസ്ത്രങ്ങളുടെ പ്രചരണത്തിനുള്ള പരസ്യ ചിത്രത്തില്‍ അഭിനയിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. വസ്ത്രങ്ങളുടെ പ്രചരണത്തിനായുള്ള പരസ്യ ചിത്രത്തിന് വേണ്ടി സിനിമാ താരങ്ങളെ സമീപിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്നാണ് താന്‍ തന്നെ പരസ്യത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. അഞ്ച് ലക്ഷം രൂപ മുതല്‍ അന്‍പത് ലക്ഷം രൂപ വരെയാണ് താരങ്ങള്‍ പ്രതിഫലം ചോദിച്ചത്. ഒടുവില്‍ ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്ത അവസ്ഥയിലായി. ഇതോടെ താന്‍ തന്നെ അഭിനയിക്കാനിറങ്ങുകയായിരുന്നുവെന്ന് ശോഭന ജോര്‍ജ് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി താരങ്ങളുടെ പിന്നാലെ നടന്ന് മടുത്താണ് ഒടുവില്‍ സ്വയം അഭിനയിക്കാന്‍ തീരുമാനിച്ചത്. സിനിമ സംവിധാനം ചെയ്തും തിരക്കഥ എഴുതിയും നിര്‍മ്മിച്ചും അഭിനയിച്ചും ഉള്ള പരിചയം ആത്മവിശ്വാസം നല്‍കിയെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. ശോഭന ജോര്‍ജിനൊപ്പം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions