Don't Miss

സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരും: സോളാര്‍ കേസിലെ പീഡന ആരോപണം തള്ളി ജോസ് കെ മാണി
സോളാര്‍ കേസില്‍ പരാതിക്കാരിയുടെ പീഡന ആരോപണം തള്ളി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്തും ഉയര്‍ന്നതാണ്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ പരാതി നല്‍കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയതോ ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതും തന്റെ വിഷയല്ലെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്. ഇതില്‍ പ്രതികരിച്ചാണ് ജോസ് കെ മാണി രംഗത്തെത്തിയത്. പരാതിയില്‍ പാര്‍ട്ടി നോക്കില്ല. വ്യക്തികളാണ്. ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍ ഇവരെല്ലാം

More »

ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ മാനേജരാക്കി: ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ലണ്ടന്‍ : മുന്‍ ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജറായി നിയമിച്ചതില്‍ ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മറുടെ ഓഫീസിലാണ് ഇസ്രായെലി ആര്‍മിയുടെ സിഗ്നല്‍സ് ഇന്റലിജന്‍സ് ആന്റ് സര്‍വൈലന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200ല്‍ സേവനം അനുഷ്ഠിച്ചിരുന്ന അസ്സഫ് കപ്ലാനെ നിയമിച്ചത്. സോഷ്യല്‍ മീഡിയ മാനേജരായാണ് അസ്സഫ് കപ്ലാനെ തെരഞ്ഞെടുത്തത്. ഇതിനെതിരെ ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേര്‍ നേതൃത്വത്തിനെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. പലസ്തീനിയന്‍ പൗരന്മാരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നതിന്റെ പേരില്‍ വ്യാപക പരാതികള്‍ ഉയര്‍ന്ന സുരക്ഷാ എജന്‍സിയാണ് യൂണിറ്റ് 8200. പലസ്തീനില്‍ പൗരന്മാരുടെ ഫോണ്‍കോളുകള്‍ ടാപ്പ് ചെയ്യുന്നതടക്കം സ്വകാര്യതനിയമങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലുള്ള സര്‍വൈലന്‍സാണ് ഈ ഏജന്‍സി

More »

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമാക്കി ഹൈക്കമാന്‍ഡ് കെപിസിസിയില്‍ നടത്തുന്ന പൊളിച്ചെഴുത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറിക്കുമെന്നു സൂചന. പകരം കണ്ണൂര്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ സുധാകരനെ അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കുമെന്നാണ് വിവരം. സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു . കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് വിവരം. കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. അധ്യക്ഷപദം പാര്‍ട്ടി ഏല്‍പിച്ചാല്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താന്‍ ഒരു

More »

കിഫ്ബിയും മസാലബോണ്ടും ഭരണഘടനാ വിരുദ്ധമെന്ന് സിഎജി; റിപ്പോര്‍ട്ട് നിയമസഭയില്‍
തിരുവനന്തപുരം : കിഫ്ബി കടമെടുപ്പില്‍ സര്‍ക്കാര്‍ വാദം തള്ളി സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാധ്യതയായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കിഫ്ബി വായ്പയെടുക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്നതാണെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കടമെടുപ്പിലെ സാങ്കേതിക പ്രശ്‌നങ്ങളും ഭരണഘടനാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബി കടമെടുപ്പ് കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'കിഫ്ബിക്ക് ലഭിക്കുന്ന വായ്പകളുടെ മുതലിനും പലിശയ്ക്കും ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ ഇത്തരം കടമെടുപ്പുകളെ ആകസ്മിക ബാധ്യതകളെന്ന്

More »

5 പേര്‍ക്ക് പുതുജീവനേകി 20 മാസം പ്രായമുള്ള ധനിഷ്ത യാത്രയായി
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി 20 മാസം മാത്രം പ്രായമുള്ള ധനിഷ്ത എന്ന പെണ്‍കുഞ്ഞ്. അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ധനിഷ്ത ഈ ലോകത്തോട് വിട പറഞ്ഞത്. ഡല്‍ഹി രോഹിണി സ്വദേശികളായ അനീഷ് കുമാര്‍-ബബിത ദമ്പതികളുടെ മകളാണ് ധനിഷ്ത. വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കളിച്ചു കൊണ്ടിരിയ്‌ക്കെ താഴേക്ക് വീണ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചില്ല. ജനുവരി എട്ടിന് ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പതിനൊന്നാം തീയതി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ മറ്റ് അവയവങ്ങള്‍ക്കൊന്നും യാതൊരു പ്രശ്‌നവും ഇല്ലെന്ന് കണ്ടതോടെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവയവദാനത്തിലുള്ള സാധ്യത തേടുകയായിരുന്നു. ധനിഷ്തയുടെ മാതാപിതാക്കളുടെ സമ്മതമായിരുന്നു വേണ്ടിയിരുന്നത്. മകളെ നഷ്ടപ്പെട്ട വിഷമത്തിനിടയിലും മകളുടെ

More »

യൂറോപ്യന്‍ മലയാളികളുടെ സ്വീകരണമുറിയില്‍ രുചിവൈഭവങ്ങള്‍ എത്തിച്ചു താരമായി ലണ്ടനിലെ മീനു സ്റ്റെഫാന്‍
വെറുമൊരു ചായയുണ്ടാക്കുന്ന വീഡിയോ യൂട്യൂബില്‍ എത്രപേര്‍ കാണും.. ? പാകത്തിന് ക്രിയേറ്റിവിറ്റിയും പശ്ചാത്തലത്തില്‍ കേള്‍ക്കാന്‍ സുഖമുള്ള ഒരല്പം സംഗീതവും ചേര്‍ത്ത് അധികം വലിച്ചു നീട്ടാതെ ഉണ്ടാക്കിയാല്‍ മുപ്പതിനായിരത്തിനും മുകളില്‍ ആളുകള്‍ കാണും എന്ന് ലണ്ടനിലുള്ള കാഞ്ഞിരപ്പള്ളിക്കാരി മീനു സ്റ്റെഫാന്‍ പറയും. ആനന്ദ് ടിവിയിലെ 'രുചിക്കൂട്ട്' എന്ന പരിപാടിയിലൂടെ യൂറോപ്യന്‍ മലയാളികളുടെ സ്വീകരണമുറിയില്‍ തന്റെ രുചിവൈഭവങ്ങള്‍ എത്തിച്ച മീനു പാചകരംഗത്ത് ഒരു സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആയത് അപ്രതീക്ഷിതമായിട്ടാണെങ്കിലും പാചകം മീനുവിന് ഒട്ടും പുതിയതായിരുന്നില്ല. കാഞ്ഞിരപ്പള്ളിയില്‍ നെടുങ്ങാട് എന്ന സ്ഥലത്ത് കരുവേലില്‍ ജോഷിയുടെയും ബിനുവിന്റെയും മകളായ മീനുവിന് കുട്ടിക്കാലം മുതല്‍ ടിവിയില്‍ കാര്‍ട്ടൂണിനെക്കാളും സിനിമായേക്കാളും ഒക്കെ ഇഷ്ടം കുക്കറി ഷോകള്‍ ആയിരുന്നു. പഠനത്തിന് ശേഷം കൊച്ചിയിലെ പ്രശസ്തമായ ടാറ്റ

More »

കാര്‍ഷിക നിയമ ഭേദഗതി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി; പഠിക്കാന്‍ വിദഗ്ധ സമിതി
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമ ഭേഗദതി സ്റ്റേ ചെയ്തു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. വിദഗ്ധ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക്

More »

അനുഷ്‌കക്കും കോലിക്കും പെണ്‍കുഞ്ഞ് പിറന്നു!
ന്യൂഡല്‍ഹി : ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം വിരാട് ട്വിറ്ററിലുടെയാണ് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കോലി ട്വീറ്റില്‍ കുറിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞ് പിറന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും, പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ കോലി തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു. ഇരുവരും തമ്മിലുള്ള വിവാഹം 2017 ലാണ് നടന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞ് പിറക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനിടെ വിരാട് കോലി അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.

More »

14 കാരനായ മകനെ അമ്മ പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്; അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി
തിരുവനന്തപുരം : തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ 14 കാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പുതിയ വഴിത്തിരിവ്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയ കുട്ടി പറഞ്ഞു.അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ തന്നേയും നിര്‍ബന്ധിച്ചെന്ന് ഇളയ കുട്ടി ഒരു ചാനലിനോട് പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യം മൂലം കേസില്‍ കുടുക്കിയതാണെന്ന് യുവതി പരാതിപ്പെട്ടു. നിയമപരമായി വിവാഹമോചനം നേടാതെയാണ് യുവാവ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുവതിയെ അറസ്റ്റു ചെയ്തത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം തന്നെ ഭര്‍ത്താവ് പീഡിപ്പിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് യുവതി മാറിത്താമസിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions