Don't Miss

കുമ്പസാരത്തിനെതിരെ മലയാളി വനിതകള്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി : നിര്‍ബന്ധിച്ചുള്ള കുമ്പസാരം ചോദ്യം ചെയ്ത് അഞ്ചു മലയാളി വനിതകള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കൂടുതല്‍ രേഖകളും വസ്തുതകളും ഹാജരാക്കാനുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി അറിയിച്ചതോടെ കേസ് മാറ്റിവച്ചിട്ടുമുണ്ട്. ബീനാ ടിറ്റി, ലിസി ബേബി, ലാലി ഐസക്, ബീനാ ജോണി, ആനി മാത്യു എന്നിവരാണ് ഹര്‍ജിക്കാര്‍. കുമ്പസാരം നിര്‍ബന്ധമാണെന്ന വ്യവസ്ഥ പുരോഹിതര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മലങ്കര സഭയിലുള്ളവരാണ് വനിതകള്‍. മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഹര്‍ജിയെന്നും അതിനാല്‍ കേരള ഹൈക്കോടതിയാണ് കേസ് ആദ്യം പരിഗണിക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിക്കാര്‍ ആദ്യം കേരള ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ.

More »

യുകെയില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഡല്‍ഹി; മലയാളികളടക്കം വിമാനത്താവളത്തില്‍ കുടുങ്ങി
ന്യൂഡല്‍ഹി :യുകെയില്‍ നിന്ന് ഇന്ന് തിരിച്ചെത്തിയവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിട്ടുള്ളവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇതോടെ മലയാളികളടക്കം നൂറുകണക്കിന് പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവര്‍ പ്രതിഷേധം ഉയര്‍ത്തി. പുതിയ നിബന്ധനയെക്കുറിച്ചു ഡല്‍ഹിയില്‍ എത്തിയ ശേഷമാണ് ഇവരൊക്കെ അറിയുന്നത്. തങ്ങള്‍ വീണ്ടും കോവിഡ് ടെസ്റ്റിന് തയാറാണെന്നു ഇവര്‍ പറയുന്നു. ബ്രിട്ടനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനു പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും വിലക്കിയിരുന്നു.തുടര്‍ന്ന് ഇന്ന് മുതല്‍ ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനു പിന്നാലെയാണ്

More »

കാപ്പിറ്റോള്‍ കലാപം; ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു 'ലോക നാണക്കേട്'
വാഷിംഗ്ടണ്‍ : 'ലോക പോലീസ്', 'ലോകത്തെ ജനാധിപത്യത്തിന്റെ കാവലാള്‍' എന്നൊക്കെ മേനി നടിക്കുന്ന അമേരിക്കയുടെ ശിരസ്സ് ലോകത്തിനു മുന്നില്‍ കുനിഞ്ഞ ദിനമായിരുന്നു ഇന്ന്. ജനാധിപത്യത്തെ വെല്ലുവിളിച്ചു സേച്ഛാധിപത്യത്തിലേയ്ക്കും അതുവഴി ആഭ്യന്തര യുദ്ധത്തിലേയ്ക്കും രാജ്യത്തെ എത്തിക്കുന്ന പ്രവൃത്തിയായിപ്പോയി അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അഴിഞ്ഞാട്ടം. യുഎസ് ക്യാപിറ്റോളില്‍ കലാപം നടത്തിയ ട്രംപ് അനുകൂലികളെ ദേശസ്‌നേഹികളെന്നാണ് പ്രസിഡന്റിന്റെ ഉപദേശക കൂടിയായ ഇവാങ്ക ട്രംപ് വിശേഷിപ്പിച്ചത്. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യൂ സമയത്ത് ആളുകളോവാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍

More »

ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍
ബെംഗളൂരു : ഭക്ഷണത്തില്‍ വിഷം നല്‍കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ രംഗത്ത്. ഐ.എസ്.ആര്‍.ഒ. ഉപദേശകനായി പ്രവര്‍ത്തിക്കുന്ന തപന്‍ മിശ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2017 മേയ് 23-ന് ഐ.എസ്.ആര്‍.ഒ. ആ സ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്സൈഡ് നല്‍കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വിഷബാധയ്ക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനുശേഷം നല്‍കിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ കലര്‍ത്തിയാകും വിഷം നല്‍കിയത്. ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ്

More »

നിയമസഭാ തിരഞ്ഞെടുപ്പ്: പിടിമുറുക്കി ഹൈക്കമാന്‍ഡ്
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന കേണ്‍ഗ്രസിനു മേല്‍ ഹൈക്കമാന്‍ഡ് പിടിമുറുക്കി. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ നേതാക്കളുടെ ചെളിവാരിയെറിയലും ഗ്രൂപ്പുകളിയും ശക്തമായതോടെ കടുത്ത നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിക്കുക. ഗ്രൂപ്പ് കളിച്ചുള്ള വീതം വയ്ക്കലും വയസന്‍ പടയും പരമാവധി ഒഴിവാക്കി വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍കാവും മുന്‍ഗണന. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഉദാസീനത കാണിച്ചാല്‍ ഭരണം കിട്ടില്ലെന്ന ബോധ്യം ഹൈക്കമാന്‍ഡിനുണ്ട്. അതിനാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഹൈക്കമാന്‍ഡ് നേരിട്ട് നിയന്ത്രിക്കും. ഇത് സംബന്ധിച്ചുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ തുടങ്ങി. ഗ്രൂപ്പ് ആധിപത്യമാണ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്ക് കാരണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ പരാതിപ്പെട്ട

More »

ഐഎഫ്എഫ്‌കെ ഫെബ്രുവരി 10ന്; നാല് മേഖലകളിലായി; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25-ാം പതിപ്പ് ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്ന് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. കേരളത്തിലെ നാല് മേഖലകളിലായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങള്‍ ഫിലിം ഫെസ്റ്റിവലിന് വേദിയാകും. ഡെലഗേറ്റ് ഫീസ് കുറച്ച് 750 രൂപയാക്കിയെന്നും മന്ത്രി ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റുകളുടെ എണ്ണം ഒരു സ്ഥലത്ത് 1500 ആയി ചുരുക്കും. ഡെലഗേറ്റുകള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ മേളയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു. 25-ാമത് ഐഎഫ്എഫ്‌കെയില്‍ നിരവധി മലയാള

More »

ഫ്രാങ്കോ കലണ്ടറിന് മറുപടിയുമായി അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍
കോഴിക്കോട് : ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ പുറത്തിറക്കിയ തൃശൂര്‍ അതിരൂപതയ്ക്ക് മറുപടിയുമായി സിസ്റ്റര്‍ അഭയയുടെ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍. അഭയ കേസിലെ വിധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം (കെ.സി.ആര്‍.എം) കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ

More »

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലും മതം മാറുന്നതിലും ആര്‍ക്കും ഇടപെടാനാകില്ല: കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത : പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലോ സ്വന്തം താല്‍പര്യ പ്രകാരം മതം മാറുന്നതിലോ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത ഹൈക്കോടതി. മകളെ ഇതര മതസ്ഥനായ ഒരാള്‍ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പിതാവ് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പത്തൊന്‍പതുകാരിയായ യുവതിയെ

More »

കൊച്ചിയില്‍ യുവനടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു
കൊച്ചി : കൊച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളായ രണ്ടു യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നുലഭിച്ച പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 25 വയസിന് താഴെ പ്രായമുള്ള പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് സൂചന. ആലുവ മുട്ടം ജംഗ്ഷനില്‍ നിന്ന് കയറിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions