Don't Miss

ഡല്‍ഹിയില്‍ കൈവിട്ട കളി; ഒരു മാസം നിരോധനാജ്ഞ
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം വര്‍ഗീയ കലാപമായി മാറിയതോടെ വടക്ക് കിഴക്കന്‍ ഡഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പുറമേ കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഡല്‍ഹി ലഫ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് മുമ്പേ തന്നെ കലാപമേഖലകളിലേക്ക് കേന്ദ്രസേനയെ നിയോഗിക്കാന്‍ തീരുമാനമായിരുന്നു. കലാപബാധിതമേഖലയിലേക്ക് 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകര്‍മസേനയെയും അയക്കാനാണ് തീരുമാനം.നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്‌. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുകയാണ്

More »

ട്രംപ് ബാഹുബലി, മെലാനി ദേവസേന,ഒപ്പം മോദിയും; ട്രംപിന്റെ ബാഹുബലി വീഡിയോ വൈറലായി
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ എഡിറ്റ് ചെയ്ത വീഡിയോയില്‍ ബാഹുബലിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വീഡിയോ ക്ലിപ് ട്രംപ് ട്വീറ്റ് ചെയ്തതോടെ അത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെന്ന് ട്വീറ്റ് ചെയ്ത് വീഡിയോ പങ്കുവച്ചെത്. 'ബാഹുബലി' സിനിമയിലെ നായകന്റെ മുഖത്ത് ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുവച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്‌നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം. ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ജൂനിയറും മകള്‍ ഇവാന്‍കയും

More »

കേരള കോണ്‍ഗ്രസ് ജേക്കബ് പിളര്‍ന്നു, ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്
കൊച്ചി : കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത് യോഗം ചേര്‍ന്നു. സംസ്ഥാന കമ്മിറ്റി യോഗമാണ് ചേര്‍ന്നതെന്നാണ് ഇരുഭാഗത്തിന്റേയും അവകാശവാദം. കേരള കോണ്‍ഗ്രസ് മാണി പാര്‍ട്ടിയിലെ പി.ജെ. ജോസഫ് വിഭാഗവുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നു ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ലയനത്തെ എതിര്‍ത്തെന്നും ജോണി ആരോപിച്ചു. അമ്മയ്ക്കു നിയമസഭ സീറ്റ് നല്‍കരുതെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. ടി.എം. ജേക്കബിന്റെ സംസ്‌കാരച്ചടങ്ങിലാണ് ഇക്കാര്യം അനൂപ് ആവശ്യപ്പെട്ടതെന്നും ജോണി പറഞ്ഞു. ടി.എം.ജേക്കബിന്റെ സംസ്‌കാരചടങ്ങുകള്‍ക്ക്

More »

ഇന്ത്യന്‍2 ഷൂട്ടിങ്ങിനിടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; അങ്ങേയറ്റം ഭയനകമെന്ന് കമല്‍ഹാസന്‍
കമല്‍ഹാസന്റെ ഇന്ത്യന്‍ 2ന്റെ ചിത്രീകരണത്തില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച അപകടം അങ്ങേയറ്റം ഭയനകമായിപ്പോയെന്ന് നടന്‍കമല്‍ഹാസന്‍ . മൂന്ന് സഹപ്രവര്‍ത്തകരെയാണ് പൊടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സംവിധായകന്‍ ഷങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. പതിനൊന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.

More »

മോഡി ഉദ്ഘാടനം ചെയ്ത ട്രെയിനില്‍ ശിവ പ്രതിഷ്ഠ; പൂജ ടിടിആര്‍
പ്രധനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത ട്രെയിനുള്ളില്‍ ശിവ പൂജ. ഇന്നലെ വാരണാസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളില്‍ ഒന്നിലെ ഒരു സീറ്റാണ് ക്ഷേത്രമായി ഒരുക്കി പൂജ നടത്തിയത്. ശിവന്റെയും മറ്റും ചിത്രങ്ങള്‍ സീറ്റില്‍ വെച്ച് എല്ലാ ദിവസവും ആരാധനയ്ക്കായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നതും. വാരണാസി - ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസിലെ ബി അഞ്ചാം കോച്ചിലെ 64 ാം നമ്പര്‍ സീറ്റാണ് ഞായറാഴ്ച അമ്പലമാക്കി സീറ്റ് പൂജയ്ക്കായി ഒരുക്കിയത്. ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ സര്‍വീസ് ഇന്നലെയാണ് പ്രധാനമന്ത്രി വാരണാസിയില്‍ ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിന്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ഇന്‍ഡോറിലെ ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാ കാലേശ്വര്‍, വാരണാസിയിലെ കാശി വിശ്വനാഥ്

More »

കൊറോണ: യുകെയില്‍ 4 ലക്ഷം ജീവന് ഭീഷണിയെന്ന് ശാസ്ത്രജ്ഞന്‍
ലണ്ടന്‍ : രാജ്യം കൊറോണ ഭീതിയില്‍ കഴിയവെ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. വൈറസിനെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുകെയില്‍ 4 ലക്ഷം പേര്‍ മരിക്കുമെന്ന് ആണ് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസന്റെ പ്രവചനം. താന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു വൈറസാണ് ഇതെന്നാണ് കൊറോണയെക്കുറിച്ച് പ്രൊഫ ഫെര്‍ഗൂസന്‍ പ്രതികരിച്ചത്. 4 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചിക്കുകയല്ല, മറിച്ച് ആ മരണസംഖ്യ എത്തിച്ചേരാനുള്ള സാധ്യതകളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. ഈ പ്രവചനം അല്‍പ്പം കടന്നുപോയെന്നു പറഞ്ഞാലും കുഴപ്പമില്ലെന്നും ഫെര്‍ഗൂസന്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്നുപേരിട്ട വൈറസ് ബ്രിട്ടനിലെ 60 ശതമാനം പേരെ ബാധിച്ചേക്കുമെന്നാണ് ഗവേഷണങ്ങള്‍

More »

സയനൈഡ് കൊല: സോഫിയുടെ കാമുകന്‍ അരുണ്‍ കമലാസനന്റെ അപ്പീല്‍ തള്ളി
മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നല്‍കിക്കൊന്ന കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതി തള്ളി. ശിക്ഷാവിധിയുടെ സാധുതയില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. കേസില്‍ സാമിന്റെ ഭാര്യ സോഫിയയെ 22 വര്‍ഷത്തേക്കും കാമുകന്‍ അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കുമാണ് നേരത്തെ വിക്ടോറിയന്‍ സുപ്രീം കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ അരുണ്‍ കമലാസനന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അപ്പീല്‍ കോടതി, ശിക്ഷ 24 വര്‍ഷമായും പരോള്‍ ലഭിക്കാനുള്ള കാലാവധി 23ല്‍ നിന്ന് 20 വര്‍ഷമായും കുറച്ചിരുന്നു. ഈ വിധിക്കെതിരെയാണ് അരുണ്‍ കമലാസനന്‍ ഓസ്‌ട്രേലിയയിലെ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്നായിരുന്നു അരുണിന്റെ ആവശ്യം. മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരെ

More »

യുകെയില്‍ സോഷ്യല്‍ മീഡിയക്ക് മൂക്കുകയര്‍
യുകെയില്‍ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ കര്‍ശനമായ നിരീക്ഷണത്തില്‍ വയ്ക്കുന്നു. അപകടകരമായ കണ്ടന്റുകള്‍ പ്രസിദ്ധീകരിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും പിഴയീടാക്കാനാണു ബോറിസ് സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയവഴിയുള്ള വിദ്വേഷ പ്രചാരണവും മറ്റും ശക്തിപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ യുകെയിലെ ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന

More »

രാഷ്ട്രീയ ചാണക്യനും ശിക്ഷ്യനും ഇത് ക്ഷീണ കാലം
രാഷ്ട്രീയചാണക്യന്‍ അമിത് ഷായുടെ അടവുകളെല്ലാം പിഴച്ച തിരഞ്ഞെടുപ്പായിരുന്നു ഡല്‍ഹിയിലേത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയ്ക്കുണ്ടാക്കുന്ന തുടര്‍ പരാജയങ്ങളുടെ ഗണത്തിലെ ഒടുവിലത്തേതാണ് ഡല്‍ഹി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്നതിലുപരി രാജ്യതലസ്ഥാനത്തെ ആര് ഭരിക്കുന്നു എന്നതിന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ സ്ഥിതിയ്ക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions