Don't Miss

സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
ശബരിമല ശ്രീകോവിലിനു മുന്നിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പാക്കി മാറ്റിയ 'മായാവിദ്യ' കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് വിശ്വാസമൂഹം. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചില കൈയാളുകളെ ബലിയാടാക്കി തലയൂരാണ് ശ്രമിക്കുന്നതെങ്കിലും വിവാദം കത്തുകയാണ്. ശബരിമലയുടെ മറവില്‍നടക്കുന്ന കൊള്ളയുടെ ചെറിയൊരു അഗ്രം ആയാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. പുറത്തുവരാതിരിക്കുന്നത് ഇതിലും എത്രയോ മടങ്ങു അധികമായിരിക്കും! ദ്വാരപാലക ശില്‍പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളി സ്വര്‍ണം പൂശാനെന്ന പേരില്‍ ഇളക്കിമാറ്റിയതിലും തൂക്കം കുറഞ്ഞതിലും അടിമുടി ദുരൂഹതയാണ്. സ്വര്‍ണംപൊതിഞ്ഞ പാളിയില്‍ ചെമ്പ് തെളിഞ്ഞെന്ന തന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 2019 ല്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ട് സ്വര്‍ണം പൂശിയതെന്നാണ് നിലവില്‍ സസ്‌പെന്‍ഷനിലായ വിവാദകാലത്തെ അഡ്മിനിസ്‌ട്രേറ്റീവ്

More »

ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
ചുരുളഴിയാതെ കിടന്ന ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിന്ദുവിന്റെ അസ്ഥികള്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. സെബാസ്റ്റ്യനെ തണ്ണീര്‍മുക്കം ബണ്ട് പരിസരത്തെത്തി തെളിവെടുപ്പ് നടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൊലപാതകശേഷം ആദ്യം മൃതദേഹം വെട്ടിമുറിച്ചു കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടുപറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങള്‍ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.

More »

ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
'വൈകി കിട്ടുന്ന നീതി ,നീതി നിഷേധത്തിനു തുല്യം' എന്നാണു പറയാറ്. എതാണ്ട് ഇതേ അവസ്ഥയിലൂടെയാണ് യുകെയിലെ ബലാത്സംഗ ഇരകള്‍ കടന്നു പോകുന്നത്. പിന്തുണ ലഭിക്കാത്തതും, നീതി വൈകുന്നതും, കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതുമെല്ലാം ചേര്‍ന്ന് അതിജീവിതകള്‍ ഇരകള്‍ ആക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ബലാത്സംഗത്തിന് ഇരയായിട്ടും കേസ് ഉപേക്ഷിക്കുന്ന ഇരകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനില്‍ ബലാത്സംഗങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് ഈ നീതി അന്യമാകുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസുകള്‍ കോടതിയില്‍ എത്താനുള്ള കാലതാമസവും, പിന്തുണ ലഭിക്കാതെയും വരുന്നതോടെ പ്രോസിക്യൂഷനില്‍ നിന്നും പിന്‍വാങ്ങുന്ന ഇരകളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ക്രൗണ്‍

More »

ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
പുകവലി ശീലത്തിന് പകരം വെയ്പ്പ് ഉപയോഗിക്കുന്നവര്‍ പിന്നീട് കടുത്ത പുകവലി ശീലത്തിന് അടിമകളാകുമെന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്തരക്കാര്‍ പുകവലി തുടങ്ങുന്നതിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. അതായത് ഇ സിഗരറ്റുകള്‍ പുകവലിക്കാര്‍ക്കുള്ള കവാടമായി പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പഠനമനുസരിച്ച് ഇ സിഗരറ്റുകളുടെ ഉപയോഗം പുകവലി തുടങ്ങാനും ആസ്ത്മ ഉണ്ടാകാനും മാനസികാരോഗ്യം മോശമാകാനും കാരണമാകുന്നു എന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ആണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. യോര്‍ക്ക് സര്‍വകലാശാലയിലെ ആരോഗ്യ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസറും സു ഗോള്‍ഡറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ യുവാക്കള്‍ക്ക് വെയ്പ്പുകളുടെ വില്‍പ്പനയും വിപണനവും നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നയങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. യുവാക്കളുടെ പുകവലി ശീലവും

More »

യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
ലണ്ടന്‍ : ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് കൗണ്‍സിലില്‍ ഗവേഷണ ഫെലോഷിപ്പ് നേടി കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയായ മഞ്ജിമ അഞ്ജന. യൂണിവേഴ്‌സിറ്റി ഓഫ് വോറിക്കിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ പിഎച്ച്ഡി ചെയ്യാനാണ് മഞ്ജിമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 2021ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മഞ്ജിമ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി. ഒന്നാം റാങ്കോടെയാണ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയത്. അതിനുശേഷം ഡല്‍ഹിയിലെ ശിവനാടാര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. അധ്യാപന കാലത്താണ് മികച്ച വിദേശ സര്‍വകലാശാലയില്‍ ഗവേഷണം നടത്താനുള്ള ആഗ്രഹം തോന്നിയത്. 2024 ഡിസംബറില്‍ അവസരം തേടിയുള്ള

More »

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ രാജ്യത്തെ യുവാക്കള്‍ക്കായി പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന നടപ്പിലാക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലി നേടുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ക്കാരില്‍ നിന്ന് 15,000 ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹന തുക നല്‍കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന യുവാക്കള്‍ക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി. 2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സര്‍ക്കാര്‍ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍മ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍

More »

കോതമംഗലത്ത് 23കാരി ജീവനൊടുക്കി; പിന്നില്‍ 'ലവ് ജിഹാദെന്ന്' ആരോപണം
എറണാകുളം : കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്. 'കോളേജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്റെ വാപ്പയും ഉമ്മയും വീട്ടില്‍ വന്നു. കല്യാണം കഴിക്കണമെങ്കില്‍ മതം മാറണമെന്നും ഇല്ലെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതംമാറാമെന്ന് സോന അവരോട് പറഞ്ഞു. ഈ സമയം അച്ഛന്‍ മരിച്ച് 40 ദിവസം

More »

രാഹുല്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'
ന്യൂഡല്‍ഹി : ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റംബോംബ് കൈയിലുണ്ടെന്നു അടുത്തിടെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. അതാണിന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരമൊരു ക്രമക്കേട് ആരോപണം ഈ വിധം മുമ്പ് ആരും ഉന്നയിച്ചിട്ടില്ല. മുമ്പൊക്കെ വോട്ടിങ് മെഷീനെതിരെ ആരോപണം ഉയര്‍ന്നിരുന്നു എങ്കില്‍ ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടാണ് ഉന്നയിക്കുന്നത്. വിവിധ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ബിജെപി വലിയ വോട്ട് മോഷണം നടത്തിയെന്നാണ് രാഹുല്‍ഗാന്ധി ആരോപിക്കുന്നത്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ഇന്ത്യന്‍ ഭരണ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കാര്യം ബിജെപി വിദഗ്ദ്ധമായി തകര്‍ത്തെന്നും വ്യാപകമായ വ്യാജവോട്ട് പരിപാടി നടത്തിയെന്നും ആരോപിച്ചു. ഇതുവരെ

More »

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം അട്ടിമറിക്കപ്പെട്ടു!
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷന്‍ മറച്ചുപിടിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions