ഇന്റര്‍വ്യൂ

കുടുംബത്തിന് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ അഭിനയം മുന്നോട്ടുകൊണ്ടുപോകും- ഗോപിക

സൂപ്പര്‍ താരങ്ങളുടെതടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഗോപിക അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുകയാണ്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലൂടെ അഭിനയത്തിന് താല്‍ക്കാലിക വിമാരമിട്ട നടി അതേ ടീമിന്റെ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്‌ നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഗോപികയുടെ നായകന്‍ ജയറാം ആണ്. ചിത്രത്തിന്റെ പേര് 'ഭാര്യ അത്ര പോര'.

സിനിമയുടെ പേരുപോലെതന്നെ ഭാര്യ-ഭര്‍തൃബന്ധത്തിന്റെ കഥപറയുന്നചിത്രമാണിത്. വിവാഹശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി ഭര്‍ത്താവ് അജിലേഷിനും കുഞ്ഞിനുമൊപ്പം ബ്രിട്ടനിലായിരുന്നു ഗോപിക. ഇപ്പോള്‍ കുഞ്ഞിന് നാലുവയസായശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ബ്രിട്ടനില്‍ നിന്നും ഒസ്ട്രെലിയയിലേയ്ക്കുള്ള സ്ഥലംമാറ്റത്തിന്റെ തിരക്കുകള്‍ക്കിടയിലാണത്രേ, വെറുതേയൊരു ഭാര്യ ടീമില്‍ നിന്നും ഗോപികയ്ക്ക് വിളിവരുന്നത്.
ഇപ്പോള്‍ തൃശൂരിലെ ലൊക്കേഷനില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഗോപിക

"ഫെബ്രുവരി 12ന് ഞാന്‍ ഓസ്‌ത്രേലിയയിലേയ്ക്ക് പോകേണ്ടതായിരുന്നു. ഇതിനിടെയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് ഞാന്‍ പുറപ്പെടുന്നതിന്റെ മൂന്നുദിവസം മുമ്പ് വീട്ടില്‍ വന്നത്. പിന്നീട് അദ്ദേഹം അജിലേഷുമായി സംസാരിച്ചു, അദ്ദേഹമാണ് രണ്ടാംവരവിനായി എന്നെ നിര്‍ബ്ബന്ധിച്ചത്. അങ്ങനെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു"- തന്റെ രണ്ടാം വരവിനെക്കുറിച്ച് ഗോപിക പറയുന്നു.


മികച്ച കഥാപാത്രമായതുകൊണ്ടാണ് ഈചിത്രം സ്വീകരിച്ചതെന്നും പഴയ അതേ ടീമാണെന്നറിഞ്ഞപ്പോള്‍ സമ്മതം മൂളാതിരിക്കാന്‍ തോന്നിയില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗോപിക പറയുന്നു. " വെറുതേ ഒരു ഭാര്യയിലെ വേഷത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രം. ജോലിക്കാരിയായ ഒരു ഭാര്യയുടെ റോളാണ് ഇതില്‍ ഞാന്‍ ചെയ്യുന്നത്, വെറുതേ ഒരു ഭാര്യയിലെ പാവംപിടിച്ച പെണ്ണേയല്ല ഈ ചിത്രത്തിലെ കഥാപാത്രം. അതുകൊണ്ടുതന്നെ അഭിനയസാധ്യതകൂടുതലാണുതാനും"- ഗോപികയ്ക്ക് പ്രതീക്ഷ.

വിദേശവാസം ജീവിതത്തില്‍ എത്രത്തോളം മാറ്റം വരുത്തിയെന്ന് ചോദിച്ചാല്‍ ഗോപികയുടെ മറുപടി ഇങ്ങനെയാണ് " വിവാഹത്തിന് മുമ്പും ഞാന്‍ ജീന്‍സും ടോപ്പുമെല്ലാം ധരിക്കാറുണ്ടായിരുന്നു. അതിലൊന്നും പ്രത്യേകിച്ചും മാറ്റത്തിന് കാരണമില്ല, പക്ഷേ അരാധകര്‍ എന്നെ സാരിയില്‍ കാണാനാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്, എന്നുവച്ച് മോഡേണ്‍ വേഷങ്ങള്‍ ചെയ്യില്ലെന്നില്ല".

വിവാഹത്തിന്‌ശേഷം അഭിനയിക്കുന്നതോടെ നടിമാരുടെ കുടുംബം തകരുന്നതിനെ ക്കുറിച്ചുള്ള ചോദ്യത്തോട് അതിലൊന്നുംകാര്യമില്ലെന്നും എത്രയോ പേര്‍ വിവാഹശേഷം ജീവിതവും സിനിമയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും ഗോപിക പറയുന്നു.

"മഞ്ജുവാര്യര്‍, സംയുക്ത, ബാവന, രമ്യ എന്നിവരുമായെല്ലാം എനിയ്ക്ക് നല്ല ബന്ധമുണ്ട്. എന്തിനെയൊക്കെക്കുറിച്ച് സംസാരിച്ചാലും അവസാനം ഞങ്ങളെല്ലാം എത്തിനില്‍ക്കുക കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങളിലായിരിക്കും, അതിനാല്‍ത്തന്നെ കുടുംബത്തിന് പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ അഭിനയം മുന്നോട്ടുകൊണ്ടുപോകാനാണ് നോക്കുന്നത്. അജിലേഷ് ഇക്കാര്യത്തില്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നുണ്ട്"- ഗോപിക പറയുന്നു. നല്ല വേഷങ്ങളുമായി അഭിനയ രംഗത്ത്‌ തുടരാന്‍ തന്നെയാണ് നടിയുടെ ലക്ഷ്യം.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions