ആരോഗ്യം

ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജൂസ് കഴിക്കൂ; രക്ത സമ്മര്‍ദ്ദം ഉയരാതെ നോക്കൂ


ലണ്ടന്‍ : ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഇതാ ലളിതമായൊരു ഒരു പരിഹാരമാര്‍ഗം. ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജൂസ് കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടാതെയിരിക്കാം. ഒരു കപ്പ് ജൂസ് കഴിച്ചാല്‍ ഏഴു ശതമാനം വരെ രക്ത സമ്മര്‍ദ്ദം താഴ്ത്താം എന്നാണു ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതാണ് ഇതിനു കാരണം. ചീര, കാബേജ്,മറ്റു ഇലവര്‍ഗങ്ങള്‍ എന്നിവയും രക്ത സമ്മര്‍ദ്ദ ഭീതി ഒഴിവാക്കും. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ രക്തത്തില്‍ ഓക്സിജന്റെ അളവ് കൂടുകയും അത് രക്തയോട്ടം ശക്തിപ്പെടുത്തുകയും ചെയ്യും.

പഠനത്തിനു നേതൃത്വം നല്‍കിയ ലണ്ടന്‍ മെഡിക്കല്‍ സ്കൂളിലെ ഇന്ത്യക്കാരിയായ പ്രൊഫസര്‍ അമൃത ആലുവാലിയ പറയുന്നത് നൈട്രേറ്റിന്റെ കൂടിയ സാന്നിധ്യം ഉണ്ടാക്കിയ ഫലം തങ്ങളെ അമ്പരപ്പിച്ചു എന്നാണ്. ബീറ്റ്റൂട്ട് ജൂസ് ആരോഗ്യത്തിനു ഏറ്റവും ഉത്തമമാണെന്നും ഒരു ബോട്ടിലിന് രണ്ടു പൌണ്ടേ ചെലവു വരൂ എന്നും അവര്‍ പറഞ്ഞു. വെജിറ്റബിള്‍ ഭക്ഷണ രീതി കൂടുതല്‍ നല്ലതാണ്.

യുകെയില്‍ 16 മില്യണ്‍ പേര്‍ക്ക്‌ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ട്. അതില്‍ മുപ്പതു ശതമാനവും ഇതിനെക്കുറിച്ച്‌ ബോധവാന്‍മാര്‍ അല്ലെന്നതാണ് സത്യം. 90 നു പകരം 140 നു മുകളിലാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. ചിലര്‍ക്ക് അതിലും കൂടുതല്‍. ഹൃദയ സംബന്ധമായ അസുഖം, സ്ട്രോക്ക്, കിഡ്നി തകരാര്‍ എന്നിവയൊക്കെ ഇതിന്റെ ഫലമായി ഉണ്ടാകുന്നു. ബീറ്റ്റൂട്ട് സ്റ്റാമിനിയ്ക്കും തലച്ചോറിലെയ്ക്കുള്ള ബ്ലഡ് സപ്ലെയും കൂട്ടാന്‍ സഹായകരമാണ്. മാറുന്ന ജീവിത ശൈലി മൂലമുണ്ടാകുന്ന രോഗാവസ്ഥ തടയാന്‍ ഏറ്റവും നല്ലത് ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്.

  • മദ്യപാനം മനുഷ്യന്റെ ആയുസിനെ കുറയ്ക്കും; മിതമായ മദ്യസേവയും അപകടകരമെന്ന് പഠന റിപ്പോര്‍ട്ട്
  • യുകെയില്‍ പുതിയ കോവിഡ് വകഭേദം വ്യാപനം ശക്തം; ചികിത്സ തേടുന്നവരുടെ എണ്ണം കൂടി
  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions