ആരോഗ്യം

ഉറക്കമില്ലായ്മ പുരുഷന്‍മാരുടെ ബീജോല്‍പാദനത്തെ ബാധിക്കും


ലണ്ടന്‍ : പുരുഷന്‍മാരുടെ ഉറക്കവും സന്താനോല്‍പാദനവും തമ്മില്‍ എന്ത് ബന്ധം? വലിയ ബന്ധം ആണുള്ളതെന്ന് പുതിയ പഠനം പറയുന്നു. ഇത് പ്രകാരം ഉറക്കമില്ലായ്മ പുരുഷന്‍മാരുടെ ബീജോല്‍പാദനത്തെ ദോഷകരമായി ബാധിക്കും. സുഖമായി ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളവരുടെ ബീജോല്‍പാദനം മൂന്നിലൊന്നു കുറവായിരിക്കും. ഉറക്കവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഉറക്കക്കുറവ് പുരുഷന്റെ ഉല്‍പാദനശേഷിയെ ബാധിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്. സതേണ്‍ ഡെന്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്.

ആധുനിക കാലത്ത് പുരുഷന്റെ ഉല്‍പാദനശേഷി കുറഞ്ഞുവരികയാണ്. മോശമായ ഭക്ഷണ രീതി, ജീവിതശൈലി, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് ഇതിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. അതോടൊപ്പം ഉറക്കക്കുറവും ഒരു കാരണമാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. മിലിട്ടറി സേവനം ആരംഭിക്കാനിരുന്ന ഇരുപതിനും മുപ്പതിനും ഇടയ്ക്കുള്ള യുവാക്കളിലാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. അവരില്‍നിന്ന് സാംപിളായി ബീജമെടുത്തു. ഉറക്കം സംബന്ധിച്ച് അവരില്‍നിന്ന് ഉത്തരവും തേടി.

വൈകി ഉറങ്ങാന്‍ കിടക്കുന്നവര്‍ക്കും ഉറക്കത്തില്‍ പലതവണ എഴുന്നേല്‍ക്കുന്നവര്‍ക്കും ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും സാധാരണ രീതിയില്‍ ഉറങ്ങുന്നവരെക്കാളും 25 ശതമാനം കുറവ് ബീജങ്ങളെ ഉണ്ടാകുകയുള്ളൂവെന്ന് ഇതില്‍നിന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇവരുടെ വൃഷണങ്ങളുടെ വലിപ്പവും കുറവായിരിക്കും.

ഉറക്കക്കുറവുള്ളവര്‍ക്ക് അനാരോഗ്യപരമായ ജീവിതശൈലിയാണ് ഉണ്ടാകാറുള്ളത്. അവരുടെ തൂക്കം അമിതമായിരിക്കും. അവര്‍ അമിതമായി മദ്യപിക്കുന്നവരും കൂടുതലായി പുകവലിക്കുന്നവരുമായിരിക്കും. ആരോഗ്യമുള്ള ഒരാള്‍ ഏഴുമുതല്‍ എട്ടുമണിക്കൂര്‍ വരെ ഓരോ രാത്രിയും ഉറങ്ങണം. എന്നാല്‍ യു കെയിലെ ആളുകള്‍ ശരാശരി ആറുമണിക്കൂറും ഏഴുമിനിറ്റുമാണ് ഉറങ്ങാറുള്ളത്. എങ്കിലും ബീജോല്‍പാദനം കുറയുന്നത് സന്താനോല്‍പാദത്തിനു തടസമാകില്ല എന്ന് പഠനം പറയുന്നു.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions