ലണ്ടന്‍: യുകെയില്‍ കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നെന്ന വാര്‍ത്ത വരുന്നതിനു പിന്നാലെ തലസ്ഥാനമായ ലണ്ടനിലെ കുടിയേറ്റക്കാരുടെക്കാരുടെ കണക്കും വെളിയില്‍ വന്നു. വിദേശ വംശജരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരെന്ന് ഓക്‌സ്‌ഫെഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ കുടിയേറ്റ നിരീക്ഷണ വിഭാഗത്തിന്റെ 2011-ലെ കണക്കനുസരിച്ച് 2,62,247 ഇന്ത്യന്‍ വംശജരാണ് ലണ്ടനിലുള്ളത്. ലണ്ടനിലെ മൊത്തം വിദേശവംശജരുടെ 8.8 ശതമാനം വരുമിത്. തൊട്ടുപിന്നാലെ പോളണ്ടും അയര്‍ലന്‍ഡുമുണ്ട്.
1,29,807 അയര്‍ലന്‍ഡുകാരും 1,14,718 നൈജീരിയക്കാരും 1,12,457 പാകിസ്താന്‍കാരും 1,09,948 ബംഗ്ലാദേശുകാരും ലണ്ടനിലുണ്ട്. ലണ്ടനിലെ വിദേശവംശജരുടെ എണ്ണം 2001-നുശേഷം 54 ശതമാനം ഉയര്‍ന്നതായും പഠനം പറയുന്നു. ബ്രിട്ടനിലെ ജനസംഖ്യയുടെ 13 ശതമാനം കുടിയേറ്റക്കാരാണ്. 2001-11 കാലയളവില്‍ 3.8 മില്യണ്‍ പേര്‍ ഇവിടെയ്ക്ക് വന്നു.
കുടിയേറ്റം കുറയ്ക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.