ഗായിക, അവതാരക, ബാലതാരം എന്നീ റോളുകളില്‍ നിന്ന് നായികയായുള്ള നസ്രിയ നസീമിന്റെ വളര്‍ച്ച ശരവേഗത്തിലായിരുന്നു. പളുങ്കിലെ ബാലതാരം ഗീതുവില്‍ നിന്ന് നസ്രിയ എത്തിയിരിക്കുന്നത് നേരത്തിലെ നായികയായ ജീനയിലാണ്. ബാലനടിയില്‍ നിന്ന് നായികയിലേയ്ക്കുള്ള ദൂരമാണ് ഈ നാലു വര്‍ഷങ്ങള്‍ കൊണ്ട് നസ്രിയയുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും അന്യഭാഷയില്‍ അവസരങ്ങളുടെ പ്രവാഹമാണ് ഈ തിരുവനന്തപുരംകാരിയെ തേടിയെത്തുന്നത്.
യുവ എന്ന ആല്‍ബത്തിലൂടെ നിവിന്‍പോളിയുടെ നായികയായി നസ്രിയ തിളങ്ങുകയായിരുന്നു. അത് താരത്തിന്റെഅഭിനയജീവിതത്തിലെ തിളക്കവും വര്‍ദ്ധിപ്പിച്ചു.
"കുടുംബ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് എനിക്ക് താല്‍പര്യം. വീട്ടില്‍ നിന്ന് നല്ല പിന്തുണയുണ്ട്. ഗ്ലാമറസ് ആയി അഭിനയിക്കാന്‍ ഇപ്പോള്‍ തയ്യാറല്ല. കുറെ സിനിമകള്‍ ചെയ്യുന്നതിനേക്കാളും നല്ല സിനിമകള്‍ ചെയ്യുന്നതിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്." നസ്രിയ പറയുന്നു.
തിരുമണം എന്നും നിക്കാഹ് എന്ന സിനിമയിലാണ് നസ്രിയ തമിഴില്‍ ആദ്യമായി അഭിനയിച്ചത്. എന്നാല്‍ പ്രദര്‍ശനത്തിനെത്തിയത് നേരവും.
"തിരുമണം എന്നും നിക്കാഹ് എന്ന ചിത്രത്തില്‍ ഒരു അയ്യങ്കാര്‍ പെണ്‍കുട്ടിയായാണ് ഞാന്‍ അഭിനയിക്കുന്നത്. അതിനു ശേഷം യുവ ആല്‍ബം ചെയ്തു. അതാണ് അഭിനയ രംഗത്ത് എന്നെ പിടിച്ചു നിര്‍ത്തിയത്. അല്ലെങ്കില്‍ ശാസ്ത്രജ്ഞയാകാനായിരുന്നു എനിക്ക് ഇഷ്ടം'-നസ്രിയ പറഞ്ഞു.
ധനുഷിന്റെ നായികയായി നെയ്യാണ്ടി എന്നി ചിത്രത്തിലും നയന്‍താര-ആര്യ എന്നിവരുടെ രാജാറാണി എന്നി ചിത്രത്തിലും നസ്രിയ വേഷമിടുന്നുണ്ട്. ഉദയനിധിക്കൊപ്പം മറ്റൊരു സിനിമ ചര്‍ച്ചയ്ക്കു വന്നിരുന്നെങ്കിലും അതിന് തീരുമാനം ആയിട്ടില്ല.