ഇന്റര്‍വ്യൂ

ശ്രീശാന്തുമായി രണ്ടുമിനിറ്റ് പരിചയംമാത്രം; എന്റെ കാമുകന്‍ തട്ടിപ്പിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയല്ല- ലക്ഷ്മി റായി



ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെ അറസ്റ്റു ചെയ്തതോടെ വാര്‍ത്തകളില്‍ ഇടം നേടിയ നടിയായിരുന്നു ലക്ഷ്മി റായി. ശ്രീയുടെ കാമുകിമാരില്‍ ഒരാളാണ് ലക്ഷ്മി റായിയെന്നും നടിയെ ചോദ്യം ചെയ്യുമെന്ന് പോലും വാര്‍ത്ത പരന്നു. ശ്രീയുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് അന്ന് പറഞ്ഞ നടി താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണവുമായി രംഗത്ത്‌ എത്തുകയാണ് താരം.

"ഏതോ ചില ക്രിക്കറ്റ് കളിക്കാരനെയും എന്നെയും ബന്ധപ്പെടുത്തി ചില ഗോസിപ്പുകള്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ചുകണ്ടു. ഒരു വിഭാഗം ജനം അധ്വാനിക്കാതെ, വിയര്‍പ്പൊഴുകാതെ അന്യന്റെ മുതല്‍ കവരുന്ന ഒരുതരം ചെപ്പടിവിദ്യയാണ് ഈ കളിയെന്ന് ഞാന്‍ പറയുന്നു. ഇതിനു പിന്നാലെ കുറെ തലമുറകളും. ഇപ്പോഴെന്താ, നാണക്കേട് വരുത്തിവച്ചില്ലേ? നാടിന്റെ അഭിമാനമെന്നു കരുതിയിരുന്ന പല കളിക്കാരും ഇന്ന് പെണ്ണുപിടിയന്‍മാരും കള്ളുകുടിയന്‍മാരും ഗുണ്ടകളുമായി രംഗപ്രവേശം ചെയ്തില്ലേ? ക്രിക്കറ്റ് കളിക്കാരനെന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന പല നടിമാരെയും എനിക്കറിയാം. പക്ഷേ എന്നെ അതിനു കിട്ടില്ല"- ലക്ഷ്മി റായി പറയുന്നു

"ശ്രീശാന്തിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടുമിനിറ്റ് പരിചയം എനിക്കുണ്ട്. ആദ്യ ഐപിഎല്‍ ക്രിക്കറ്റിനോടനുബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംബാസിഡറായ നയന്‍താരയോടൊപ്പം ഞാനും ഉണ്ടായിരുന്നു. അങ്ങനെയായിരുന്നു നയന്‍താര അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അതൊരു ദിവാസ്വപ്നം പോലെ അന്നേ ഞാന്‍ മറക്കുകയാണുണ്ടായത്. എനിക്ക് പ്രേമിക്കണമെങ്കില്‍ വിവരവും ബോധവും സൗന്ദര്യവും സമ്പത്തുമുള്ള വേറെ പുരുഷന്മാരില്ലേ ലോകത്ത്?"- ലക്ഷ്മി റായി ചോദിക്കുന്നു.

"കഴിഞ്ഞ 15 മാസങ്ങളായി ഞാനൊരാളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു. എന്റെ ജീവിതപങ്കാളി ആത്യന്തികമായി അദ്ദേഹം തന്നെയായിരിക്കും. തര്‍ക്കമില്ല. അദ്ദേഹം ഇതുപോലെ തട്ടിപ്പിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയല്ല. മറിച്ച് വിയര്‍പ്പ് ചിന്തി അദ്ധ്വാനിക്കുന്ന ഒരു വ്യവസായ പ്രമുഖനാണ്. ഒരു പൊതുപരിപാടിയില്‍ വച്ചായിരുന്നു അദ്ദേഹവുമായി ഞാന്‍ പരിചയപ്പെട്ടത്. ഞാന്‍ അഭിനയിക്കുന്ന പടങ്ങള്‍ അദ്ദേഹം സ്ഥിരമായി കാണാറുണ്ടായിരുന്നു. ഞാനും അദ്ദേഹവും നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ട്"- നടി പറയുന്നു.

"ഇപ്പോഴെന്റെ ശ്രദ്ധ സിനിമയാണ്. ഞാനിപ്പോള്‍ പടങ്ങള്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. അതിനു കാരണം എന്റെ കാമുകനല്ല. നല്ല വേഷങ്ങള്‍ ഇനിയും എന്നില്‍നിന്നു അനതിവിദൂരതയിലാണ്. നല്ല കഥകളുടെ അഭാവമാണ് കാരണം. തമിഴില്‍ രണ്ടുമൂന്ന് കഥകള്‍ ഞാന്‍ കേട്ടുകഴിഞ്ഞു. വലിയ കുഴപ്പമില്ല. ഒന്നില്‍ കരാറായിട്ടുണ്ട്. എന്റെ വിവാഹം ഒരിക്കലും രഹസ്യമായിരിക്കില്ല. വിവാഹത്തീയതി ഞാന്‍ പരസ്യപ്പെടുത്തുന്നതാണ്. വിവാഹശേഷം അഭിനയിക്കുന്ന കാര്യം പരിഗണനയിലാണ്. എനിക്കിപ്പോള്‍ ഒരു ഹിന്ദി പടം വന്നിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഒരഭ്യര്‍ത്ഥന കൂടിയുണ്ട്. ദയവായി ക്രിക്കറ്റ് കളിക്കാരോടൊപ്പം എന്നെ ബന്ധപ്പെടുത്തരുതെ"- ലക്ഷ്മി റായി അപേക്ഷിക്കുന്നു

കടപ്പാട്- മംഗളം

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions