മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മ വേഷം ഉള്‍പ്പെടെ പതിനഞ്ച് മലയാളചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് എങ്കിലും ചിത്ര ഷേണായ് എന്ന് പേരുകേട്ടാല്‍ മലയാളികള്‍ക്ക് പരിചയമുണ്ടാവില്ല. എന്നാല്‍ സ്ത്രീധനത്തിലെ ക്രൂരയായ അമ്മായിയമ്മ പാലാട്ടു സേതുലക്ഷ്മി എന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. മരുമകളോട് പോരടിക്കുന്ന ഈ അമ്മായിയമ്മയെ കുടുംബസദസുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.
"സിനിമയിലെത്തിയിട്ട് 24 വര്‍ഷമായി. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി അഞ്ഞൂറോളം സിനിമകള്‍. എന്നിട്ടും സ്ത്രീധനത്തിലെ 'സേതുലക്ഷ്മി'യെ പോലൊരു നെഗറ്റീവ് കഥാപാത്രം എന്നെ തേടിയെത്തിയില്ല. സേതുലക്ഷ്മിയെ പറ്റി സംവിധായകന്‍ കൃഷ്ണമൂര്‍ത്തി പറയുമ്പോള്‍ ഇത് എന്നെ കൊണ്ട് പറ്റുന്ന പണിയല്ലെന്നാണ് ആദ്യം തോന്നിയത്. ഈ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചാല്‍ ശരിയാകില്ലെന്ന് കൃഷ്ണമൂര്‍ത്തിയോട് തുറന്നു പറഞ്ഞു. എന്നാല്‍ സംവിധായകന്‍ പിന്‍മാറിയില്ല. അങ്ങനെ ഞാന്‍ സേതുലക്ഷ്മിയായി"- ചിത്ര ഷേണായ് പറയുന്നു.
"സേതുലക്ഷ്മിയായതിന് ശേഷം കാണുന്നവരെല്ലാം ചേച്ചി നിങ്ങള്‍ അടിപൊളി യായിട്ടുണ്ടെന്ന് പറയുന്നു. കേരളത്തിന് പുറത്ത് വച്ചും സേതുലക്ഷ്മിയെന്ന് വിളിച്ചു കൊണ്ട് ആളുകള്‍ അടുത്തെത്താറുണ്ട്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നവരോട് ആളുകള്‍ മോശമായി പെരുമാറാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എനിക്കിതു വരെ അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. ഈ കുശുമ്പി അമ്മായിയമ്മയെ അവര്‍ക്കിഷ്ടപ്പെട്ടു കാണും"- ചിത്ര ഷേണായിയുടെ വാക്കുകള്‍ .
മലയാളം പഠിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്നൊക്കെ പലരും പറയാറുണ്ട്. എനിക്ക് മലയാളം കേട്ടാല്‍ നന്നായി മനസ്സിലാകും. അത്യാവശ്യം സംസാരിക്കാനും അറിയാം. 'രാജമാണിക്യ'ത്തിലാണ് ഞാന്‍ ആദ്യമായി വേഷമിട്ടത്. പിന്നീട് റോക്ക് ആന്‍ റോള്‍, അലിഭായ്, ഡോണ്‍, കൊല്‍ക്കത്ത ന്യൂസ്, സമസ്ത കേരളം പി.ഒ, ഒറീസ്സ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഈ ചിത്രങ്ങളുടെയെല്ലാം സെറ്റില്‍ വച്ച് മലയാളം കേട്ടു, പരിചയിച്ചു, പഠിച്ചു. ഇപ്പോള്‍ ഇന്ദ്രജിത്ത് നായകനായ കാഞ്ചി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കന്നഡക്കാരിയാണെങ്കിലും മലയാളത്തോടാണ് എനിക്ക് ഇഷ്ടം കൂടുതലെന്നു ചിത്ര പറയുന്നു.
കുടുംബമായി ബാംഗ്ലൂരിലാണ് ഞാന്‍. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ട്. അതിന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഭര്‍ത്താവ് ഗുരുദാസ് ഷേണായ് ആണ്. അദ്ദേഹവും കഴിഞ്ഞ 26 വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഏക മകള്‍ ഖുശി ഷേണായ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
(കടപ്പാട് - മാതൃഭുമി)