ഇന്റര്‍വ്യൂ

എന്റെ ജീവിത പങ്കാളിക്കുവേണ്ടത് സത്യസന്ധത എന്ന ഒരേയൊരു ഗുണം- പാര്‍വതി മേനോന്‍


പാര്‍വതി മേനോനെ അറിയില്ലേ? റോഷന്‍ ആണ്ട്രൂസിന്റെ നോട്ടുബുക്ക് എന്ന ചിത്രത്തിലെ നായികമാരിലോരാള്‍. സിബി മലയിലിന്റെ മോഹന്‍ലാല്‍ ചിത്രമായ 'ഫ്ലാഷി'ലെ നായിക. മലയാളത്തില്‍ നല്ലവേഷങ്ങള്‍ ലഭിക്കാത്ത പാര്‍വതി ഇപ്പോള്‍ തമിഴിലെ ശ്രദ്ധേയതാരമാണ്. ധനുഷിനോപ്പമുള്ള പുതിയ ചിത്രം മരിയാന്‍ അത് അടിവരിയിടുന്നു. തന്റെ ജീവിത പങ്കാളിക്കുവേണ്ടത് സത്യസന്ധത എന്ന ഒരേയൊരു ഗുണമാണെന്ന് പാര്‍വതി റിപ്പോര്‍ട്ടര്‍ ചാനലിനു നല്കിയ അഭിമുഖ പരിപാടിയില്‍ പറയുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
തെന്നിന്ത്യന്‍ സിനിമ

അഭിനയത്തില്‍ ഭാഷാപരമായ വ്യത്യാസങ്ങള്‍ ഒരിക്കലും പ്രശ്‌നമായിട്ടില്ല. തമിഴിന് മലയാളത്തേക്കാള്‍ റീച്ച് കൂടുതലാണ്. അവിടെയൊക്കെ സിനിമ തുടങ്ങുന്നതു തന്നെ 20 കോടിയിലാണ്. എന്നാല്‍ ഇവിടെ മലയാളത്തില്‍ മൂന്നുകൊടികൊണ്ടുതന്നെ മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇവിടുത്തെ കൂട്ടായ്മയുടെ രീതി തന്നെ വ്യത്യസ്ഥമാണ്.

കന്നഡയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ പുനീത് രാജ്കുമാര്‍ ആരായിരുന്നുവെന്ന് പോലും അറിയില്ലായിരുന്നു. എന്നാല്‍ യാതൊരുവിധ ജാഡകളും ഒരു സൂപ്പര്‍താരമായിരുന്ന അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടില്ല. മിലനെ എന്ന ചിത്രത്തിന്റെ സെറ്റില്‍ അദ്ദേഹം ഒരു സ്റ്റാറാണെന്നുപോലും തോന്നിയിട്ടില്ല. കണ്ടുപഠിക്കേണ്ടതാണ് ആ എളിമ.

സൗന്ദര്യസങ്കല്‍പം

കന്നഡയിലേയും തമിഴിലേയും സൗന്ദര്യ നായക സങ്കല്‍പങ്ങളും മലയാളത്തിലെ സൗന്ദര്യ സങ്കല്‍പവും വളരെ വ്യത്യസ്ഥമാണ്.
നടിമാരെ വെറും കമ്മോഡിറ്റീസായാണ് കാണുന്നത്. നായകന്‍മാര്‍ എങ്ങനെയുമാകാം. എന്നാല്‍ നായികമാരുടെ കാര്യത്തില്‍ അങ്ങനെയല്ല. നായകന്മാര്‍ക്ക് നല്ല രോമമുണ്ടാകാം കഷണ്ടിയാകാം മീശയുണ്ടാകാം തടിയാകാം മെലിഞ്ഞതാകാം ഒന്നും പ്രശ്‌നമല്ല. എന്നാല്‍ നടിമാരുടെ കാര്യത്തില്‍ മാത്രം നമ്മള്‍ നിര്‍ബന്ധം പിടിക്കുന്നതെന്തെന്ന് മനസിലാകുന്നില്ല.
മാരിയാന്‍ , ധനുഷ്

ധനുഷ് എങ്ങനെയുള്ളയാളാണെന്ന് സത്യത്തില്‍ അറിയില്ല. അദ്ദേഹം അഭിനയിക്കാന്‍ വരുമ്പോള്‍ മരിയാനായി മാത്രമേ നിന്നിട്ടുള്ളൂ. എല്ലാവരുമായി ഒത്തിരി സംസാരിക്കില്ല. ഒരിക്കലും ഞങ്ങള്‍ക്കിടയില്‍ ഹായ് ബായ് ബന്ധമുണ്ടായിട്ടില്ല.
നമീബിയയില്‍ മരുഭൂമിയിലായിരുന്നു ഷൂട്ടിംഗ്. എട്ട് കാറുകള്‍ നിരയായാണ് ഷൂട്ടിംഗിന് പോകുന്നത്. വഴിതെറ്റാതിരിക്കാനാണിത്. പ്രകൃതിയെ തൊട്ടുകളിക്കരുതെന്നാണ് അവരുടെ രീതി. എന്നെങ്കിലും തിരിച്ചുപോകണമെന്ന് തോന്നുന്ന സ്ഥലമാണ് നമീബിയ.
പ്രണയിക്കാന്‍ അറിയുന്ന പെണ്‍കുട്ടിയാണ് മരിയാനിലെ നായിക. സിനിമ മരിയാന്റെ കഥയാണ്. അതില്‍ ഇവള്‍ കൊടുക്കുന്ന പ്രണയം എങ്ങനെ ശക്തിയായി മാറുന്നു എന്നതാണ് സിനിമയുടെ പ്രമേയം. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുട്ടികുറ്റവാളികളുണ്ട്. മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോവുകയും അവര്‍ രക്ഷപ്പെടുകയും ചെയ്തത് ശരിക്ക് നടന്നതാണ്. ആ യഥാര്‍ഥ സംഭവത്തില്‍ നിന്നാണ് സിനിമയുടെ കേന്ദ്ര കഥ ലഭിച്ചിരിക്കുന്നത്. മരിയാനിലെ നായികയുടെ വളര്‍ത്തച്ഛന്റെ വേഷത്തിലാണ് സലിം കുമാര്‍ അഭിനയിക്കുന്നത്.

വേഷം കെട്ടലില്ല
ഇപ്പോള്‍ ഒരു ചിത്രവും അഭിനയിക്കുന്നില്ല. മലയാളത്തില്‍ നിന്നും സിനിമയില്ല. എനിക്ക് ചേരുമെന്ന് തോന്നുന്നവ മാത്രമേ സ്വീകരിക്കൂ. കഥകേള്‍ക്കുമ്പോള്‍ നമുക്ക് എന്തെങ്കിലും ചെയ്യാനാകും എന്ന് തോന്നു കഥാപാത്രങ്ങള്‍ക്കായി എത്രവേണമെങ്കിലും കാത്തിരിക്കാന്‍ മടിയില്ല. യഥാര്‍ഥ ജീവിതത്തിലില്ലാത്ത സിനിമക്ക് വേണ്ടി മാത്രം സൃഷ്ടിക്കുന്ന കഥാപാത്രമായി വേഷം കെട്ടാന്‍ താത്പര്യമില്ല.
എനിക്ക് രാത്രി മനഃസമാധാനത്തോടെ ഉറങ്ങണം. അതുകൊണ്ടുതന്നെ എനിക്ക് തെറ്റെന്ന് തോന്നുന്ന ഒരു സിനിമയും ചെയ്യില്ല.
വ്യായാമം
ഡാന്‍സിനോട് വലിയ ഇഷ്ടമാണ്. ഭരതനാട്യം പഠിച്ചിട്ടുണ്ട്. എല്ലാത്തരം നൃത്തരൂപങ്ങളും ഇഷ്ടമാണ്. റെഗുലറായില്‍ ജിമ്മിലൊന്നും പോകാറില്ല. എന്നാല്‍ സൂര്യനമസ്‌കാരം ചെയ്യാറുണ്ട്. ഒരു ദിവസം മൂന്നുസെറ്റ് സൂര്യ നമസ്‌ക്കാരം ചെയ്താല്‍ ദിവസത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുമെന്നാണ് കരുതുന്നത്.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions