ഇന്റര്‍വ്യൂ

കൂടെ അഭിനയിക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടി റിമ: ഫഹദ് ഫാസില്‍


മലയാള സിനിമയിലെ ന്യൂജനറേഷന്‍ തരംഗത്തിന്റെ സന്തതിയാണ് ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ അവിശ്വസനീയമായ രണ്ടാം വരവാണ് ഈ സംവിധായക പുത്രന്‍ നടത്തിയത്. ഇപ്പോള്‍ മലയാളത്തില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനാവുന്നതും ഫഹദ് തന്നെ. ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന വ്യക്തിയല്ല താനെന്നും കണക്കുകൂട്ടി അളന്നുമുറിച്ച് ജീവിക്കാന്‍ തനിക്കിഷ്ടമല്ലെന്നും ഫഹദ് പറയുന്നു.


സിനിമ

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് സിനിമയാണ്. വളരെ ചെറുപ്പത്തിലേ സിനിമയിലെത്തി. തുടക്കം ശ്രദ്ധിക്കപ്പെട്ടില്ല. സിനിമ വിട്ട് പഠനത്തില്‍ ശ്രദ്ധിച്ചു. എന്നിട്ടും ഞാന്‍ സിനിമയില്‍ തിരിച്ചെത്തി. ഇപ്പോള്‍ സിനിമയില്‍ ജീവിക്കുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമയിലേ അഭിനയിക്കുന്നുളളൂ. വളരെ ആലോചിച്ചാണ് സിനിമ തിരഞ്ഞെടുക്കുന്നത്. മനസ്സ് പൂര്‍ണമായും അംഗീകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കുന്നുളളൂ.


സംവിധാനം

സിനിമയുടെ എല്ലാ മേഖലയും എനിക്കിഷ്ടമാണ്. തിരക്കഥാ രചനയും സംവിധാനവുമെല്ലാം സൂക്ഷ്മതയോടെ മനസ്സിലാക്കുന്നുണ്ട്. ഇപ്പോള്‍ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, പക്ഷേ, പ്രതീക്ഷിക്കാം.


സൗഹൃദം

സൗഹൃദങ്ങളാണ് എന്റെ കരുത്ത്. ഒഴിവ് സമയം ലഭിക്കമ്പോഴെല്ലാം കൂട്ടുകാരോടൊപ്പമായിരിക്കും. സംവിധായകനും ക്യമാറാമാനുമായ സമീര്‍ താഹിറാണ് ഏറ്റവും അടുത്ത കൂട്ടുകാരന്‍. റിമ അടുത്ത സുഹൃത്താണ്. കൂടെ അഭിനയിക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടിയും റിമയാണ്.


ഫാസില്‍

എന്റെ ഒരു കാര്യങ്ങളിലും ഇടപെടാറില്ല. അതുപോലെ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാനും ഇടപെടാറില്ല. ഇതേസമയം, ഞങ്ങള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകുന്നു. ഞാന്‍ അഭിനയിച്ചതില്‍ ഡയമണ്ട് നെക്ലേസാണ് അദ്ദേഹത്തിന് ഏറ്റവുമധികം ഇഷ്ടമായത്.


അമേരിക്ക

ആറുവര്‍ഷം അമേരിക്കയില്‍ ജീവിച്ചു. മയാമി സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ് പഠിക്കാനാണ് അമേരിക്കയിലെത്തിയത്. കണക്കുകളും അളവുകളും എന്നെ വല്ലാതെ അലോരസപ്പെടുത്തി. അതോടെ എഞ്ചിനീയറിംഗ് വിട്ട് ഫിലോസഫിയിലേക്ക് മാറി. മലയാളികള്‍ കുറവുളള സ്ഥലമാണ് മയാമി. അതുകൊണ്ടുതന്നെ തുടക്കകാലം അല്‍പം പ്രയാസമായിരുന്നു. യാത്രകള്‍ വളരെ ഇഷ്ടമാണ്. കാര്‍ യാത്രയാണ് കൂടുതലിഷ്ടം. പതിനേഴാം വയസ്സില്‍ അമേരിക്കയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തതാണ് മറക്കാനാവാത്ത യാത്രാനുഭവം.


സോഷ്യല്‍ മീഡിയ

ട്വിറ്ററില്‍ സജീവമാണ്. കൃത്യമായി ട്വീറ്റ് ചെയ്യാറുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. പഠന കാലത്ത് ഉണ്ടാക്കിയതാണ്. എന്നെ ഇഷ്ടപ്പെടുന്ന ആളുകളുമായി സംവദിക്കാനുളള മാര്‍ഗമാണിത്. മാത്രമല്ല, എന്തുകൊണ്ട് ഞാന്‍ ഇന്ന സിനിമയില്‍ അഭിനയിച്ചു എന്നെനിക്ക് വ്യക്തമാക്കാനും സോഷ്യല്‍ മീഡിയ സഹായകരമാണ്.


സിനിമ പ്രൊമോഷന്‍

കേരളത്തിലെ സിനിമ പ്രൊമോഷന്‍ രീതികള്‍ മാറണം. അമേരിക്കയില്‍ സിനിമകള്‍ക്ക് പോസ്റ്ററുകളോ ഹോര്‍ഡിങ്ങുകളോ ഒന്നുമില്ല. എല്ലാ പ്രൊമോഷന്‍ വര്‍ക്കുകളും ഓണ്‍ലൈനിലൂടെയാണ്. കേരളത്തിലും ഈ മാര്‍ഗം അവലംബിക്കാവുന്നതാണ്. കേരളത്തില്‍ എല്ലാവരും ഓണ്‍ലൈന്‍ ഉപയോക്താക്കളല്ല. എങ്കിലും ഇപ്പോള്‍ കുടുംബത്തിലെ ഒരാളെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടാവും. അവര്‍ അറിഞ്ഞാല്‍ മതി. പിന്നീടവര്‍ മറ്റുളളവരോട് പങ്കുവച്ചോളും. മാത്രമല്ല, പോസ്റ്ററുകള്‍ ഒട്ടിക്കുക, അവയുണ്ടാക്കുന്ന മാലിന്യങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാം.


സിനിമയില്‍ എല്ലാത്തരം ആളുകള്‍ക്കും അവരവരുടേതായ സ്ഥാനമുണ്ട് എന്ന് ഫഹദ് പറയുന്നു. മുടികുറവുളള, മെലിഞ്ഞ ആളുകളുടെ പ്രതിനിധി എന്നതാണ് സിനിമയില്‍ എന്റെ സ്ഥാനം. കൊമ്പന്‍മീശക്കാര്‍ അവരുടേതായ വേഷങ്ങള്‍ ചെയ്യുന്നു. ഞാന്‍ എനിക്ക് യോജിച്ചതും.


(കടപ്പാട്- വൈഗ ന്യൂസ്)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions