ഇന്റര്‍വ്യൂ

അടുത്ത തെരഞ്ഞെടുപ്പിലും ഞാന്‍ മല്‍സരിക്കും, വിജയം ഉറപ്പ്: പ്രൊഫ. ജി. ബാലചന്ദ്രന്‍

ലണ്ടന്‍: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവും കയര്‍ബോര്‍ഡ് ചെയര്‍മാനുമായ പ്രൊഫ. ബാലചന്ദ്രന്‍ പറഞ്ഞു. യു.കെ. സന്ദര്‍ശനത്തിനിടെ യു.കെ. മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വീണ്ടും മല്‍സരിക്കാന്‍ താല്‍പര്യമുള്ളതായി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ സി.പി.എമ്മിന്റെ എ സമ്പത്തിനോട് പതിനയ്യായിരം വോട്ടിന് തോറ്റതിന് പലകാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
അഭിമുഖത്തില്‍ നിന്ന്...
സോളാറും സരിതയും കത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

തീര്‍ച്ചയായും. സരിത കേസ് കഴിഞ്ഞ് ടി.പി. വധക്കേസിലെ 20 പ്രതികളെ കോടതി വെറുതേ വിട്ടതല്ലേ ഇപ്പോഴത്തെ ചര്‍ച്ച. സോളാര്‍ കേസ് കോണ്‍ഗ്രസിന് ക്ഷീമുണ്ടാക്കിയെങ്കിലും അതു കഴിഞ്ഞു ടി.പി കേസാണ് ഇപ്പോഴത്തെ വിഷയം. കേരളത്തില്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വേണോ, ബി.ജെ.പി വേണോ എന്നതാണ് ഇവിടെ ചോദ്യം. മതേതരത്വമല്ലേ ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും കോണ്‍ഗ്രസിനേ ജനം വോട്ടു ചെയ്യൂ. അതുകൊണ്ട് കേരളത്തിലും കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെപ്പോലെ മികച്ച വിജയം ആവര്‍ത്തിക്കും.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ആറ്റിങ്ങലില്‍ താങ്കള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലല്ലോ?

വളരെ വൈകിയാണ് എനിക്ക് കഴിഞ്ഞ തവണ പ്രചാരണത്തിന് ഇറങ്ങാന്‍ കഴിഞ്ഞത്. പിന്നെ സമ്പത്ത് നാട്ടുകാരനാണെന്ന ഘടകവും എനിക്ക് എതിരായി. അദ്ദേഹത്തിന്റെ പിതാവ് എം.പി യായിരുന്നു. അതെല്ലാം വോട്ടര്‍മാരെ സ്വാധീനിച്ച ഘടകങ്ങളാണ്. എന്നിട്ടും പതിനയ്യായിരം വോട്ടിനാണ് ഞാന്‍ പരാജയപ്പെട്ടത്. പക്ഷേ ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയിക്കുമെന്ന് ഉറപ്പാണ്..
ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ തീര്‍ച്ചയായും സരിതക്കേസും സോ്‌ളാര്‍ തട്ടിപ്പും ഇടതുപക്ഷം വീണ്ടും വോര്‍ട്ടര്‍മാര്‍ക്ക് ഇടയിലേക്ക് എടുത്ത് ഇടില്ലേ?
സോളാര്‍ കേസിന്റെ പേരില്‍ ഉപരോധം ഇടതുപക്ഷം കൊണ്ടു വന്നിട്ട് പരാജയപ്പെടുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ ഒരുലക്ഷം പേരെ സമരത്തിന് കൊണ്ടു വന്നു. അവര്‍ക്ക് ഭക്ഷിണം കൊടുക്കുന്നതിനെക്കുറിച്ചുവരെയേ ഇടതുപക്ഷം ആലോചിച്ചുള്ളു. എന്നാല്‍ സമരക്കാര്‍ എങ്ങനെ പ്രാഥമിക കാര്യങ്ങള്‍ ചെയ്യുമെന്ന് അവര്‍ ചിന്തിച്ചില്ല. അതോടെ സമരം പരാജയപ്പെട്ടു. സോളാര്‍ സമരം പരാജയപ്പെട്ടതിന്റെ കാരണങ്ങളാണ് ജനങ്ങളോട് അവര്‍ പറയേണ്ടത്.
കേരളത്തില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാണല്ലോ,പ്രത്യേകിച്ച് മന്ത്രി സഭാ പുനസംഘടനാ ചര്‍ച്ചക്കും അതിന്റെ പരാജയത്തിനും ശേഷം. സോളാര്‍ കേസിലും കോണ്‍ഗ്രസ് ഗ്രൂപ്പ തര്‍ക്കം മുലം രണ്ടു തട്ടിലായിരുന്നു.ഇലക്ഷന്‍ വരുമ്പോള്‍ ഈ ഗ്രൂപ്പുപോര് ഭീഷണില്ലേ?.

ഗ്രൂപ്പുകള്‍ എല്ലാ കാലത്തുമുണ്ട്. തെരഞ്ഞെടുപ്പുവരുമ്പോള്‍ ഗ്രൂപ്പുമറന്നു കോണ്‍ഗ്രസുകാര്‍ ഒന്നാകും. അതാണ് കെ. കരുണാകരന്റെ കാലം മുതലുള്ള രീതി. തെരഞ്ഞെടുപ്പുവരുമ്പോള്‍ പിന്നെ ഗ്രൂപ്പില്ല. പാര്‍ട്ടി കഴിഞ്ഞിട്ടല്ലേ ഗ്രൂപ്പ് ഉള്ളൂ. ഗ്രൂപ്പു മറന്ന് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കും. അതാണ് കോണ്‍ഗ്രസ് രീതി.
കയര്‍ബോര്‍ഡ് യൂറോപ്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമിടുന്നതിന്റെ ഭാഗമാണോ ചെയര്‍മാന്റെ യു.കെ. സന്ദര്‍ശനം.
കയര്‍ബോര്‍ഡിന്റെ ഉല്‍പന്നങ്ങള്‍ യു.എസിലും യു.കെ.യിലും ഓസ്‌ട്രേലിയയിലുമൊക്കെ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. നേരത്തേ വെയിസ്റ്റ് ആയി കണക്കാക്കിയിരുന്ന ചകിരിച്ചോറ് അഞ്ചുവര്‍ഷമായി യു.കെ. യിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അത് കാര്‍ഷിക വളമായി ഉപയോഗിക്കുന്നു. യു.കെ. കയര്‍ബോര്‍ഡിന്റെ പിള്ളത്തൊട്ടിലാണ്. ആദ്യത്തെ കയര്‍ ഉപയോഗിച്ച പരവതാനി ഉപയോഗിച്ചത് യു.കെ.യിലായിരുന്നു. അതിനാല്‍ യു.കെ. യ്ക്ക് കേരളത്തിലെ കയര്‍ബോര്‍ഡിന്റെ ഉല്‍പന്നങ്ങള്‍ പരിചിതമാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് കയര്‍ബോര്‍ഡിന്റെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്.
കയര്‍ബോര്‍ഡിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യാന്തര വിപണി ലക്ഷ്യം വച്ചുള്ള മാര്‍ക്കറ്റിങ്ങ് നടത്തുന്നുണ്ട്. കയര്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ദല്‍ഹിയില്‍ വച്ച് നടക്കുന്ന എക്‌സിബിഷനില്‍ പങ്കെടുക്കാം. അവര്‍ക്ക് ടിക്കറ്റും ഹോട്ടലില്‍ താമസിക്കുന്നതിനുള്ള ചെലവും കയര്‍ബോര്‍ഡ് സൗജന്യമായി നല്‍കും. കയര്‍ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions