ഇന്റര്‍വ്യൂ

റോസിന്‍ സുഹൃത്ത്‌, എനിക്ക് രാഹുല്‍ ചേട്ടനെ 10 വര്‍ഷമായി അറിയാം- ദീപ

മലയാളി ഹൗസ് എന്ന സൂര്യ ടിവിയിലെ റിയാലിറ്റി ഷോയില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും ഷോയിലെ വിജയി രാഹുല്‍ ഈശ്വര്‍ ആയിരുന്നു. രാഹുലും റിയാലിറ്റി ഷോ താരം റോസിനും തമ്മില്‍ പ്രണയത്തിലാണെന്ന് വരെ വാര്‍ത്തവന്നു. എന്നാല്‍ രാഹുലിനെ തനിക്ക് പത്തു വര്‍ഷമായി അറിയാവുന്നതാണെന്നും അത്തരം കാര്യങ്ങള്‍ പ്രേക്ഷകരുടെ തോന്നലുകള്‍ മാത്രമാണെന്നും രാഹുലിന്റെ ഭാര്യ ദീപ ആണയിടുന്നു 'മംഗള'ത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപയും രാഹുലും മനസു തുറന്നു.

മലയാളി ഹൗസ് എങ്ങനെ നോക്കി കാണുന്നു?

അവിടെ ഉണ്ടായിരുന്ന 16 പേരുടേയും നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു മലയാളി ഹൗസ്. എനിക്ക് അതൊരു മിക്‌സഡ് ഹോസ്റ്റല്‍ പോലെയാണ് തോന്നിയത്. കാരണം നമ്മള്‍ വീട്ടില്‍ പെരുമാറുന്നതുപോലെയല്ല വെളിയിലുള്ളവരോട് പെരുമാറുന്നത്. അവരോട് സംസാരിക്കുന്ന രീതിയിലല്ല കാമറയ്ക്ക് മുന്നില്‍ സംസാരിക്കുന്നത്. കാമറയ്ക്ക് മുന്നില്‍ ഒരിക്കലും ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം കാണിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കുറച്ചു സമയം മാത്രമേ നമ്മള്‍ കാമറയ്ക്ക് മുന്നിലാണെന്ന് ഓര്‍ക്കുകയുള്ളൂ. കുറച്ച് കഴിയുമ്പോള്‍ കാമറയുടെ കാര്യം തന്നെ മറന്നു പോകും. എന്റെ വീട്ടിലും കൂട്ടുകാര്‍ക്കുമിടയില്‍ പെരുമാറുന്നതു പോലെയാണ് ഇവിടെയും പെരുമാറിയിരിക്കുന്നത്.

മലയാളി ഹൗസില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ രാഹുലിന്റെ ഇമേജിന് കോട്ടം സംഭവിച്ചല്ലോ?

പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ പലരീതിയിലാണ് പെരുമാറിയത്. ഒരു പാട് ചീത്ത പറഞ്ഞവരും കുറച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നാല്‍ ഇവരെല്ലാം മറന്നു പോയ ഒരു കാര്യമാണ് ഇതൊരു റിയാലിറ്റി ഷോ ആണെന്നുള്ളത്. ഇതില്‍ റിയാലിറ്റിയും ഉണ്ട്, ഷോയും ഉണ്ട്. അതുകൊണ്ടാണല്ലോ ഇതിനെ റിയാലിറ്റി ഷോ എന്നു പറയുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഷോ നടക്കുന്നത്. കേരളത്തിലുള്ളവര്‍ക്ക് ഈ ഷോ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ധാരാളം പേര്‍ ഇഷ്ടപ്പെട്ടു. ഈ പരിപാടി വന്നതോടെ ചാനല്‍ റേറ്റിങ് കൂടി എന്നാണ് അറിഞ്ഞത്. എന്റെ ഒരു സുഹൃത്ത് രാഷ്ട്രീയക്കാരനാണ്, അദേഹം പറഞ്ഞത് ഞങ്ങള്‍ക്ക് ഈ പരിപാടി ഇഷ്ടമല്ലെങ്കിലും കാണും. കാരണം നിങ്ങള്‍ അവിടെ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കും അറിയണ്ടെ എന്ന്. പിന്നെ പ്രദീപ് ചേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു,'' നീ ഈ വേദി നന്നായി ഉപയോഗിച്ചിരുന്നു എങ്കില്‍ ഒരു ശ്രേഷ്ഠന്റെ ഇമേജ് ഉണ്ടാക്കി എടുക്കാമായിരുന്നു''എന്ന്. എന്നാല്‍ ഞാന്‍ ഒരു സാധാരണക്കാരനായ യുവാവ് മാത്രമാണ്. ജീവിതത്തില്‍ ഞാന്‍ പ്രഭാഷണങ്ങള്‍ നടത്താനും ചര്‍ച്ചകളില്‍ സംസാരിക്കാനും പോയിട്ടുണ്ട്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ എപ്പോഴും പ്രഭാഷണം പറഞ്ഞു നടക്കാന്‍ കഴിയില്ലല്ലോ. ഏകദേശം 2500 മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ജീവിച്ചു. അതില്‍ 100 മണിക്കൂര്‍ മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. എന്റെ വീട്ടില്‍ ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്.

രാഹുലിന്റെ മലയാളി സംസ്‌കാരമാണോ മലയാളി ഹൗസില്‍ പ്രകടമായത്?

മലയാളി ഹൗസില്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്നിരുന്നത് റൊട്ടിയാണ്. മലയാളി സംസ്‌കാരത്തിന് ശീലമില്ലാത്ത ഒരു ആഹാരമാണിത്. സംസ്‌കാരം എന്നത് നമ്മള്‍ തന്നെ നിര്‍വചിക്കുന്നതാണ്. നമ്മുടെ നാട്ടില്‍ നൂറു വര്‍ഷം മുമ്പ് സംസ്‌കാരം എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്ന് സംസ്‌കാരത്തില്‍ ഉള്‍പ്പെടുന്നില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കുന്നത് കേരള സംസ്‌കാരമായിരുന്നില്ല. അന്ന് ദാവണിയും സാരിയുമായിരുന്നു. പിന്നീട് ചുരിദാര്‍ ഉപയോഗിച്ചപ്പോള്‍ ജീന്‍സും ടോപ്പും സംസ്‌കാരത്തിന് ചേരാത്തവയായി. ഞാന്‍ വിദേശത്താണ് ജനിച്ചതും പഠിച്ചതും. അച്ഛനും അമ്മയും ജോലിക്കാരയതിനാല്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത സംസ്‌കാരവും എന്നാല്‍ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. 'മലയാളി ഹൗസ്' എന്ന പേരില്‍ തന്നെയുണ്ട് ഒരു സങ്കരയിനം സംസ്‌കാരം. മലയാളി എന്നത് മലയാളവും, ഹൗസ് എന്നത് ഇം

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions