ആരോഗ്യം

ഹൃദ്രോഗവും പക്ഷാഘാതവും തടയാന്‍ വ്യായാമം മരുന്നിനേക്കാള്‍ ഗുണം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍

ലണ്ടന്‍: ഹൃദ്രോഗം തടയാന്‍ വ്യായാമം ഏറെ ഗുണംചെയ്യുമെന്ന് പഠനം. 3.4 ലക്ഷം രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഹൃദ്രോഗ, പക്ഷാഘാതരോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ വ്യായാമം മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം രോഗങ്ങളില്‍നിന്നുള്ള മുന്‍കരുതലായി വ്യായാമം നിര്‍ദേശിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. മരുന്നുകള്‍ക്കു പകരമായി വ്യായാമം ചെയ്താല്‍ മതിയെന്നല്ല, രണ്ടിന്‍േറയും ഫലപ്രദമായ മിശ്രണത്തിലൂടെ രോഗശാന്തി ലഭിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്.
വ്യായാമംമൂലം ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാന്‍സര്‍ എന്നിവയുടെ സാധ്യത 50 ശതമാനംവരെ കുറയ്ക്കാമെന്ന് പഠനം പറയുന്നു. അകാലമരണം 30 ശതമാനംവരെ കുറയ്ക്കാം. തൂക്കംകുറയ്ക്കല്‍, ഉറക്കം ശരിയാക്കല്‍, ഊര്‍ജവും പ്രസരിപ്പും നിലനിര്‍ത്തല്‍ എന്നിവയ്ക്കും വ്യായാമം സഹായിക്കും. ദിനംപ്രതി വേഗത്തിലുള്ള രണ്ടരമണിക്കൂര്‍ നടത്തം, സൈക്ലിങ് എന്നിവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വ്യായാമത്തിനായി യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പരക്കേ ജിനേഷ്യം കേന്ദ്രങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ അതിന് പ്രചാരം ലഭിച്ചുവരുന്നതേയുള്ളു. രക്തസമ്മര്‍ദം കുറക്കുന്നതിന് വേണ്ടി കേരളത്തില്‍ മലയാളികള്‍ പൊതുവേ നടത്തവും അതുപോലുള്ള വ്യായാമങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. യു.കെ.യിലും അമേരിക്കയിലും കുടിയേറിയ ലയാളികളും വ്യായാമത്തിന്റെ കാര്യത്തില്‍ ഏറെ പുറകിലാണ്. ജോലിതന്നെ വ്യായാമമായി കാണുന്നതല്ലാതെ വ്യായാമത്തിന് വേണ്ടി പ്രത്യേക സമയം മാറ്റിവെക്കുകയോ അത് സ്ഥിരമാക്കുകയോ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. ഇതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ മലയാളികളെ പിടികൂടുന്നുണ്ട്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions