ഇന്റര്‍വ്യൂ

മലയാളം സിനിമയുടെ അകത്തെ അനുഭവങ്ങള്‍ വളരെ മോശം, പലരുടെയും മുഖംമൂടി വലിച്ചുകീറും- നടി മിനു കുര്യന്‍


തനിക്കു മലയാളം സിനിമയില്‍ നിന്നു വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം തുറന്നുപറഞ്ഞ് ചിലരുടെ മുഖംമൂടി വലിച്ചുകീറുമെന്നും സുരേഷ് ഗോപിക്കെതിരെ ചെന്നൈ പൊലീസില്‍ കേസ് ഫയല്‍ ചെയ്തു വാര്‍ത്ത സൃഷ്ടിച്ച നടി മിനു കുര്യന്‍. സുരേഷ് ഗോപിക്കെതിരെ കേസ് കൊടുക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ ഡ്രൈവറില്‍ നിന്നു ഭീഷണി വന്നതില്‍ പിന്നെയാണെന്നും മിനു വിശദീകരിക്കുന്നു.


"ഡ്രൈവറുടെ വിഷയം ഞാന്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഡ്രൈവറുടെ ഭീഷണി വന്നപ്പോള്‍ പുറത്തുപറയാതെ വയ്യെന്നു വന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു സുരേഷ് ഗോപിയുടെ കോള്‍ എന്നു കരുതുന്നു. കാര്യമറിയാതെയാണ് അദ്ദേഹം എന്നോട് അങ്ങനെ സംസാരിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. എങ്കിലും സുരേഷ് ഗോപി എന്നോട് അങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ലായിരുന്നു. കേസും പുക്കാറുമൊന്നും എനിക്കു താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് സുരേഷ് ഗോപിയെ സര്‍ എന്ന് സംബോധന ചെയ്തു സംസാരിച്ചത്. പക്ഷേ, എന്റെ ഭാഗം ശ്രദ്ധിക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല"- മിനു കുര്യന്‍ പറയുന്നു.


"അഞ്ചു വര്‍ഷമായി ഞാന്‍ ചെന്നൈയിലാണ് താമസം. ആകെ 16 മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ നിന്നൊക്കെ കിട്ടിയത് വളരെ മോശം അനുഭവങ്ങളാണ്. അതുകൊണ്ടാണ് കേരളം വിടേണ്ടിവന്നതും. സമയമാകുമ്പോള്‍ ഞാന്‍ എല്ലാം തുറന്നുപറയും. അവരുടെ മുഖം മൂടി വലിച്ചുകീറിയേ തീരൂ. എങ്കില്‍ മാത്രമേ, കഴിവുള്ള പുതുതലമുറ സിനിമയിലേക്ക് കടന്നുവരൂ. നാളെയുടെ നല്ല ഭാവിക്കുവേണ്ടി ഞാന്‍ സംസാരിക്കുക തന്നെ ചെയ്യും" -മിനു പറയുന്നു.



"കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും പല ലൊക്കേഷനുകളില്‍ നിന്നും എനിക്കു പാതിരാത്രിയില്‍ തനിയെ കാര്‍ ഓടിച്ചു വരേണ്ടിവന്നിട്ടുണ്ട്. അത്ര മോശമാണ് മലയാളം സിനിമയുടെ അകത്തെ അനുഭവങ്ങള്‍. പലരും വലിയ റോളുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. അതിനു പിന്നിലെ അവരുടെ ഉപാധികള്‍ എനിക്ക് അംഗീകരിക്കാനാവുന്നവ ആയിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്കു പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്"


ദൈവം കഴിവുകള്‍ തരുന്നു. അതിനു ദൈവത്തോട് അചഞ്ചലമായ കടപ്പാടു വേണം. നന്ദിയുണ്ടാകണം. ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചു നില്‍ക്കുക. ദൈവം നിങ്ങളെ ഉയര്‍ത്തുക തന്നെ ചെയ്യും. ഇതാണ് എന്റെ വിശ്വാസപ്രമാണം. അതില്‍ വിശ്വസിച്ചു ഞാന്‍ മുന്നോട്ടു പോകുന്നു. പിന്നെയെല്ലാം ദൈവത്തിന്റെ കൈയിലെന്നു മിനു പറഞ്ഞു.

(കടപ്പാട്- വൈഗ ന്യൂസ്)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions