ഇമിഗ്രേഷന്‍

റുമേനിയക്കാര്‍ കൂട്ടത്തോടെ യുകെയിലെയ്ക്ക്; മലയാളികളും ആശങ്കയില്‍


ലണ്ടന്‍ : കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ റുമേനിയക്കാര്‍ കൂട്ടത്തോടെ യുകെയിലെയ്ക്ക്. 2014 ജനുവരി 1ന് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കു മുന്നില്‍ ബ്രിട്ടന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത് പരിഗണിച്ചു റുമേനിയയില്‍ വന്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ഇതിനായി നിരവധി യുകെ വെബ്‌സൈറ്റുകളും ജോബ് ഫെയറുകളും അവിടെ പ്രവര്‍ത്തനം ആരംഭിച്ചു. മിഡ്‌വൈഫ്, വെയ്റ്റര്‍മാര്‍, ഹോട്ടല്‍ ജോലിക്കാര്‍ എന്നീ തൊഴിലുകളിലേക്ക് പ്രധാനമായും റുമേനിയക്കാരെ ബ്രിട്ടീഷ് കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. എന്‍എച്ച്എസിനും വേണം അവരെ. ഇതോടെ മലയാളികള്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കടുത്ത ആശങ്കയിലാണ്. തൊഴില്‍ ലഭ്യത കുറവും കുറഞ്ഞ വേതനവുമാവും ഇനിയങ്ങോട്ട്.


റുമേനിയക്കാര്‍ക്ക് സ്വതന്ത്രമായി യു കെയില്‍ പ്രവേശിക്കാനുള്ള അനുമതി പ്രാബല്യത്തിലാകാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കേയാണ് ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ റുമാനിയന്‍ നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് തകൃതിയായി നടത്തുന്നത്. പണം ദിവസേന ലഭിക്കുമെന്നും, ഇംഗ്ലീഷ് അറിയേണ്ടതില്ലെന്നും പറഞ്ഞാണ് പല വെബ്‌സൈറ്റുകളും കുടിയേറ്റക്കാരെ പിടിക്കുന്നത്. 'ബ്രിട്ടന്‍ തൊഴില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു, ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന്' ആഹ്വാനം ചെയ്താണ് വെബ്‌സൈറ്റുകള്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഇതുപോലുള്ള വാഗ്ദാനങ്ങള്‍ മറ്റു വിദേശിയരുടെയും യുകെ ജനതയുടെ തന്നെയും പണി ഇല്ലാതാക്കുമെന്ന് വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. നിലവിലുള്ള പ്രവാസികളെയും ഇത് സമ്മര്‍ദ്ദത്തിലാഴ്ത്തും.


യൂറോപ്യന്‍ യൂണിയന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ 29 ദശലക്ഷം റുമേനിയന്‍, ബള്‍ഗേറിയന്‍ പൗരന്മാര്‍ക്കാണ് വരുന്ന ജനുവരി ഒന്നുമുതല്‍ യു കെയിലേക്ക് യാതൊരു വിലക്കും കൂടാതെ എത്താന്‍ കഴിയുക. ബംഗാളികളുടെ വരവോടെ കേരളത്തിലുണ്ടായ മാറ്റത്തിന് സമാനമാണ് ഇവിടെയും സ്ഥിതി.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions