ഇമിഗ്രേഷന്‍

നേഴ്‌സുമാര്‍ക്കുവേണ്ട ഐ.എല്‍.ടി.സ് സ്‌കോര്‍ ആറാക്കണം കൂടുതല്‍ മലയാളി നേഴ്‌സുമാര്‍ക്ക് വീസ നല്‍കണം, തെരേസമെയുമായുള്ള കൂടിക്കാഴ്ചയില്‍ സാബുകുര്യന്‍ ആവശ്യപ്പെട്ടു

ലണ്ടന്‍: എന്‍.എച്ച്.എസ് ആശുപത്രികളില്‍ വര്‍ധിച്ചുവരുന്ന നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ മലയാളി നേഴ്‌സുമാര്‍ക്ക് വീസ നല്‍കണമെന്ന് സാബുകുര്യന്‍ ഹോം സെക്രട്ടറി തെരേസമെയോട് അഭ്യര്‍ഥിച്ചു. ഇന്നലെ ഹോം സെക്രട്ടറിയെ കാണാന്‍ അവസരം ലഭിച്ചപ്പോഴാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ മികച്ച നേഴ്‌സുമാര്‍ക്ക് യു.കെ.യില്‍ എത്തുന്നതിന് തടസമാകുന്നതായി സെന്റ് മേരീസ് റിക്രൂട്ട്‌മെന്റ് ഉടമയും ഗ്‌ളോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ ചെയര്‍മാനുമായ സാബു കുര്യന്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പതിനായിരത്തോളം മലയാളി നേഴ്‌സുമാരെ യു.കെ.യില്‍ റിക്രൂട്ട്‌ചെയ്ത അനുഭവത്തില്‍ നിന്നാണ് താന്‍ ഈക്കാര്യങ്ങള്‍ പറയുന്നതെന്നും സാബു ഹോം സെക്രട്ടറിയോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഒഴുക്ക് കാരണം ഇന്ത്യയില്‍ നിന്നുള്ള മികച്ച നേഴ്‌സുമാര്‍ക്ക് അവസരം ലഭിക്കാതെ വരുന്നു. ഇംഗഌഷിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നേഴ്‌സുമാരേക്കാള്‍ മെച്ചമാണ് കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാരെന്ന് സാബു മന്ത്രിയോട് പറഞ്ഞു.
കേരളത്തില്‍ ഏറ്റവും മികച്ച പരിശീലനമാണ് നേഴ്‌സുമാര്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഏറെ സേവനതല്‍പരതയുള്ള മികച്ച നേഴ്‌സുമാരാണ് കേരളത്തിലേത്. അതു തിരിച്ചറിഞ്ഞ് അമേരിക്ക പതിനായിരക്കണക്കിന് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയും അമേരിക്കയുടെ പാത പിന്തുടര്‍ന്ന് മലയാളി നേഴ്‌സുമാരെ ആശുപത്രികളില്‍ റിക്രൂട്ട് ചെയ്യുന്നു. നൂറുശതമാനം സാക്ഷരതയും മികച്ച ആശുപത്രികളുമുള്ളതിനാല്‍ കേരളത്തില്‍ മികച്ച നേഴ്‌സുമാരെ പരിശീലിപ്പിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഐ.എല്‍.ടി.എസിന് ഏഴ് സ്‌കോര്‍ എന്ന നിബന്ധന യു.കെ.യിലേക്കുള്ള വരവിന് തടസമാണ്. ഐ.എല്‍.ടി.എസ് സ്‌കോര്‍ ആറായി കുറച്ചാല്‍ യു.കെ.യില്‍ കൂടുതല്‍ നേഴ്‌സുമാര്‍ എത്തുമെന്നും സാബു പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കുടിയേറ്റ വിരുദ്ധമല്ലെന്ന് ഹോം സെക്രട്ടറി സാബുവിനോട് പറഞ്ഞു. കഴിവില്ലാത്തവര്‍ യു.കെ.യില്‍ എത്തുന്നത് തടയുന്നതിനാണ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കുടിയറ്റ വിരുദ്ധ നയങ്ങളില്ല. ഓരോ രംഗത്തെയും മികച്ചയാളുകള്‍ക്ക് യു.കെ.യില്‍ എത്തുന്നതിന് തടസങ്ങളില്ല. കുടിയേറ്റ നിയമങ്ങള്‍ അതിന് തടസമല്ലെന്നും ഹോം സെക്രട്ടറി പറഞ്ഞു. കൂടുതല്‍ മലയാളികള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
കുടിയേറ്റ നിയമങ്ങളിലെ അപാകതകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സാബു കുര്യന്‍ പിന്നീട് പറഞ്ഞു. ഡിപ്പെന്‍ഡന്റ് വീസ സംബന്ധിച്ച നിയമങ്ങള്‍ ഉദാരമാക്കണമെന്ന് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് കൂടുതല്‍ മലയാളി നേഴ്‌സുമാര്‍ വരുന്നതായി അറിയാമായിലരുന്നതായും എന്നാല്‍ അത് കേരളത്തില്‍ നിന്നാണെന്ന് മനസിലാക്കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞതായും സാബു കുര്യന്‍ പറഞ്ഞു.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions