ഇമിഗ്രേഷന്‍

വിലക്ക് നീങ്ങി; ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇനി ജര്‍മനിയില്‍ ജോലി ചെയ്യാം; മലയാളി നഴ്സുമാര്‍ ആവേശത്തില്‍



ബര്‍ലിന്‍: ഇന്ത്യയുള്‍പ്പടെ 57 രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്ക് ജര്‍മനിയിലെവിടെയും കുടിയേറി ജോലി ചെയ്യാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അനുമതി. പുതിയ ഉത്തരവനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ജര്‍മനിയിലെ നഴ്‌സിംഗ് മേഖലയില്‍ ജോലിചെയ്യാനുണ്ടായിരുന്ന നിരോധനം (ജര്‍മനിയിലുള്ള ഇന്ത്യക്കാര്‍ക്ക് നിരോധനം ബാധകമല്ലായിരുന്നു) ഇല്ലാതായി.


നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ ജോലിചെയ്യാനുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലായിരുന്നു. അതേസമയം, 2012 ഏപ്രില്‍ മുതല്‍ ജര്‍മനിയിലെ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് സംസ്ഥാനം ഇന്ത്യയിലെ ബിഎസ്‌സി നഴ്‌സിംഗ് അംഗീകരിച്ച് ഈ സംസ്ഥാനത്ത് മാത്രം ജോലിചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യക്കാരായ നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ എവിടെവേണമെങ്കിലും ജോലിചെയ്യാനുള്ള അനുവാദമാണ് മെര്‍ക്കല്‍ മന്ത്രിസഭയിലെ തൊഴില്‍- സാമൂഹ്യക്ഷേ മന്ത്രിയായ ഉര്‍സുല ഫോണ്‍ ഡെര്‍ ലയേന്‍ ഇറക്കിയിരിക്കുന്ന ഉത്തരവിലൂടെ ലഭ്യമായിരിക്കുന്നത്. 2006 ലേയും 2008 ലേയും തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടള്ള ഉത്തരവാണ് പുതിയതായി ഇറക്കിയത്. ഇതോടെ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ജര്‍മനിയിലേയ്ക്കു കുടിയേറാനുള്ള സുവര്‍ണാവസരമാണ് ഉണ്ടായിരിക്കുന്നത്.


അതേസമയം, ജര്‍മനിയില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഇടനിലക്കാരെയോ ഏജന്റുമാരെയോ സര്‍ക്കാരോ മറ്റു മന്ത്രാലയങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നഴ്‌സിംഗ് പാസായിട്ടുള്ള ആര്‍ക്കും വര്‍ക്ക് പെര്‍മിറ്റിനായി നേരിട്ട് അപേക്ഷ നല്‍കാം. ജര്‍മന്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ, ഇന്ത്യയിലെ ജര്‍മന്‍ എംബസി മുഖേനയോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. നഴ്‌സുമാര്‍ക്ക് കുടിയേറാന്‍ അവസരം നല്‍കിയിട്ടുള്ള 57 രാജ്യങ്ങളില്‍ ഏഷ്യയില്‍ നിന്ന് ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ബംഗ്‌ളാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനീഷ്യ എന്നിവയും ആഫ്രിക്കന്‍ രാജ്യങ്ങളുമാണുള്ളത്.


ഉത്തരവനുസരിച്ച് തൊഴില്‍ വാഗ്ദാനം നല്‍കി ഇടനിലക്കാരായും ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നത് കുറ്റകരവും ജയില്‍ശിക്ഷാര്‍ഹവുമാണ്. ജര്‍മന്‍ കുടിയേറ്റം വാഗ്ദാനം ചെയ്ത് നിരവധി ഏജന്‍സികള്‍ പൊട്ടിമുളയ്ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി അധികൃതര്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തൊഴില്‍ തേടി ജര്‍മനിയിലേയ്ക്കു കുടിയേറണമെങ്കില്‍ ജര്‍മന്‍ ഭാഷാപരിജ്ഞാനം അത്യാവശ്യമാണ്. ജര്‍മന്‍ ഭാഷ എഴുതാനും വായിക്കാനും പറയാനും കഴിവുണ്ടായിരിയ്ക്കണം. നിലവില്‍ ജര്‍മന്‍ ഭാഷാടെസ്റ്റിന്റെ ബി 2 പരീക്ഷ പാസായിരിക്കണം.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions