ചെന്നൈ: ബ്രിട്ടനിലേക്കുള്ള വിസകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ ഡിസംബര്‍ 16 മുതല്‍ അപേക്ഷാഫീസ് അടയ്ക്കേണ്ടത് ഓണ്‍ലൈന്‍വഴി. ഓണ്‍ലൈന്‍ പെയ്മെന്റ് നടത്തിയതിന്റെ റെസിപ്റ്റ് വിസാ ആപ്ലിക്കേഷന്‍ സെന്ററില്‍ സബ്മിറ്റ് ചെയ്യണം. ബ്രിട്ടനിലെയ്ക്ക് പോകാനൊരുങ്ങുന്ന എല്ലാ ഇന്ത്യക്കാരും ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് 16 മുതല്‍ ഓണ്‍ലൈനില്‍ പണമടയ്ക്കണം. പണമോ ഡിഡിയോ ഇനി മുതല്‍ സ്വീകരിക്കുന്നതല്ല.
പുതിയ പരിഷ്കാരം യു. കെ. വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫോര്‍ സെന്‍ട്രല്‍ ആന്റ് സൗത്ത് ഏഷ്യ തോമസ് ഗ്രെയ്ഗ് അറിയിച്ചു. വിസ അപേക്ഷാകേന്ദ്രത്തില്‍ ഫീസ് അടയ്ക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഡിസംബര്‍ 16 മുതലുണ്ടാവില്ലെന്നും തോമസ് ഗ്രെയ്ഗ് വ്യക്തമാക്കി.
മാറുന്ന കാലത്തിനു അന്യോജ്യമായ സൌകര്യപ്രദമായ രീതി എന്ന നിലയ്ക്കാന് അപേക്ഷാഫീസ് ഓണ്‍ലൈനില്‍ ആക്കിയത്. മാസ്റ്റര്‍കാര്‍ഡ്, വിസ കാര്‍ഡ്, ഡെബിറ്റ് കാര്‍, ഇ-വാലെറ്റ് എന്നിവയിലൂടെ ഓണ്‍ലൈന്‍ പേമെന്റ് നടത്താം. ഇ-വാലെറ്റ് സമ്പ്രദായത്തിലൂടെപണം അടയ്ക്കുന്നവര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതിന് കുറച്ചു ദിവസം മുമ്പു തന്നെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ആപ്ലിക്കേഷന്‍ പരിഗണിക്കുന്ന സമയത്ത് കൃത്യമായ തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തണം. പുതിയ നടപടിയിലൂടെ വിസ പ്രോസസിങ് ചെലവുകള്‍ കുറയും. വിസാ അപേക്ഷകളുടെ ഫീസില്‍ പിന്നീട് ഇളവു വരുത്താന്‍ ഇതു സഹായകമാകുമെന്ന് തോമസ് ഗ്രെയ്ഗ് പറഞ്ഞു.
ഓണ്‍ലൈനില്‍ വിസാഫീസ് അടയ്ക്കുന്നവര്‍ക്ക് നല്‍കിയ തുകയ്ക്കുള്ള റസീപ്റ്റായി 'വേള്‍ഡ് പ്ലേ'യില്‍ നിന്ന് ഒരു കണ്‍ഫര്‍മേഷന്‍ ഇ മെയില്‍ ലഭിക്കും. ഇ മെയ്‌ലിന്റെ കോപ്പിയുടെ പ്രിന്റ് എടുത്തു വയ്ക്കണം. വിസാപ്രോസസിങ്ങിന്റെ തുടര്‍നടപടികള്‍ക്ക് ഇ മെയ്‌ലിന്റെ കോപ്പി നിര്‍ബന്ധമാണ്. വര്‍ക്ക് വിസ, ട്രാവല്‍ വിസ, സ്റ്റഡി വിസ, സെറ്റില്‍മെന്റ് വിസ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കാന്‍ സ്‌പോണ്‍സര്‍മാരോട് ആവശ്യപ്പെടണം. വിസിറ്റിങ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ബുക്കിങ് സമയത്ത് ട്രാവല്‍ ഏജന്‍സിയില്‍ ഇക്കാര്യം സൂചിപ്പിക്കണം. ആപ്ലിക്കേഷനുള്ള ഫീസ് ഓണ്‍ലൈന്‍ പേമെന്റ് നടത്തിയശേഷം വിസ ആപ്ലിക്കേഷന്‍ സെന്ററിനെ സമീപിച്ച് ബയോമോട്രിക് ഡാറ്റകള്‍ നല്‍കണം. ഫിംഗര്‍പ്രിന്റ്, ഡിജിറ്റല്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമപ്പിക്കണം. മറ്റു മാര്‍ഗങ്ങളിലൂടെ ഇതിനോടകം വിസാ ഫീസ് അടച്ചിട്ടുള്ളവര്‍ക്ക് ജനുവരി 14വരെ തുടര്‍നടപടികള്‍ പഴയപടി നടത്താന്‍ സൗകര്യം ഉണ്ട്.
ഓണ്‍ലൈന്‍ പെയ്മെന്റ് വിശദവിവരങ്ങള്‍ക്ക് www.visa4uk.fco.gov.uk/ ApplyNow.aspx എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.