ഇമിഗ്രേഷന്‍

ദേവയാനിക്കെതിരേയുള്ള കേസ് അമേരിക്ക പിന്‍വലിക്കില്ല, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു


ദേവയാനിയെ യു.എന്‍ സംഘത്തിലേക്ക് മാറ്റിയതു നേരത്തേയുള്ള കേസില്‍ നിന്ന് ഒഴിവാകുന്നില്ല.

വാഷിങ്ടണ്‍ : ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ദേവയാനി ഖോബ്രഗഡയുടെ പേരിലുള്ള കേസ് പിന്‍വലിക്കാനാവില്ലെന്ന് യു.എസ് സര്‍ക്കാര്‍ അറിയിച്ചു. ദേവയാനിയെ വിവസ്ത്രയായി പരിശോധിച്ചതിനും കൈവിലങ്ങ് അണിയിച്ച് വഴിയിലൂടെ നടത്തിയതിനും മാപ്പ് പറയാന്‍ തയ്യാറാല്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മരൈ ഹാഫ് അറിയിച്ചു. ഇതോടെ ദേവയാനിയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.
ദേവയാനിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൂര്‍ണമായ നയതന്ത്രപരിരക്ഷ നല്‍കുന്നതിന് അമേരിക്കയിലെ യു.എന്‍. സംഘത്തിലേക്ക് സ്ഥലം മാറ്റം നല്‍കിയെങ്കിലും അത് ഉദ്ദേശിച്ച ഫലം കാണില്ലെന്നാണ് വ്യക്തമാകുന്നത്. പൂര്‍ണമായ നയതന്ത്രപരിരക്ഷ ലഭിക്കുന്നത് യു.എന്നില്‍ നിയമനം ലഭിക്കുന്ന അന്നു മുതലാണെന്നും അതിന് മുമ്പ് അമേരിക്കയില്‍ ചാര്‍ജ് ചെയ്ത കേസില്‍ മാറ്റം വരുന്നില്ലെന്നും അമേരിക്ക സൂചിപ്പിച്ചു. ദേവയാനിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യ നടത്തുന്ന കുറുക്കുവഴികള്‍ ഉദ്ദേശിക്കുന്നതുപോലെ ഫലം ചെയ്യില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വെറും ഒരു വേലക്കാരി പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന നിലയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

ദേവയാനിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കേസില്‍ നിന്ന് ഒളിച്ചോടുക എന്നതാണ് ഇനി മുന്നിലുള്ള പോംവഴി. പക്ഷേ അങ്ങനെ ദേവയാനിയെ രക്ഷിക്കാന്‍ അമേരിക്ക സമ്മതമിക്കുമോ എന്നു കണ്ടറിയണം.
വേലക്കാരിയുടെ ഭര്‍ത്താവിനെയും മക്കളെയും അടുത്തയിടെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. ദല്‍ഹിയില്‍ ഭര്‍ത്താവിന് എതിരേ കേസ് നിലനില്‍ക്കുമ്പോഴായിരുന്നു അത്. പക്ഷേ അതുപോലെ ആരും അറിയാതെ ദേവയാനിയെ കൊണ്ടുവരിക എളുപ്പമാകില്ല. അല്ലെങ്കില്‍ അമേരിക്ക കണ്ണടക്കണം. യു.പി.എ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അമേരിക്കക്ക് എതിരേ ഇന്ത്യയില്‍ നിലനില്‍ക്കുന്ന രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാല്‍ പെട്ടെന്ന് ഈ വിഷയത്തില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കില്ല.
എല്ലാവര്‍ഷവും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ജീവനക്കാരെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറിപ്പായി നല്‍കാറുണെന്നും അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് യു.എസ് തീരുമാനമെന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ ജോണ്‍ കെറി ഫോണ്‍ചെയ്യുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇത്തരമൊരു തീരുമാനം യു.എസ് എടുത്തിട്ടില്ലെന്നും മരൈ ഹാഫ് പറഞ്ഞു. കെറിയുമായി സംസാരിക്കാന്‍ സമയം അനുവദിച്ചതായി ഖുര്‍ഷിദ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് മരൈ ഹാഫ് പ്രതികരിച്ചത്.


  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions