ഇമിഗ്രേഷന്‍

കുടിയേറ്റക്കാരെ കണ്ടു പഠിക്കൂ- യുകെയിലെ യുവതലമുറയോട് മന്ത്രി, പണിയില്ലാത്തവര്‍ ചായക്കടയില്‍ ജോലിയ്ക്ക് നില്ക്കാനും ഉപദേശം



ലണ്ടന്‍ : തങ്ങള്‍ക്കു ജോലിയില്ലാത്തതിന്റെ കുറ്റം കുടിയേറ്റക്കാരുടെ തലയില്‍ചാരി തൊഴില്‍ രഹിതരായി തുടരുന്ന യുകെയിലെ യുവതലമുറയ്ക്ക് തൊഴില്‍ മന്ത്രിയുടെ ഉപദേശം. ജോലിയില്ല എന്ന പരാതി അവസാനിപ്പിച്ച് ചെറിയ ജോലികള്‍ ചെയ്യാന്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്ന് തൊഴില്‍ മന്ത്രി എസ്‌തെര്‍ മക്വെ നിര്‍ദ്ദേശിച്ചു. വൈറ്റ് കോളര്‍ ജോലി ലഭിക്കാത്തതിന്റെ പേരില്‍ തൊഴില്‍ ചെയ്യാന്‍ തയാറാകാതെ നില്‍ക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാരെ കണ്ടു പഠിക്കാന്‍ ഇവരോട് മന്ത്രി നിര്‍ദ്ദേശിച്ചത്. ഡെയിലി മെയിലിനു നല്കിയ അഭിമുഖത്തിലാണ് 46 കാരിയായ മന്ത്രി യുവജനതയ്ക്ക് സാരോപദേശം നല്കിയത്.


നേരിട്ട് സ്വപ്‌നജോലി നേടിയെടുക്കാമെന്ന വ്യാമോഹം മാറ്റി ചെറിയ ജോലികളില്‍ നിന്ന് ഉയര്‍ന്നു വരാനുള്ള ശ്രമങ്ങളാണ് യുവജനങ്ങള്‍ നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. അതിനായി 'പണിയില്ല' എന്ന പല്ലവി അവസാനിപ്പിച്ചു ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കോഫി ഷോപ്പുകളിലും മറ്റുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. യുകെയില്‍ 16നും 24നും ഇടയില്‍ പ്രായമുള്ള 941,000 പേരാണ് ഇപ്പോള്‍ ജോലി ചെയ്യാതെ പുറത്തിരിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ 25 നു താഴെയുള്ള തൊഴില്‍രഹിതരുടെ എണ്ണം 282,000 ആയി. 1993നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അടിസ്ഥാന തൊഴിലുകളില്‍ പ്രവേശിച്ച് ഉയരാനുള്ള പരിശ്രമം നടത്തുകയാണ് വേണ്ടത്, മന്ത്രി വ്യക്തമാക്കി.



മാറുന്ന തൊഴില്‍ ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ ബ്രിട്ടീഷ് യുവത്വം തയ്യാറാകുന്നില്ലെന്ന് മന്ത്രി പരാതിപ്പെടുന്നു. അതിനായി വിദേശ കുടിയേറ്റക്കാരെ മാതൃകയാക്കണം. സമയനിഷ്ട ഉള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ രൂപപ്പെടുത്തണം. യുവാക്കള്‍ സ്വന്തം കഴിവുകള്‍ മനസ്സിലാക്കി പരിശ്രമിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. അതിനു യാഥാര്‍ത്ഥ ബോധ്യത്തോടെ നീങ്ങണമെന്നും മന്ത്രി പറഞ്ഞു.


എന്തായാലും ചെറിയ ജോലികള്‍ ചെയ്യാന്‍ യുവാക്കള്‍ തയാറാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. കാരണം കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമിലെ കോസ്റ്റ കോഫി ഷോപ്പിലെ എട്ടു ജോലിയ്ക്കായി അപേക്ഷിചിരുന്നവര്‍ 1700 പേരായിരുന്നു. അതും മണിക്കൂറില്‍ ആറ് പൗണ്ട് മുതല്‍ 10 പൗണ്ട് വരെ വേതനം കിട്ടുന്ന ജോലി.


  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions