ഡല്‍ഹി : കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ജനിച്ചവരുടെ ആയുര്‍ദൈര്‍ഘ്യം അഞ്ചുവര്‍ഷം വര്‍ധിച്ചതായി പുതിയ പഠനങ്ങള്‍ .കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിവായിരിക്കുന്നത് .
2001-05ലെ കണക്കുപ്രകാരം ഇന്ത്യന്‍ പുരുഷന്റെ ശരാശരി പ്രായം 62.3 വയസും സ്ത്രീയുടേത് 63.9 വയസുമായിരുന്നു എന്നാല്‍ പുതിയ കണക്ക് പ്രകാരം ഇത് 2011-13ല്‍ അയുര്‍ ദൈര്‍ഘ്യം 67.3ഉം 69.6മായി വര്‍ധിച്ചു.
ജീവിതദൈര്‍ഘ്യത്തിലും കഴിഞ്ഞദശാബ്ദത്തിലേക്കാള്‍ ഇരിട്ടിയോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത് . ആരോഗ്യ പരിപാലന പരിപാടികളും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും വേണ്ടി ഇന്ത്യയില്‍ നടപ്പിലാക്കി പദ്ധതികളാണ് ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായത് എന്നും പഠനം പറയുന്നു. കൂടാതെ ശിശു മരണ നിരക്കിലും രാജ്യത്ത് വന്‍ പുരോഗതി സംഭവിച്ചിട്ടുണ്ട്.
2005ല്‍ ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ 58പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു. എന്നാല്‍ 2012ല്‍ മരണനിരക്ക് 42 ആയി കുറഞ്ഞു.