സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഫാഷനായി മാറിയ ഇക്കാലത്ത് കിടപ്പുമുറിയിലെ അവയുടെ സാന്നിധ്യം ഉറക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗവേഷകര്‍ . സ്മാര്‍ട്ട്‌ഫോണുകള്‍ ബെഡില്‍ നിന്നും കഴിയുന്നത്ര അകറ്റി നിര്‍ത്തുന്നതാണ് ആരോഗ്യകരമായ ഉറക്കത്തിന് ഉചിതമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഉറക്കസമയത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ കയ്യെത്തും ദൂരത്ത് ഉണ്ടെങ്കില്‍ ഇന്‍ബോക്‌സ് ചെക്ക് ചെയ്യാനും സന്ദേശങ്ങള്‍ വായിക്കാനും ഗെയിം കളിക്കാനുമുള്ള തോന്നല്‍ ഉണ്ടാകുമെന്നും ഇത് ഉറക്കമില്ലായ്മയിലേക്കും ഉത്കണ്ഠ, വിഷാദരോഗം പോലുള്ള അവസ്ഥകളിലേക്ക് നയിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഉറക്കത്തിനിടയ്ക്ക് ഉണര്‍ന്ന് ഫോണില്‍ സമയം നോക്കാന്‍ തോന്നിയാല്‍ പിന്നീടത് പുതുതായി വന്ന സന്ദേശങ്ങള്‍ പരിശോധിക്കുന്നതിനും ദീര്‍ഘസമയം ഉറക്കം വിട്ട ഫോണിലേക്ക് തിരിയുന്നതിനും ഇടയാക്കുമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സല്‍പ് ഡിസോര്‍ഡര്‍ വിഭാഗം ഡയറക്ടര്‍ ഡേവിഡ് എം ക്ലാമാന്‍ അഭിപ്രായപ്പെട്ടു. യുവാക്കളില്‍ നല്ലൊരു ശതമാനം ആളുകളിലും ഉറക്കമില്ലായ്മയുടെ പ്രധാനകാരണം രാത്രിയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമാണ്.
സ്മാര്‍ട്ട് ഫോണുകളുടെയും നിന്നും ടാബ്‌ലെറ്റുകളുടെയും സ്‌ക്രീനില്‍ നിന്നും വരുന്ന നീലവെളിച്ചം ഉണര്‍ന്നിരിക്കുന്നതിന് കാരണമായ തലച്ചോറിലെ കോശങ്ങളെ ഉണര്‍ത്തുമെന്നും സാധാരണ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പായി രണ്ട് മണിക്കൂറോളം ടാബ്‌ലെറ്റ് ഉപയോഗിച്ചാല്‍ ഉറങ്ങാന്‍ കിടന്നാലും ദീര്‍ഘസമയം കഴിഞ്ഞേ ഉറക്കം വരുകയുള്ളുവെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.