ആരോഗ്യം

മനുഷ്യ അവയവം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ലായനിയുടെ കണ്ടുപിടുത്തവുമായി ഇന്ത്യന്‍ ഡോക്ടര്‍


അവയവ മാറ്റ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പാകുന്ന കണ്ടുപിടുത്തവുമായി മുംബൈ സ്വദേശിയായ ഡോക്ടര്‍. ദാതാവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന അവയവം ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ലായനി സോമ ( SOMAH ) സെല്യൂഷന്‍ യു.എസ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി സീനിയര്‍ കാര്‍ഡിയോ വാസ്‌കുലര്‍ സര്‍ജനായ ഡോ. ഹേമന്ദ് താട്ടേയാണ് കണ്ടുപിടിച്ചത്. മുംബൈ ദാദര്‍ സ്വദേശിയാണ് ഡോ.ഹേമന്ദ്.
ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ സോമ സെല്യൂഷനില്‍ സൂക്ഷിക്കാന്‍ കഴിയുമെന്ന് ഡോ. ഹേമന്ദ് അവകാശപ്പെടുന്നു. മറ്റ് ലായനികളില്‍ ഹൃദയം നാലു മുതല്‍ ആറു മണിക്കൂര്‍ മാത്രം സൂക്ഷിക്കാന്‍ കഴിയുമ്പോള്‍ സോമയില്‍ അത് 24 മണിക്കൂര്‍ വരെയാകാമെന്നും അതിനു ശേഷം സാധാരണപോലെ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കാമെന്നും ഹേമന്ദ് അവകാശപ്പെടുന്നു. കോശങ്ങള്‍ ഒരാഴ്ച വരെ ഈ ലായനിയില്‍ സൂക്ഷിക്കാം. ലായനിക്ക് നല്‍കിയ പേരിലും ഇന്ത്യന്‍ ടച്ചുണ്ട്. അമരത്വം നല്‍കാന്‍ കഴിയുന്ന മൃതസഞ്ജീവിനി എന്ന ഔഷധത്തിന്റെ സംസ്‌കൃത നാമമാണ് സോമ.
നിലവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരാളില്‍ നിന്ന് സ്വീകരിക്കുന്ന അവയവങ്ങള്‍ ഹൃദയം 4-6 മണിക്കൂറും കരള്‍ എട്ടുമണിക്കൂറും വൃക്ക 24 മണിക്കൂറില്‍ താഴെയുമാണ് ലായനികളില്‍ സൂക്ഷിക്കാന്‍ കഴിയുക.
രണ്ട് പതിറ്റാണ്ടിലേറെയാണ് ഡോ.ഹേമന്ദ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിച്ചുവരിയാണ്. ഒരു ദശകത്തിനു മുന്‍പ് രക്തക്കുഴലുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ലായനി ഗാലയുടെ കണ്ടെത്തലിനു പിന്നിലും ഡോ.ഹേമന്ദിന്റെ കരങ്ങളുണ്ടായിരുന്നു. ബൈപാസ് ശസ്ത്രക്രിയകളുടെ സമയത്ത് രക്തക്കുഴലുകള്‍ പുറത്തെടുത്ത് സൂക്ഷിക്കാന്‍ കഴിയുമെന്ന ഗുണം ഇതിനുണ്ട്. യു.എസിയും ഫ്രാന്‍സിലും ഈ ലായനി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
മരണത്തെ തോല്‍പ്പിക്കാന്‍ കഴിയുന്ന സോമ കണ്ടെത്തുന്നതിനായി നാളുകളായി ഡോ. ഹേമന്ദ് പരീക്ഷണത്തിലായിരുന്നു. 2009 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ജേര്‍ണല്‍ സര്‍കുലേഷനില്‍ സോമയെയും വ്യാപകമായി ഉപയോഗിക്കുന്ന നിലവിലെ ലായനിയെയും താരതമ്യം ചെയ്തുന്ന പഠന റിപ്പോര്‍ട്ട് ഡോ.ഹേമന്ദ് നല്‍കിയിരുന്നു. മുറിയ്ക്കുള്ളിലെ ചൂടിലും സൂക്ഷിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും സോമയ്ക്കുണ്ട്.
പന്നികളുടെ അവയവങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോ.ഹേമന്ദ് സോമയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി വിശ്വാസ്യയ തെളിയിക്കേണ്ടതുണ്ട്. ഇതിനായി ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions