പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിച്ചുകൊള്ളൂ. മുന്‍കോപം ഹൃദയാഘാതത്തെ ക്ഷണിച്ചു വരുത്തുമെന്നു ഇത് സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കോപം അപകടരമാകുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രൂക്ഷമായി ദേഷ്യപ്പെട്ടതിന് ശേഷമുള്ള രണ്ട് മണിക്കൂര്‍ സമയം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും ഉള്ള സാധ്യത വളരെ അധികമാണെന്നാണ് ഗവേഷണം സ്ഥാപിക്കുന്നത്. എന്നാല്‍ ദേഷ്യം ഹൃദയാഘാതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണ്. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള ഒമ്പത് പഠനങ്ങളില്‍ നിന്നുമാണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ദേഷ്യപ്പെട്ടതിനു ശേഷം ഹൃദയാഘാതത്തിനുള്ള സാധ്യത അഞ്ച് മടങ്ങും സ്‌ട്രോക്കിനുള്ള സാധ്യത മൂന്നുമടങ്ങും വര്‍ധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ അപൂര്‍വ്വമായി കോപിഷ്ഠരാകുന്നവരേക്കാള്‍ ആവര്‍ത്തിച്ച് ദേഷ്യപ്പെടുന്നവര്‍ക്കാണ് ഹൃദയാഘാത സാധ്യത കൂടുതല്‍. എന്നാല്‍ കോപം ഹൃദയത്തിനോ രക്തചംക്രമണത്തിനോ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനത്തില്‍ പറയുന്നില്ല. അതിയായ മാനസിക സമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
അമിതമായ മദ്യോപയോഗം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ സാഹചര്യങ്ങളാണ് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നത് എന്നുള്ളതുകൊണ്ടും മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം ഉയരുന്നതിന് കാരണമാകുമെന്നത് കൊണ്ടുമാണ് ഇത്തരത്തിലൊരു അനുമാനത്തിന് കാരണം. യോഗ പോലുള്ള വ്യായാമമുറകള്‍ക്ക് കോപത്തെയും മാനസിക സമ്മര്‍ദ്ദത്തെയും ഫലപ്രദമായി നേരിടാന്‍ കഴിയുമോ എന്ന് പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. കോപം മൂലം ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകുന്നതിനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. ചിലപ്പോള്‍ കോപം ശരീരസംവിധാനത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാകാം രോഗങ്ങളുണ്ടാക്കുന്നതെന്നും എങ്കിലും ഇക്കാര്യത്തിന് പിന്നിലെ ജീവശാസ്ത്രമെന്തെന്ന് കണ്ടത്തേണ്ടിയിരിക്കുന്നുവെന്നും ഹൃദ്രോഗ വിദഗ്ധന്‍ ഡോയിറെയ്ന്‍ മഡ്ഡോക് പറഞ്ഞു. അതേസമയം ദേഷ്യത്തെയും മാനസിക സമ്മര്‍ദ്ദത്തെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനമാണ്.