ആരോഗ്യം

താടി നീട്ടിയാല്‍ യൗവനം നിലനില്‍ക്കുമെന്ന് പഠനങ്ങള്‍



താടി നീട്ടി വളര്‍ത്തുന്നത്‌ ആരോഗ്യ സംരക്ഷണത്തിനു ഗുണകരമെന്ന് പഠനം. താടിയും മേല്‍മീശയുമുള്ള പുരുഷന്‍മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യവാന്‍മായിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഡോസിമെട്രി മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൌത്ത് ക്യൂന്‍സ്‍ലാന്റ് യുനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.


മറ്റുള്ളവരേക്കാള്‍ 90-95 ശതമാനം അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്താന്‍ ഇവരുടെ താടി സഹായിക്കുന്നു. അങ്ങനെ പ്രായത്തെ അകറ്റി നിര്‍ത്താനും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കുറക്കുവാനും ഇവര്‍ക്ക് കഴിയുന്നു. പൊടിയും മറ്റും തടഞ്ഞുനിര്‍ത്താന്‍ മനോഹരമായ താടിക്ക് കഴിയുമെന്നതിനാല്‍ ആസ്ത്മയേയും ഇവര്‍ക്ക് പേടിക്കേണ്ടതില്ല. താടി രോമങ്ങള്‍ കാറ്റില്‍ നിന്ന് ഒരു രക്ഷാകവചമായി മുഖത്തെ സംരക്ഷിക്കുമെന്നതിനാല്‍ എപ്പോഴും ചെറുപ്പവും ഭംഗിയും കാത്തു സൂക്ഷിക്കുവാനും കഴിയുന്നു.

പതിവായുള്ള ഷേവിങ്ങ് അണുബാധക്കും മുഖക്കുരുവിനും കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ പഠനത്തിനു വേണ്ടി താടിയുള്ള മോഡലുകളെയും താടിയില്ലാത്തവരേയും ഒരുമിച്ച് ഗവേഷകര്‍ ആസ്ത്രേലിയയിലെ വിജനമായ പ്രദേശത്ത് പൊള്ളുന്ന വെയിലില്‍ വെച്ച് പരീക്ഷണം നടത്തിയപ്പോള്‍ അവര്‍ക്കുണ്ടായ റേഡിയേഷനില്‍ വലിയ വ്യത്യാസമാണത്രെ കാണാന്‍ കഴിഞ്ഞത്. പഠനത്തിന്റെ വെളിച്ചത്തില്‍ ഇനി താടിയ്ക്കും മീശയ്ക്കും ഡിമാന്റ് കൂടിയേക്കും.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions