ആരോഗ്യം

സ്വവര്‍ഗരതിക്കാര്‍ എയ്ഡ്‌സിനുള്ള മരുന്ന് കഴിക്കണം


ജനീവ: സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്‍ എച്ച്.ഐ.വി വ്യാപിക്കുന്നത് തടയുവാന്‍ വേണ്ടിയുള്ള മരുന്നുകള്‍ കഴിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശചെയ്തു.സാധാരണക്കാരേക്കാള്‍ സ്വവര്‍ഗരതിക്കാര്‍ക്ക് എച്ച്.ഐ.വി. ബാധിക്കാനുള്ള സാധ്യത 19 മടങ്ങാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി വരുന്ന പത്തു വര്‍ഷത്തിനിടയില്‍ പത്തുലക്ഷം പുതിയ എയ്ഡ്‌സ് വൈറസ് ബാധിതരുണ്ടാകുന്നത് തടയാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.

അതേസമയം പുതിയ നിര്‍ദേശം ഉറകള്‍ ഉപയോഗിക്കുന്ന രീതിയെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന വിമര്‍ശനവുമുണ്ട്. നിലവില്‍ ഉറ ഉപയോഗം എച്ച്.ഐ.വി. ബാധയ്‌ക്കെതിരായ മികച്ച പ്രതിരോധ മാര്‍ഗമായാണ് കരുതപ്പെടുന്നത്. ഉറയുടെയും മരുന്നിന്റെയും സമ്മിശ്ര ഉപയോഗം എച്ച്.ഐ.വി. ബാധ തടയുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രതിരോധമരുന്നിന്റെ കൃത്യമായ ഉപയോഗത്തിലൂടെ എച്ച്.ഐ.വി. പകരാനുള്ള സാധ്യത 92 ശതമാനംവരെ കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions