ആരോഗ്യം

എയ്‌ഡ്സിനെ കൊല്ലുന്ന കോണ്ടം വരുന്നു..

മാരകമായ എയ്‌ഡ്സ്‌ സാധ്യതകളെ 99.9 ശതമാനത്തോളം ഇല്ലാതാക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ ഏതാനും മാസത്തിനുള്ളില്‍ വിപണിയില്‍ എത്തും. എച്ചഐവി ഉള്‍പ്പെടെയുള്ള ലൈംഗിക രോഗവൈറസുകളെ നശിപ്പിക്കുകയും രോഗം വരാനുള്ള സാധ്യതകളെ ഫലപ്രദമായി ചെറുക്കുകയും ചെയ്യുമെന്ന്‌ പരീക്ഷണത്തില്‍ തെളിഞ്ഞ 'വിവാജല്‍ ഉറ'യുടെ നിര്‍മ്മാതാക്കള്‍ ഓസ്‌ട്രേലിയന്‍ ബയോ ടെക്‌ സ്‌ഥാപനമായ സ്‌റ്റാര്‍ ഫാര്‍മയാണ്‌.


എച്ച്‌ഐവിയ്‌ക്കെതിരേ ഫലപ്രദമായി പ്രതിരോധിക്കുന്ന മിശ്രിതങ്ങള്‍ പുരട്ടിയ ഈ ഉറ ലൈംഗിക രോഗങ്ങളെയും ഗര്‍ഭം ധരിക്കുന്നതിനെയും ഒരു പോലെ തടയുമെന്നും കമ്പനി അവകാശപ്പെടുന്നു. എയ്‌ഡ്സ്‌ വൈറസുകളെ കൊല്ലുന്നത്‌ എന്ന നിലയില്‍ ആദ്യമായിട്ടാണ്‌ ഇത്തരം ഒരു ഉല്‍പ്പന്നം പുറത്ത്‌ വരുന്നത്‌.


ഓസ്‌ട്രേലിയന്‍ തെറാപ്പെറ്റിക്‌ ഗുഡ്‌സ് ആന്റ്‌ അഡ്‌മിനിസ്‌ട്രേഷന്റെ കണ്‍ഫോമിറ്റി ഓഫ്‌ അസസ്‌മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുള്ള ഉല്‍പ്പന്നം ഓസ്‌ട്രേയലിയന്‍ വിപണിയുടെ 70 ശതമാനത്തോളം കയ്യാളുന്ന അന്‍സെല്‍ എന്ന സ്‌ഥാപനത്തിന്റെ സഹായത്തോടെയാണ്‌ സ്‌റ്റാര്‍ഫാര്‍മ നിര്‍മ്മിക്കുന്നത്‌. ഓസ്‌ട്രേലിയയില്‍ ലൈംഗിക രോഗങ്ങള്‍ കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ നടന്നപരീക്ഷണങ്ങളാണ്‌ ഈ ഉറ വികസിപ്പിച്ചെടുക്കുന്നതിലേക്ക്‌ കമ്പനിയെ നയിച്ചിരിക്കുന്നത്‌.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions