ആരോഗ്യം

കോഴിയിറച്ചിയില്‍ ആന്റിബയോട്ടിക്കുകള്‍; മനുഷ്യന് പ്രതികൂലം

കോഴിയിറച്ചിയില്‍ വലിയ തോതില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. കോഴികള്‍ വേഗത്തില്‍ വളരാനും ഭാരം കൂട്ടാനും ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നതായി സെന്റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതുമൂലം മനുഷ്യരില്‍ ആന്റിബയോട്ടിക് പ്രവര്‍ത്തിക്കാതെ വരുമെന്ന് വിദഗ്ധര്‍ പറയുന്നു.


സാധാരണ 45 ദിവസം കൊണ്ടാണ് കോഴികള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നത്. എന്നാല്‍ വളരെവേഗം പൂര്‍ണവളര്‍ച്ചയെത്താന്‍ വേണ്ടി മരുന്നുകള്‍ കുത്തിവെക്കുക പതിവാണ്. ഇതുമൂലം മനുഷ്യശരീരത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാത്ത അവസ്ഥ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 70 സാമ്പിളുകളിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ 40 ശതമാനത്തിലും ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. പല കോഴി വളര്‍ത്തല്‍ ഫാമുകളിലും അനധികൃതമായി മരുന്നുകുത്തിവയ്ക്കല്‍ നടക്കുന്നതായും കണ്ടെത്തി.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions