ആരോഗ്യം

കഴുത്തിനുതാഴെ തളര്‍ന്ന ആള് നടന്നു തുടങ്ങി; ചന്ദ്രനിലിറങ്ങിയതിനേക്കാള്‍ വലിയനേട്ടം

ലണ്ടന്‍: കത്തിക്കുത്തേറ്റ് കഴുത്തിനുതാഴെ തളര്‍ന്ന ബള്‍ഗേറിയക്കാരന് അദ്ഭുതരോഗശാന്തി. വിപ്ലവംകുറിച്ച പുത്തന്‍ ചികിത്സയിലൂടെയാണ് 40 കാരനായ ഡരക് ഫിദ്യക് എന്നയാള്‍ക്ക് പുതു ജീവിതം ലഭിച്ചത്. സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് ആണ് ഫിദ്യക്കിന്റെ കഴുത്തിനുതാഴെ തളര്‍ന്നത്. ഫിദ്യക്കിന്റെ മൂക്കില്‍നിന്നെടുത്ത നാഡീകോശങ്ങള്‍ പരിക്കേറ്റ നട്ടെല്ലിലെ സുഷുമ്‌നയില്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു. ഗന്ധങ്ങളറിയാന്‍ സഹായിക്കുന്ന മൂക്കിലെ ഒല്‍ഫാക്ടറി ഇന്‍ഷിത്തിങ് സെല്‍സ്(ഒഇസിഎസ്) ആണ് ഉപയോഗപ്പെടുത്തിയത്. അടുത്തുള്ള നാഡീഫൈബറുകളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവാണ് ഈ കോശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കാരണം. യുകെ സ്റ്റെംസെല്‍ ഫൗണ്ടേഷനും നിക്കോള്‍സ് സ്‌പൈനല്‍ ഇഞ്ച്വറി ഫൗണ്ടേഷനും സഹായം നല്‍കിയ ചികിത്സയുടെ വിവരങ്ങള്‍ ജേണല്‍ സെല്‍ പ്ലൂന്റേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


നട്ടെല്ലിന് ക്ഷതമേറ്റ ലോകത്തെ ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷപകരുന്ന പുതിയ ഈ ചികിത്സാരീതിയെ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിനേക്കാള്‍ വലിയനേട്ടം എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ശരീരമനക്കാന്‍പോലും ശേഷിയില്ലാതിരുന്ന ഫിദ്യക്, വ്‌റോക്ലൊ അക്രോണ്‍ പുനരധിവാസകേന്ദ്രത്തില്‍ ഊന്നുവടിയുടെ സഹായത്തോടെ നടക്കാന്‍തുടങ്ങിയിട്ടുണ്ട്. രണ്ടാം ജന്മമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് ബള്‍ഗേറിയക്കാരന്‍ പറയുന്നു.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions