ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് അവര്‍ തരുന്ന മരുന്നും വാങ്ങി തിരിച്ചുപോകുന്നതാണ് നിലവിലെ രീതി. ഈ മരുന്നുകളില്‍ മിക്കവയുടെയും വില ഞെട്ടിക്കുന്നതായിരിക്കും. സ്ഥിരമായി ഗുളികകള്‍ കഴിക്കുന്നവരുടെ കാര്യമാണ് കഷ്ടം. ഓരോ ദിവസത്തേക്കുമുള്ള ഗുളികകള്‍ക്കുള്ള ചിലവ് കണ്ടെത്താന്‍ പലരും കഷ്ടപ്പെടുകയാണ്.
എന്നാല്‍ വിലകൂടിയ മരുന്നുകള്‍ നമ്മള്‍ തന്നെ പലപ്പോഴും തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് അധികമാരും മനസിലാക്കുന്നില്ല. നമ്മള്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ മറ്റൊരു കമ്പനിയുടേതാകുമ്പോള്‍ വിലയില്‍ വന്‍ വ്യത്യാസം തന്നെ ഉണ്ടാവും. ഡോക്ടര്‍മാറുടെ കുറിപ്പില്‍ ജനറിക്നെയിം എന്നതിനു പകരം ബ്രാന്റ് നെയിം ഉപയോഗിക്കുന്നതു കൊണ്ടാണ് ഈ വ്യത്യാസം നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്.
ഈ വ്യത്യാസം ഒരു മൊബൈല്‍ ആപ്പിലൂടെ മനസിലാക്കാന്‍ സാധ്യമാവുകയാണ്. ഇതാണ് ഹെല്‍ത്ത്കാര്‍ട്ട് പ്ലസ് എന്ന മൊബൈല്‍ ആപ്പ്.
ആദ്യം വേണ്ടത് ഈ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐ ഫോണിലേക്ക് healthkartplus ഡൗണ്‍ലോഡ് ചെയ്യുകയാണ്. അതിനുശേഷം ഫൈന്‍ഡ് മെഡിസിന്‍ [find medicine] എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിങ്ങള്‍ക്കു തന്ന കുറിപ്പിലെ മരുന്നിന്റെ പേര് സെര്‍ച്ചു ചെയ്യുക.
ആ മരുന്നുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഇനി അതിനുശേഷമുള്ള സബ്സ്റ്റിറ്റിയൂട്ട് [substitute]എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതില്‍ ഈ മരുന്നിനു പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന, അതേ ഗുണങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്ന മരുന്നുകളുടെ പേരും വിലവിവരവും ലഭ്യമാകും.