കുര്‍ക്കംവലി ദാമ്പത്യ ബന്ധത്തെപ്പോലും ബാധിക്കുന്ന വില്ലനാണ്. പലര്‍ക്കും ഇത് ഒരു താല്‍ക്കാലികമായ പ്രശ്‌നമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് വര്‍ഷത്തോളം ഇത് നിലനില്‍ക്കുകയും ചെയ്യാറുണ്ട്. നമ്മള്‍ അറിയാതെ ഇത് നമ്മുടെ കൂടെയുള്ളവര്‍ക്കും ബുദ്ധിമുട്ടായിമാറുന്നു.
എങ്കിലും ഉറക്കത്തിലെ കൂര്‍ക്കംവലി തടയാന്‍ ചില എളുപ്പവഴികള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
കമിഴ്ന്നു കിടക്കുമ്പോഴോ മലര്‍ന്നു കിടക്കുമ്പോഴോ ആണ് ആളുകളില്‍ കൂര്‍ക്കം വലിക്കാനുള്ള പ്രവണത കൂടുതല്‍ കണ്ടുവരാറുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു. നിങ്ങള്‍ നിരന്തരമായ് കൂര്‍ക്കം വലിക്കുന്നയാളാണെങ്കില്‍ ചരിഞ്ഞ് കിടക്കാന്‍ ശ്രമിക്കുകയോ അത്തരം സമയങ്ങളില്‍ നിങ്ങളുടെ പങ്കാളിയോട് നിങ്ങളെ ചരിച്ച് കിടത്തുവാന്‍ പറയുകയോ ചെയ്യുക.
ഭാരമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലുമാണ് ഭാരം കുറഞ്ഞവരേക്കാള്‍ കൂടുതല്‍ കൂര്‍ക്കംവലി പ്രശ്‌നം കാണാന്‍ സാധ്യത. കഴുത്തിനു ചുറ്റും ഭാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ വായുസഞ്ചാരപാതയെ മര്‍ദ്ദത്തിലാക്കും. ഇത് കൂര്‍ക്കംവലിയിലേക്ക് നയിച്ചേക്കാം.
ചിലപ്പോള്‍ അലര്‍ജ്ജികള്‍ വഴിയും ആളുകളില്‍ കൂര്‍ക്കംവലി വന്നേക്കാം. ഇതിന്റെ ആദ്യത്തെ പടി നിങ്ങളില്‍ എന്തെങ്കിലും അലര്‍ജ്ജികള്‍ ഉണ്ടോ എന്ന തിരിച്ചറിയുകയാണ്. അലര്‍ജ്ജികളില്‍ ബുദ്ധിമുട്ടുന്നവര്‍ പലപ്പോഴും ഉറങ്ങുമ്പോള്‍ വായിലുടെ ശ്വസിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥകളില്‍ നാസല്‍ സ്‌പ്രേകള്‍ ഉപയോഗിക്കേണ്ടതുണ്ടൊ എന്ന് ഡോക്ടറോട് ചോദിച്ചറിയുക.
പുകവലിയും നിങ്ങളിലെ കൂര്‍ക്കംവലി സാധ്യത വര്‍ധിപ്പിക്കും.
പലപ്പോഴും സമയംതെറ്റിയ ഉറക്കശീലങ്ങള്‍ കൂര്‍ക്കംവലിക്ക് മറ്റൊരു കാരണമാണ്. ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും കൃത്യമായ സമയം നിശ്ചയിക്കുക