ആരോഗ്യം

4 വയസ്സുകാരനില്‍ കൃത്രിമ പാന്‍ക്രിയാസ് പിടിപ്പിച്ചു; പ്രമേഹ ചികിത്സയില്‍ വഴിത്തിരിവ്

സിഡ്‌നി: പ്രമേഹ ചികിത്സയില്‍ വഴിത്തിരിവായി ലോകത്താദ്യമായി നാല് വയസ്സുള്ള കുട്ടിയില്‍ കൃത്രിമ പാന്‍ക്രിയാസ് വെച്ചുപിടിപ്പിച്ചു. തൊലിക്കടിയില്‍ പിടിപ്പിച്ച എംപി3 യുടെ വലിപ്പമുള്ള കൃത്രിമ അവയത്തിന്റെ കുഴലുകള്‍ വഴി ആവശ്യത്തിന് ഇന്‍സുലിന്‍ പമ്പ് ചെയ്യുന്നതിന് സഹായിക്കും. നാലുവയസ്സുള്ള സേവിയര്‍ ഹെയിംസ് എന്ന ആണ്‍കുട്ടിക്കാണ് കൃത്രിമ പാന്‍ക്രിയാസ് പുതുജീവിതം പകര്‍ന്നത്.


മെല്‍ബണിലെ പ്രിന്‍സസ് മാര്‍ഗരറ്റ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍, ജൂവനൈല്‍ ഡയബറ്റിസ് റിസര്‍ച് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പാന്‍ക്രിയാസ് പോലെ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ പമ്പ് വികസിപ്പിച്ചെടുത്തത്.


ഗ്ലൂക്കോസ് സെന്‍സര്‍, കംപ്യൂട്ടര്‍ ചിപ്പ്, ഇന്‍സുലിന്‍ പമ്പ് മുതലായവ കോര്‍ത്തിണക്കിയതാണ് ഉപകരണം. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ സ്വയം മനസിലാക്കി ആവശ്യമുള്ളപ്പോള്‍മാത്രം ഇന്‍സുലിന്‍ രക്തത്തിലെത്തിക്കാന്‍ ഇതിന് കഴിയും. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം അതേപടി അനുകരിക്കുകയാണ് യന്ത്രം ചെയ്യുന്നതെന്ന് വെസ്റ്റേണ്‍ ആസ്‌ത്രേലിയ ആരോഗ്യവിഭാഗം അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴുണ്ടാകുന്ന അപകടകരമായ അവസ്ഥ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.


നാലുവര്‍ഷം വരെയാണ് ഉപകരണത്തിന്റെ കാലാവധി. ടൈപ്പ് വണ്‍ ഡയബറ്റിസ് രോഗിയായ സേവിയര്‍ ഹെയിംസിന് 22 മാസം പ്രായമുള്ളപ്പോഴാണു അസുഖം കണ്ടെത്തുന്നത്. കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഈ പമ്പ് ഉപയോഗിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 10,000 ഡോളറാണ് (അഞ്ചുലക്ഷത്തോളം രൂപ) ഉപകരണത്തിന്റെ വില.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions