ആരോഗ്യം

ഇനി വേദനയില്ലാതെ രക്തമെടുക്കാം


പരിശോധനകള്‍ക്കായി രക്തമെടുക്കുമ്പോള്‍ വേദനിക്കും എന്നോര്‍ത്ത് ഇനി പേടിക്കേണ്ട. വേദന ഒട്ടുമില്ലാതെ രക്തമെടുക്കാന്‍ കഴിയുന്ന പുതിയ സംവിധാനം രംഗത്ത് വരുന്നു. ടാസ്സോ എന്ന വൈദ്യോപകരണ നിര്‍മ്മാണ കമ്പനിയും വിസ്‌കന്‌സന്‍ മാഡിസന്‍ സര്‍വകലാശാലയും സംയുക്ത്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.

പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ധമനികളില്‍ നിന്നും രക്തമെടുക്കാതെ ത്വക്കിനടിയിലെ ചെറിയ സൂക്ഷ്മരക്തവാഹിനിക്കുഴലുകളില്‍ നിന്നും രക്തം വലിച്ചെടുക്കുന്ന രീതിയാണ് ഇതില്‍ ഉപയോഗിക്കുന്നത്.


മൈക്രോ ഫ്‌ലൂയിടിക്‌സ് എന്ന ഈ വിദ്യ ഉപയോഗിക്കുമ്പോള്‍ രോഗിക്ക് ഒട്ടും വേദന അനുഭവപ്പെടില്ല എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തോലിക്കിടയിലൂടെ ചെറിയ തോതില്‍ വാക്വം പ്രഷര്‍ നല്കി രക്തം വലിച്ചെടുക്കുന്ന രീതിയിലാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്.

ലാബുകളില്‍ ചെയ്യുന്ന ഒട്ടുമിക്ക പരിശോധനകള്‍ക്കും ഇങ്ങനെ എടുക്കുന്ന രക്തം ഉപയോഗിക്കാം. എന്നാല്‍ ചിലവ് അല്പം കൂടുതലായിരിക്കുമെന്ന് മാത്രം. പ്രത്യേകിച്ച് പ്രമേഹം പോലെ ഇടയ്ക്കിടെ പരിശോധന നടത്തേണ്ട രോഗങ്ങള്‍ ഉള്ളവര്‍ക്ക്.


രക്തം കൂടുതല്‍ നേരം സൂക്ഷിക്കുവാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. ഇത് കൂടി സാധിച്ചാല്‍ പിന്നെ വീട്ടിലിരുന്നു രക്തമെടുത്തു ലാബിലേക്ക് അയച്ചു കൊടുത്താല്‍ മതിയാകും.

2016 ഓടെ ഇത് വിപണിയില്‍ എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാസ്സോയുടെ സ്ഥാപകനായ ബെന്‍ കസാവന്റ്‌റ് അറിയിച്ചു.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions