ഇമിഗ്രേഷന്‍

കുടിയേറ്റം നിയന്ത്രിക്കാന്‍ ഇരുതല മൂര്‍ച്ചയുള്ള പുതിയ വിസ ലെവി; വിദേശികളെ റിക്രൂട്ട് ചെയ്താല്‍ സ്ഥാപനങ്ങള്‍ക്ക് അധിക നികുതി

ലണ്ടന്‍ : കുടിയേറ്റം നിയന്ത്രിക്കാനുള്ള പുതിയ തന്ത്രമായി ഇരുതല മൂര്‍ച്ചയുള്ള വിസ ലെവി കൊണ്ടുവരുന്നു. കുടിയേറ്റക്കാരെ തടഞ്ഞു തദ്ദേശിയരെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന വിസ ലെവി കൊണ്ടുവരാനാണ് കാമറൂണ്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബ്രിട്ടനിലുള്ള യുവജനങ്ങള്‍ക്ക് പകരം വിദേശത്ത് നിന്നുമുള്ള ജോലിക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ പുതിയ വിസ ലെവി ഏര്‍പ്പെടുത്താനാണ് ഹോംസെക്രട്ടറി തെരേസ മേ പദ്ധതിയിടുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ബ്രിട്ടനിലെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളുടെ അപ്രന്റിസ്ഷിപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് ലക്‌ഷ്യം.


ഇതോടെ താരതമ്യേന ചെറിയ പ്രതിഫലം കൊടുത്ത് വിദേശത്ത് നിന്നും യുവാക്കളെ കൊണ്ടുവരുന്ന സ്ഥാപനങ്ങള്‍ സ്വാഭാവികമായി യുകെ പൗരന്‍മാരെ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവും. കുടിയേററം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ രാജ്ഞിയുടെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ വിസ ലെവിയും നടപ്പിലാക്കുന്നത്. വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നതും അവരെ ജോലി ചെയ്യിക്കുന്നതും തടയാനുള്ള പോലീസിന്റെ അധികാരങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ശമ്പളം പിടിച്ചെടുക്കാനുള്ള അധികാരം വരെ പോലീസിനുണ്ടാവും.


അനധികൃത തൊഴിലാളികളെ കണ്‌ടെത്താന്‍ ഡേറ്റാബേസുകള്‍ പരിശോധിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നാടുകടത്തല്‍ പ്രതീക്ഷിച്ചു കഴിയുന്ന വിദേശികളായ ക്രിമിനലുകള്‍ നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് ട്രാക്കിങ് ഉപയോഗിക്കുകയാണ് മറ്റൊരു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജോലിയന്വേഷിച്ച് ബ്രിട്ടനിലെത്തിയവരുട എണ്ണം 284,000 ആണ്. 2013ലേതിനേക്കാള്‍ 70,000 കൂടുതല്‍. കുടിയേറ്റം കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടികള്‍ വരുന്നത്.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions