ആരോഗ്യം

കീമോതെറാപ്പിക്കു പകരം ഇമ്യൂണോതെറാപ്പി; കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവ്

ലണ്ടന്‍ : കീമോതെറാപ്പിക്ക് ശേഷം കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടിത്തം- ഇമ്യൂണോതെറാപ്പി. കാന്‍സറിനെ ആക്രമിച്ചു നശിപ്പിക്കാന്‍ ശരീരത്തെ പ്രാപ്‌തമാക്കുന്നതാണ്‌ പുതിയ കണ്ടുപിടിത്തം. ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സിലാണു ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടത്‌. ഏതാനും മാസങ്ങള്‍ മാത്രം ആയുസ്‌ വിധിച്ച രോഗികളിലാണു പരീക്ഷണം നടത്തിയതെന്നും ഇവരിപ്പോള്‍ സാധാരണ ജീവിതം നയിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു.


ഇമ്യൂണോ തെറാപ്പിയിലൂടെ രോഗമുക്‌തി നേടിയ വിക്കി ബ്രൗണി(61)ന്റെ ചികിത്സാ വിവരങ്ങളും ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്‌. 2006 ലാണ്‌ ഇവര്‍ക്കു ത്വക്‌ കാന്‍സര്‍ ബാധിച്ചത്‌. 2013 ലെത്തിയപ്പോള്‍ കാന്‍സര്‍ സ്‌തനങ്ങളിലേക്കും ശ്വാസകോശത്തിലേക്കും ബാധിച്ചിരുന്നു. മാസങ്ങള്‍ മാത്രം ജീവിച്ചിരിക്കുമെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെയാണ്‌ ഇമ്യൂണോ തെറാപ്പിയുടെ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്‌.

ശ്വാസകോശ കാന്‍സറിനും ത്വക്ക്‌ കാന്‍സറിനും ഇമ്യൂണോ തെറാപ്പി ഏറെ ഫലപ്രദമാകും. വൃക്കകള്‍, മൂത്രാശയം, തലച്ചോര്‍, കഴുത്ത്‌ എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറിനും ചികില്‍സ മികച്ച ഫലം നല്‍കും. യുകെയിലെ പകുതിയിലേറെ കാന്‍സര്‍ രോഗികള്‍ക്ക് വളരെ ഫലപ്രദം ആയിരിക്കും പുതിയ ചികിത്സാ രീതി.
കാന്‍സര്‍ കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കാനുള്ള 'ഉത്തേജനം' ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിനു നല്‍കുകയാണ്‌ ഇമ്യൂണോ തെറാപ്പിയിലൂടെ ചെയ്യുന്നത്‌.


കാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ പുതിയ യുഗം ആരംഭിക്കാന്‍ പോകുന്നതിന്റെ തെളിവുകളാണു പുറത്തുവന്നതെന്നു ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ഡയറക്‌ടര്‍ പ്രഫ. പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ കീമോതെറാപ്പിക്കു പകരം ഇമ്യൂണോതെറാപ്പി നടപ്പാക്കാന്‍ കഴിയുമെന്ന്‌ യു.എസിലെ യേല്‍ കാന്‍സര്‍ സെന്ററിലെ പ്രഫ. റോയ്‌ ഹെര്‍ബ്‌സ്‌റ്റ്‌ പറഞ്ഞു.


  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions