ഇമിഗ്രേഷന്‍

പാസ്‌പോര്‍ട്ടിലെ ചെറിയ തിരുത്തലുകള്‍ക്ക് ഇനി പത്രപ്പരസ്യം വേണ്ട

പാസ്‌പോര്‍ട്ടില്‍ പേരിലോ വീട്ടുപേരിലോ തിരുത്തലുകള്‍ വരുത്താന്‍ ഇനി പത്രപ്പരസ്യം ആവശ്യമില്ല. ചെറിയ ചില തെറ്റുകള്‍ക്കു പോലും പരസ്യം നിര്‍ബന്ധമാണെന്നായിരുന്നു നിയമം. ഈ നിയമത്തില്‍ മാറ്റം വരുത്താന്‍ ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. പേരിലേയും വീട്ടുപേരിലേയും അക്ഷരത്തെറ്റുകള്‍ തിരുത്താനായി സാധാരണയായി അതതു ജില്ലകളിലെ പ്രമുഖ രണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. ചെറിയ തിരുത്തലുകള്‍ക്കായി ഇനി ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല.

കുട്ടിയുടെ പേരിനൊപ്പം അച്ഛന്റെ പേരു ചേര്‍ക്കുക, ഭാര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുക തുടങ്ങിയ തിരുത്തലുകള്‍ക്കും ഇനി പരസ്യം വേണ്ട. കൃത്യമായ രേഖ കൈവശമുണ്ടായിരിക്കണമെന്നു മാത്രം. രേഖകളില്ലെങ്കില്‍ അപേക്ഷകരുടെ ഉദ്ദേശ്യത്തെ പറ്റി സംശയം തോന്നിയാല്‍ പരസ്യം ചെയ്യേണ്ടിവരും.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions