ആരോഗ്യം

മൂത്രപരിശോധനയിലൂടെ സ്തനാര്‍ബുദത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് പഠനം

മൂത്ര സാമ്പിളുകളിലെ കോശ പരിണാമങ്ങളെ തിരിച്ചറിയുന്നതിലൂടെ സ്തനാര്‍ബുദത്തെ നേരത്തെ തിരിച്ചറിയാനാകുമെന്ന് ജര്‍മ്മനിയിലെ ഫ്രെയ്‌ബെര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. സ്തനാര്‍ബുദ ചികിത്സാരംഗത്തെ ഒരു പുതിയ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലിനെ ആരോഗ്യ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

കോശ പരിണാമത്തെ നിയന്ത്രിക്കുന്ന തന്മാത്രകളുടെ കേന്ദ്രീകരണം കണ്ടെത്താനുള്ള ഒരു പുതിയ രീതി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. മൈക്രോ ആര്‍ എന്‍.എ എന്നാണ് ഈ തന്മാത്രകള്‍ അറിയപ്പെടുന്നത്. രക്തത്തിലൂടെയാണ് ഇവ മൂത്രത്തില്‍ കലരുന്നത്. മൂത്രത്തിലെ മൈക്രോ ആര്‍.എന്‍.എ പരിശോധിക്കുന്നതിലൂടെ ഒരാള്‍ക്ക് രോഗമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രജ്ഞര്‍ 91 ശതമാനവും വിജയം കൈവരിച്ചിട്ടുണ്ട്. നാല് മൈക്രോ ആര്‍.എന്‍എയുടെ പരിശോധനകളില്‍ മാത്രമെ ഈ സംവിധാനം സാധ്യമാവൂ.

ഈ പുതിയ സംവിധാനം ചികിത്സയുടെ ഫലം നിരീക്ഷിക്കാനും സ്തനാര്‍ബുദം മുന്‍കൂട്ടി അറിയാനും സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ മാമ്മോഗ്രാഫി, അള്‍ട്രാ സൗണ്ട് ടെസ്റ്റ് എന്നീ സംവിധാനങ്ങളിലൂടെയാണ് സ്തനാര്‍ബുദ നിര്‍ണയം നടത്തുന്നത്.എന്നാല്‍ ഇത്തരം സംവിധാനങ്ങളിലൂടെയുണ്ടാകുന്ന റേഡിയേഷനും വിപരീത ഫലങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions