ആരോഗ്യം

എരിവുള്ള കറികള്‍ കൂട്ടിയാല്‍ ആയുസ് കൂടും; കാന്‍സറും പ്രമേഹവും പോലും മാറി നില്ക്കും!

മലയാളികളുടെ ആയൂര്‍ ദൈര്‍ഘ്യം കൂടിവരുന്നത്‌ ചൂടും എരിവുള്ള കറികള്‍ ശീലമാക്കിയതുകൊണ്ടാണോ? ആണെന്നുവേണം കരുതാന്‍. എരിവുള്ള കറികള്‍ അകാല മരണം ഒഴിവാക്കും എന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനം പറയുന്നത്. എരിവുള്ള കറികള്‍ ആഴ്ചയില്‍ മൂന്നുതവണ കഴിക്കുന്നത്‌ ശീലമാക്കിയാല്‍ നേരത്തെയുള്ള മരണസാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഇത് പതിവാക്കിയാല്‍ കൂടുതല്‍ നല്ലത് എന്നും പഠനം പറയുന്നു.


അഞ്ചു ലക്ഷം ചൈനക്കാരെ ഏഴുവര്‍ഷം പഠന വിധേയമാക്കിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. എരിവുള്ള കറികള്‍ ശീലമാക്കിയ അവരില്‍ നേരത്തെയുള്ള മരണസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 14 ശതമാനം കുറവാണെന്ന് കണ്ടെത്തി. ഫ്രഷ്‌ ചില്ലി ദഹനത്തിനും പോണ്ണത്തടി ചെറുക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും ഉത്തമമാണ്. മുളകില്‍ നൂട്രീഷ്യനും വിറ്റാമിനും ധാരാളം അടങ്ങിയിട്ടുണ്ട്. എരിവുള്ള കറികള്‍ ഹൃദയത്തിനും പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എരിവുള്ള കറികള്‍ നേരത്തെ ശീലമാക്കി തുടങ്ങേണ്ടിയിരിക്കുന്നു എന്നാണു ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോ നിത ഫൊരൗഹി പറഞ്ഞത്.


എന്നാല്‍ ഈ പഠനത്തോട് വിയോജിപ്പ് ഉള്ളവരും ഉണ്ട്. ബാലന്സ് ചെയ്ത ഭക്ഷണരീതിയാണ് ആരോഗ്യത്തിനു അഭികാമ്യം എന്നാണു ഇവരുടെ പക്ഷം. കൂടുതല്‍ മുളക് കൂട്ടുന്ന ചൈനയിലെ ഗ്രാമീണരുടെ ആരോഗ്യ രഹസ്യം ഇതാണെങ്കില്‍ മുളകിനും എരിവുള്ള കറികള്‍ക്കും ഡിമാന്റ് കൂടും.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions