ഇന്റര്‍വ്യൂ

പ്രതിഫലം1500 രൂപ; ചില മാസങ്ങളില്‍ ജോലി 2ദിവസം- അവഗണന വ്യക്തമാക്കി 'കറുത്തമുത്ത്'

'കറുത്തമുത്ത്' എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് പ്രേമി വിശ്വനാഥ്. പ്രേക്ഷകരുടെയെല്ലാം പ്രിയപ്പെട്ട കറുത്ത മുത്തായി മുന്നോട്ടു പോകവേ പെട്ടെന്നൊരു ദിവസം ആ സീരിയലില്‍ നിന്ന് പ്രേമി ഔട്ട്. പകരം മറ്റൊരാള്‍. അതിനു പിന്നാലെ പ്രേമി ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നു. അതു ചര്‍ച്ചയാകുന്നു. കരിയറില്‍ തനിക്ക് ബ്രേക്ക് നല്‍കിയ പ്രോജക്ടില്‍ നിന്നു നീക്കം ചെയ്തതിനെക്കുറിച്ച് സാഹചര്യം തുറന്നു പറയുകയാണ്‌ പ്രേമി.


പെട്ടെന്നൊരു ദിവസം സീരിയലില്‍ നിന്നും നീക്കിയെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നിയോ?

തീര്‍ച്ചയായും വിഷമം തോന്നി. കാരണം ഞാന്‍ അത്രത്തോളം ഡെഡിക്കേറ്റഡ് ആയിരുന്നു ആ കഥാപാത്രത്തോട്. ഡള്‍ ആയ മേയ്ക്കപ്പില്‍ ഒത്തിരി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നിട്ടും പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒഴിവാക്കിയപ്പോള്‍ നല്ല വിഷമം തോന്നി. കാര്‍ത്തിക എന്ന കഥാപാത്രമാണ് എനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ ഒരു വ്യക്തിത്വം തന്നത്. ഒരുപാട് ആ കഥാപാത്രത്തിന് അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്.


ഇത്തരമൊരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം?

കറുത്ത മുത്തില്‍ നിന്നും എന്നെ മാറ്റിയ കാര്യം ഇൗയിടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. പുതിയ നടിയെ എന്റെ സ്ഥാനത്തു കാണാന്‍ പറ്റുന്നില്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് ഒത്തിരി ഫോണ്‍ കോളുകളും മെസേജുകളും വന്നു. ഷൂട്ടിനിടയില്‍ ഓരോരുത്തര്‍ക്കായി മറുപടി നല്‍കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റിടാന്‍ തീരുമാനിച്ചത്.


എന്തുകൊണ്ടാണ് തന്നെ നീക്കിയതെന്ന് അണിയറ പ്രവര്‍ത്തകരോടു ചോദിച്ചില്ലേ?

ചോദിച്ചിരുന്നു. അവര്‍ പറഞ്ഞ കാരണം ഞാന്‍ മറ്റൊരു ചാനലില്‍ അവതരണത്തിനു പോയതുകൊണ്ടാണ് ഈ സീരിയലില്‍ നിന്നും ഒഴിവാക്കിയത് എന്നായിരുന്നു. യഥാര്‍ഥത്തില്‍ അതിനുമുമ്പേ തന്നെ അവര്‍ എന്റെ റോളുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ചില മാസങ്ങളില്‍ വെറും രണ്ടു ദിവസം മാത്രമാണ് വര്‍ക് ചെയ്തത്. എന്റെ കഥാപാത്രത്തിനു കിട്ടിയിരുന്ന പ്രതിഫലം 1500 രൂപയായിരുന്നു. എനിക്കും ജീവിക്കണ്ടേ?

നവാഗത ആയതുകൊണ്ട് ഒത്തിരി ടേക്കുകള്‍ വേണ്ടിവരും അതു ഞങ്ങള്‍ക്കു നഷ്ടമാണെന്നായിരുന്നു പ്രതിഫലം കുറഞ്ഞതിന് അവര്‍ തന്ന ന്യായീകരണം. നാല്‍പത് എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ പ്രതിഫലം വര്‍ധിപ്പിക്കാമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇരുന്നൂറില്‍പ്പരം എപ്പിസോഡുകള്‍ കഴിഞ്ഞപ്പോഴും എ​ന്റെ പ്രതിഫലത്തിനു മാത്രം മാറ്റമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ വര്‍ക് ഒന്നും ഇല്ലാതിരുന്നപ്പോള്‍ മറ്റൊരു ചാനലില്‍ അവതാരകയായി പോയത്. അവിടെ ഷൂട്ട് നടക്കുന്നതിനിടയിലായിരുന്നു ഇൗ സീരിയലില്‍ നിന്നും എന്നെ ഒഴിവാക്കിയെന്ന് അറിയിച്ചുള്ള വിളി വന്നത്.


സീരിയലുകളില്‍ തങ്ങള്‍ക്ക് തല്‍പര്യമില്ലാത്ത താരങ്ങളെ പെട്ടെന്നൊരിക്കല്‍ കൊന്നും കാണാതാക്കിയുമെല്ലാം കഥാപാത്രത്തെ അവസാനിപ്പിക്കുന്ന പ്രവണതയുണ്ട്. എന്തു തോന്നുന്നു?

ശരിയാണ്. ഇപ്പോള്‍ ഈ സീരിയലില്‍ ഞാന്‍, ശരണ്യ കൂടാതെ എന്റെ അമ്മയായി അഭിനയിച്ച ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ ഒത്തിരിപേരെ മാറ്റിയിട്ടുണ്ട്. ഇത്രയുംപേരെ ഒന്നിച്ച് ഒരു സീരിയലില്‍ നിന്നും മാറ്റണമെങ്കില്‍ ആരുടെ ഭാഗത്തായിരിക്കും പ്രശ്നമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.


പുതിയ പ്രോജക്ടുകള്‍?

മൂന്നുമണി എന്നൊരു സീരിയലും ഒപ്പം കുട്ടിക്കലവറ എന്നൊരു പരിപാടിയും ചെയ്യുന്നുണ്ട്.
(കടപ്പാട്-മനോരമ ഓണ്‍ലൈന്‍ )

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions