രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
ന്യുഡല്‍ഹി: രക്തം സ്വീകരിച്ചതിലൂടെ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 2234 പുതിയ എച്ച്‌ഐവി ബാധിതര്‍ ഉണ്ടായതായി ദേശീയ എയ്ഡ്‌സ് നിയന്ത്രണ ബോര്‍ഡിന്റെ(നാക്കോ) റിപ്പോര്‍ട്ട്. എച്ച്‌ഐവി ബാധിതര്‍ സ്വയം നല്‍കിയ റിപ്പോര്‍ട്ടാണിത്. എന്നാല്‍ രക്തകൈമാറ്റത്തിലൂടെയാണ് അസുഖം ബാധിച്ചതെന്ന് ശാസ്ത്രീയമായി സ്ഥിതീകരിച്ചിട്ടില്ലെന്നും നാക്കോ വ്യക്തമാക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തകന്‍ ചേതന്‍ കോത്താരി വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് നാക്കോ മറുപടി നല്‍കിയത്. 2014-2016 സമയത്ത് ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ രോഗം പകര്‍ന്നെന്നാണ് പുതിയ അസുഖ ബാധിതര്‍ പറയുന്നത്. 95 ശതമാനം ആളുകള്‍ക്കും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് ബാധിച്ചതായാണ് ഇതുവരെയുള്ള കണക്കുകള്‍. ഇത്തരത്തില്‍ എച്ച്‌ഐവി പകര്‍ന്നെന്നു പറയുന്നതിനേക്കാള്‍ പരിഗണന രക്തമാറ്റത്തിലൂടെ പകര്‍ന്നു എന്ന് പറയുമ്പോള്‍ കിട്ടുന്നതിനാല്‍ ഇത് പറയാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുണ്ടെന്ന് ബോംബേ ബ്ലഡ് ബാങ്കും അറിയിച്ചു.
ആശുപത്രികളിലെ പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തത ഇത്തരത്തില്‍ വൈറസ് പകരാന്‍ കാരണമാകാറുണ്ടെന്നും നാക്കോ പറയുന്നു.
എന്നാല്‍ ഇത്രയും ജനങ്ങള്‍ ഈ വാദം ഉന്നയിക്കുന്നതിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നാക്കോയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. രക്തകൈമാറ്റത്തിലൂടെ അസുഖം ബാധിച്ചവരെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയരാക്കി കാരണം കണ്ടെത്താം എന്ന നിലപാടിലാണ് നാക്കോ. രണ്ടു വര്‍ഷത്തിനിടയില്‍ ഇത്രയും രോഗികള്‍ ഉണ്ടായെന്നത് ഭയപ്പെടുത്തുന്ന കണ്ടെത്തലാണ്. ആശുപത്രികളില്‍ രക്ത പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ധേശം ഉണ്ട്.