ലണ്ടന്‍ : ക്രിസ്മസിന് മുമ്പായി രൂപക്കെതിരെ ഇടിഞ്ഞ പൗണ്ട് പുതുവര്‍ഷത്തില്‍ നില മെച്ചപ്പെടുത്തി. രണ്ടു പോയിന്റോളം കൂടി 84 പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. അതേസമയം ഡോളറിനും യൂറോക്കുമെതിരെ പൗണ്ടിന് ക്ഷീണം തുടരുകയാണ്. ഡോളറിനെതിരെ 1.23 എന്ന നിലയിലാണ് മൂല്യം. 1.26 എന്ന നിലയില്‍ നിന്നും ക്രിസ്മസ് കാലത്തുണ്ടായ വീഴ്ചയായിരുന്നു. യൂറോക്കെതിരെ ഒരു പോയിന്റ് കുറഞ്ഞു 1.16 ആയിട്ടുണ്ട്.
രൂപക്കെതിരെ 82 ലേക്ക് വീണശേഷം ആണ് ഇപ്പോഴത്തെ കയറ്റം. ഇന്ത്യയിലെ നോട്ടു പ്രതിസന്ധി പൗണ്ടിന് സഹായകമായി എന്ന് വേണം കരുതാല്‍. കൂടാതെ ബ്രിക്സ്റ്റ് വിഷയത്തില്‍ തുടരുന്ന ആശയക്കുഴപ്പവും പൗണ്ടിന് താങ്ങാവുന്നുണ്ട്. രൂപക്കും പൗണ്ടിന് എതിരെയാണ് ക്ഷീണം. ഡോളറിനെതിരെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്മസ് സമയത്ത് 80 -81 ആയിരുന്നു രൂപക്കെതിരെ പൗണ്ട് മൂല്യം. ഇത് ക്രിസ്മസിന് നാട്ടിലേക്ക് പണമയക്കുന്ന മലയാളികള്‍ക്ക് തിരിച്ചടിയായിരുന്നു. ക്രിസ്മസ് സീസണില്‍ രൂപക്കെതിരെ പൗണ്ട് മൂല്യം 90 ലെത്തും എന്ന വിലയിരുത്തലുണ്ടായിരുന്നു. അതിനാല്‍ നാട്ടിലേക്ക് പണമയക്കല്‍ വൈകിപ്പിച്ചവരുണ്ടായിരുന്നു.