ലണ്ടന്‍ : രൂപയ്ക്കെതിരെ നൂറില്‍ നില്‍ക്കുകയായിരുന്ന പൗണ്ടിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് ബ്രെക്സിറ്റ് ആയിരുന്നു. അതിനു ശേഷം രൂപക്കെതിരെ 80 കളിലേക്കു വീണ പൗണ്ടിന് പിന്നീടൊരു തിരിച്ചുപോക്കുണ്ടായില്ല. നേരിയ നേട്ടമൊഴിച്ചാല്‍. ബ്രെക്സിറ്റ് നടപടിയില്‍ പ്രധാനമന്ത്രി തെരേസാ മേയുടെ പ്രഖ്യാപനം വരാനിരിക്കെ പൗണ്ട് വീണ്ടും ഇടിഞ്ഞു. രൂപക്കെതിരെ 81 ലേക്കും . ഡോളറിനെതിരെ 1.20 എന്ന നിലയിലേക്കും പൗണ്ട് വീണു. പ്രഖ്യാപനം വന്നശേഷം ഇത് വീണ്ടും ഇടിയും എന്നാണ് ആശങ്ക. ക്രിസ്മസ് കാലത്തു ഡോളറിനെതിരെ 1.26 എന്ന നിലയില്‍ നിന്നും ആണ് 6 പോയിന്റ് ഇടിഞ്ഞത്. രൂപക്കെതിരെ 85 നടുത്തു വരെ വന്നതായിരുന്നു. യൂറോക്കെതിരെ മൂന്നു പോയിന്റ് കുറഞ്ഞു 1.13 ആയി.
ബ്രിക്സ്റ്റ് വിഷയത്തില്‍ ആശയകുഴപ്പം ഉണ്ടായതും തീരുമാനം കോടതി ഇടപെട്ടു മരവിപ്പിക്കും എന്ന പ്രതീക്ഷയും പൗണ്ടിന് ഇടക്കാലത്തു ശക്തി നല്‍കിയിരുന്നു. എന്നാല്‍ ജനാഭിലാഷം നടക്കുമെന്ന് വ്യക്തമാക്കി തെരേസാ മേയും കൂട്ടരും ബ്രെക്സിറ്റ് നടപടികളുമായി മുന്നോട്ടു തന്നെയായിരുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തു വരാനും മറ്റു രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കാനും യൂറോപ്യന്‍ കുടിയേറ്റം തടയാനുമുള്ള നടപടികളും ചര്‍ച്ചകളും തുടങ്ങിയതോടെ പൗണ്ടിന് വീണ്ടും പരീക്ഷണ കാലമാണ്. ബ്രെക്സിറ്റ് വിഷയത്തില്‍ തെരേസയുടെ പ്രസംഗം വരുമെന്ന വാര്‍ത്ത വന്നതോടെ പൗണ്ടിന് പ്രധാന കറന്‍സികള്‍ക്കെതിരെ വീഴ്ചയുണ്ടായി. പ്രസംഗത്തോടെ അതിനിയും താഴുമെന്നാണ് ആശങ്ക. രൂപക്കെതിരെ 80 നും താഴെയാകുമെന്ന പ്രചാരണം മലയാളികളെ വിഷമിപ്പിക്കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രക്‌സിറ്റ് തീരുമാനം നടപ്പാക്കുന്ന പ്രക്രിയയായ ആര്‍ട്ടിക്കിള്‍ അമ്പതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുന്നതിനെ തുടര്‍ന്ന് പൗണ്ട് ഇനിയും റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പ് കുത്തുമെന്നാണ് എക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നത്. മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള പ്രക്രിയ ആരംഭിക്കുമെന്ന് ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് തെരേസ മേ പ്രഖ്യാപിച്ചിരുന്നു.
2017ന്റെ ആദ്യ ക്വാര്‍ട്ടറില്‍ പൗണ്ട് വില 1.15 ഡോളറായി ഇടിയുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റായ മെറില്‍ ലൈന്‍ച് നേരത്തെ പ്രവചിച്ചിത്. പൗണ്ട് താഴുമെന്ന പ്രവചനം യൂറോ, ഡോളര്‍ എന്നിവയുടെ ഡിമാന്റ് കൂട്ടി. നിക്ഷേപകരും സംരംഭകരും പിന്മാറുമെന്ന ആശങ്കയും ശക്തമാണ്.
ബ്രക്‌സിറ്റിന് ശേഷം പൗണ്ട് തുടര്‍ച്ചയായി ഇടിവ് നേരിടുകയായിരുന്നു. ഇതിനിടെ ഏകീകൃത വിപണിക്ക് പണം നല്‍കാമെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത്. പൗണ്ട് ശക്തിപ്രാപിക്കാന്‍ ഇടയാക്കിയിരുന്നു. ബ്രക്‌സിറ്റ് ഫലം വന്നതോടെ 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. യൂറോയുമായുള്ള പൗണ്ട് മൂല്യം ഇടിഞ്ഞു 1.10 ല്‍ വരെ എത്തിയിരുന്നു.