ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാമത് ഷോറൂം അബുദാബി ഗയാത്തി സനയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയ്മണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരണവുമായി പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി ഷോറും ഉത്ഘാടനം ചെയ്തത് ഡോ ബോബി ചെമ്മണ്ണൂരും പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂറും ചേര്‍ന്നാണ്. വര്‍ണ്ണാഭമായ ചടങ്ങ് വീക്ഷിക്കുന്നതിനും ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുമായി വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.
ഉത്ഘാടന ഘോഷങ്ങളുടെ ഭാഗമായ് പണിക്കൂലി ഇല്ലാതെ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഗോള്‍ഡ് അഡ്വാന്‍സ് പദ്ധതി ഏതു രാജ്യത്തേക്കും സൗജന്യമായി പണം അയയ്ക്കാനുള്ള സൗകര്യം ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്, സൗജന്യമായി മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡ് സ്വന്തമാക്കാനുള്ള അവസരം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്.