ലണ്ടന്‍ : ഈ മാസം യുകെ ജനതയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ബ്രെക്സിറ്റ് വിഷയത്തില്‍ ഒരു തീരുമാനമാകുകയാണ്. ബ്രെക്സിറ്റ് ഒഴിവാക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെ പൗണ്ട് താഴേയ്ക്ക് വീഴുകയാണ്. മാര്‍ച്ചു പകുതിയാകുന്നതോടെ അത് റെക്കോഡ് വീഴ്ചയ്ക്ക് വഴിവയ്ക്കുമോ എന്നാണ് ആശങ്ക. ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കാനുള്ള തീയതി മാര്‍ച്ചു 15 ആണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നു. എന്തായാലും ഈ മാസം യൂറോപ്യന്‍
ബന്ധം ഉപേക്ഷിക്കുന്നതിനുള്ള പ്രക്രിയയ്ക്കു തുടക്കമാവും.
യുകെയിലെ യൂറോപ്യന്‍ കുടിയേറ്റക്കാരുടെ അവകാശസംരക്ഷണത്തിന്റെ പേരില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഭദഗതി വന്നെകിലും കോമണ്‍സിന്റെ പരിഗണനയ്ക്കു വരുമ്പോള്‍ തള്ളാനാണ് സാധ്യത. ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കാനുള്ള ബില്‍ കോമണ്‍സ് പാസാക്കിയതോടെ പൗണ്ട് മൂല്യത്തില്‍ കുറവ് വന്നു തുടങ്ങിയിരുന്നു. പ്രധനമന്ത്രി തെരേസാ മേ ബ്രക്‌സിറ്റ് വിഷയത്തില്‍ വിട്ടു വീഴ്‌ച്ചയില്ലെന്ന് നിലപാടുമായി മുന്നോട്ടു പോകുന്നതോടെ രൂപക്കെതിരെ പൗണ്ട് മൂല്യം 80ലേക്ക് വീണിരിക്കുകയാണ്. 81. 70 ആണ് നിരക്കെങ്കിലും അത് കിട്ടില്ല. രൂപക്കെതിരെ 85 പിന്നിട്ടശേഷം ആണ് ഇപ്പോഴത്തെ താഴ്ച. ഡോളറിനെതിരെ 1.22 , യൂറോക്കെതിരെ 1.16 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പൗണ്ട് മൂല്യത്തിലെ അനിശ്ചിതാവസ്ഥ വിനിമയത്തിലും നഷ്ടമാണ്. കുറഞ്ഞ നിരക്കാണ് ഇന്ത്യക്കാര്‍ക്ക് കിട്ടുന്നത്.
ഹിതപരിശോധന നടന്നതുമുതല്‍ ബ്രെക്സിറ്റ് ആണ് പൗണ്ടിന്റെ മൂല്യം നിര്‍ണയിക്കുന്ന വിഷയം. അത് ഏറിയും കുറഞ്ഞും തുടരുകയാണ്. ബ്രെക്സിറ്റ് നടപടികള്‍ക്ക് തടസം ഉണ്ടാകുമ്പോളെല്ലാം പൗണ്ട് മൂല്യം ഉയര്‍ന്നിരുന്നു, നേരമറിച്ചും. സുപ്രീംകോടതി ഇടപെടല്‍ വന്നതോടെ പൗണ്ടിന് അപ്രതീക്ഷിത തിരിച്ചു വരവ് ഉണ്ടായിരുന്നു. എന്നാല്‍ ബ്രെക്സിറ്റ് ബില്‍ പാല്‍ലമെന്റ് പാസാക്കുകയും നടപടികള്‍ തുടരുകയും ചെയ്തതോടെ പ്രധാന കറന്‍സികള്‍ക്കെതിരെ പൗണ്ടിന് ഇടിവ് ഉണ്ടായിരിക്കുകയാണ്.
ബ്രക്‌സിറ്റ് ഫലം വന്നതോടെ 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. അതിലും ഗുരുതരമാണ് വരാനിരിക്കുന്ന ദിനങ്ങള്‍.