ബിസിനസ്‌

ലോക സമ്പന്നപ്പട്ടികയില്‍ 10 മലയാളി ശതകോടീശ്വരന്മാര്‍ ; ഒന്നാമന്‍ യൂസഫലി, രവി പിള്ള രണ്ടാമത്

ദുബായ്: ഫോബ്‌സ് മാസിക പുറത്തുവിട്ട 2017-ലെ ആഗോള സമ്പന്നപ്പട്ടികയില്‍ പത്തു മലയാളി ശതകോടീശ്വരന്മാര്‍ സ്ഥാനം നേടി. മലയാളികളായ ശതകോടീശ്വരന്മാരില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആഗോളാടിസ്ഥാനത്തില്‍ 367-ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യക്കാരില്‍ പതിനെട്ടാം സ്ഥാനത്തും. 450 കോടി ഡോളറാണ് (30,600 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.


ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി 350 കോടി ഡോളറായി (23,800 കോടി രൂപ) ഉയര്‍ന്നു. ആഗോളാടിസ്ഥാനത്തില്‍ 544-ാം സ്ഥാനത്താണ് രവി പിള്ള. ജെംസ് ഇന്റര്‍നാഷണല്‍ സ്കൂള്‍സിന്റെ മേധാവിയായ സണ്ണി വര്‍ക്കിയാണ് മൂന്നാം സ്ഥാനത്ത്. ആസ്തി 190 കോടി ഡോളറാണ് (12,920 കോടി രൂപ).

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ശോഭ ഗ്രൂപ്പ് മേധാവി പി.എന്‍. സി. മേനോന്‍ എന്നിവര്‍ നാലാം സ്ഥാനം പങ്കിട്ടു. മൂവരുടെയും ആസ്തി 160 കോടി ഡോളര്‍ വീതമാണ് (10,880 കോടി രൂപ.

അഞ്ചാം സ്ഥാനത്ത് കല്യാണ്‍ ജൂവലേഴ്‌സ് മേധാവി ടി.എസ്. കല്യാണരാമനാണ്. ആസ്തി 140 കോടി ഡോളറാണ് (9,520 കോടി രൂപ). വി.പി.എസ്. ഹെല്‍ത്ത്‌ കെയര്‍ മേധാവി ഡോ. ഷംഷീര്‍ വയലില്‍ 130 കോടി ഡോളര്‍ (8,840 കോടി രൂപ), ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ 110 കോടി ഡോളര്‍ (7,480 കോടി രൂപ), ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌ കെയര്‍ മേധാവി ഡോ. ആസാദ് മൂപ്പന്‍ 100 കോടി ഡോളര്‍ (6,800 കോടി രൂപ)എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍ .

ലോകത്തെ ഏറ്റവും സമ്പന്നന്‍ ബില്‍ഗേറ്റ്‌സ് ആണ്. ഇന്ത്യയില്‍ മുകേഷ് അംബാനിയും. ആഗോള പട്ടികയില്‍ മുപ്പത്തിമൂന്നാമതാണ് മുകേഷ്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions